മേടം(അശ്വതി,ഭരണി, കാര്‍ത്തിക1/4)
മേടക്കൂറുകാർക്ക് 2021 ഏപ്രിൽ 6 വരെ വ്യാഴം കർമ്മസ്ഥാനത്തും അതിനു ശേഷം 2021 സെപ്റ്റംബർ 14 വരെ പതിനൊന്നിലും സഞ്ചരിക്കും. ശനി പത്തിലും രാഹു രണ്ടിലും കേതു എട്ടിലും ആയിരിക്കും. ഈ ഗ്രഹസ്ഥിതി അവലോകനം ചെയ്യുമ്പോൾ 2021 വർഷം മേടക്കൂറുകാർക്ക് ഗുണദോഷസമ്മിശ്രമായിരിക്കുമെങ്കിലും. ജനുവരി,ഫെബ്രുവരി,മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഉദ്യോഗത്തിന് ക്ലേശവും തടസ്സവും വരാം. ഉദ്യോഗ സംബന്ധമായ പല കാര്യങ്ങളിലും അനിഷ്ടകരമായ അനുഭവങ്ങൾ പ്രതീക്ഷിക്കണം. പൊതുവിൽ കാര്യതടസം ഉണ്ടാകും. ഉദ്ദേശിക്കുന്ന ധനം കൈയിൽ വരാത്തതുമൂലം സാമ്പത്തിക വിഷമതകളും ഈ മാസങ്ങളിൽ വരാം. പൊതുവിൽ ഉത്സാഹക്കുറവ്, അലസത എന്നിവയുണ്ടാവാം. ഏപ്രിൽ 6 ന് ശേഷം ഭാഗ്യവും ഈശ്വരാധീനവും വർധിക്കും. കാര്യങ്ങൾക്ക് അനുകൂലമായ മാറ്റങ്ങൾ ദൃശ്യമാകും. തടസ്സപ്പെട്ട തൊഴിൽ ആനുകൂല്യങ്ങൾ, സ്ഥാനക്കയറ്റം മുതലായവ ലഭ്യമാകും. വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പരീക്ഷാവിജയവും ഉദ്യോഗാർഥികൾക്ക് തൊഴിൽ ലാഭവും വർഷത്തിന്റെ അവസാന മാസങ്ങളിൽ പ്രതീക്ഷിക്കാം. വിവാഹം തടസ്സപ്പെട്ടിരുന്ന ചെറുപ്പക്കാർക്ക് വിവാഹ കാര്യങ്ങളിൽ അനുകൂല തീരുമാനങ്ങൾ പ്രതീക്ഷിക്കാം. കഴിഞ്ഞ കുറെ നാളുകളായി അനുഭവിച്ചു വന്നിരുന്ന സാമ്പത്തിക വിഷമതകൾക്ക് വർഷാന്ത്യത്തോടെ വലിയ അളവിൽ ആശ്വാസം കിട്ടുകയും ചെയ്യും.
നിങ്ങളുടെ ജനനതീയതിയും സമയവും അടിസ്ഥാനമാക്കിയ വ്യക്തിപരമായ വർഷഫലം
ഇടവം(കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)
ഇടവക്കൂറുകാർക്ക് ഏപ്രിൽ 6 വരെ വ്യാഴം ഭാഗ്യത്തിലും തുടർന്ന് സെപ്റ്റംബർ 14 വരെ കർമഭാവത്തിലും ശനി ഒമ്പതിലും രാഹു ജന്മത്തിലും കേതു ഏഴിലും ആകുന്നു. ദാമ്പത്യ-കുടുംബ സംബന്ധമായ കാര്യങ്ങളിൽ വിഷമകരമായ പല സാഹചര്യങ്ങളും വരാൻ ഇടയുള്ള വർഷമായിരിക്കും. ക്ഷമയും സഹിഷ്ണുതയും പുലർത്തിയാൽ പല പ്രശ്നങ്ങളും ഒഴിവാക്കാനും കഴിയും. സ്വയം തൊഴിൽ സംരംഭങ്ങളിലും വ്യാപാരത്തിലും ഏർപ്പെട്ടിരിക്കുന്നവർക്ക് വർഷം ശുഭകരമായിരിക്കും. എല്ലുകൾ, നാഡികൾ മുതലായവ സംബന്ധമായ രോഗങ്ങൾ ഉള്ളവർ കരുതൽ പുലർത്തണം. ഭൂമി, പാരമ്പര്യ സ്വത്ത് മുതലായവ സംന്ധിച്ച തടസ്സങ്ങൾ മാറും. ഗൃഹനിർമാണം ആഗ്രഹിക്കുന്നവർക്ക് ആയത് തുടങ്ങിവയ്ക്കുവാൻ കഴിയും. വിദ്യാർഥികൾക്ക് മത്സര പരീക്ഷകളിൽ പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ട പ്രകടനം നടത്തുവാൻ കഴിയും. വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും വാഹനം കൊണ്ട് ഉപജീവനം കഴിക്കുന്നവർക്കും വർഷം അനുകൂലമാണ്. വീഴ്ചകൾ, ക്ഷതങ്ങൾ മുതലായവയ്ക്ക് സാധ്യതയുള്ളതിനാൽ സാഹസിക പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കുക. വൈദ്യതി, അഗ്നി മുതലായവയുമായി ബന്ധപ്പെടുമ്പോഴും കരുതൽ വേണം. അടുത്ത ബന്ധുജനങ്ങൾക്ക് രോഗ ദുരിതങ്ങൾ, വിയോഗം മുതലായവ വരാനും തന്മൂലം മനോവിഷമം വരുവാനും പുതിയ വർഷത്തിൽ സാധ്യത കാണുന്നു.
മിഥുനം(മകയിരം 1/2,തിരുവാതിര,പുണര്‍തം 3/4)
മിഥുനക്കൂറുകാർക്ക് 2021 ഏപ്രിൽ 6 വരെ വ്യാഴം എട്ടിലും അതിന് ശേഷം സെപ്റ്റംബർ 14 വരെ ഒമ്പതിലും ശനി എട്ടിലും രാഹു പന്ത്രണ്ടിലും കേതു ആറിലും സഞ്ചരിക്കുന്നു. തൊഴിൽ സംബന്ധമായി നിലനിന്നിരുന്ന വൈഷമ്യങ്ങൾക്ക് പരിഹാരം ലഭിക്കും. വിദേശയാത്രയ്ക്ക് ശ്രമിച്ചിരുന്നവർക്ക് ആഗ്രഹം സാധിക്കാൻ കഴിയുന്ന വർഷമായിരിക്കും. പുതിയ തൊഴിലിനു വേണ്ടി ശ്രമിക്കുന്നവർക്കും ആഗ്രഹസാഫല്യം ലഭിക്കുന്ന വർഷമായിരിക്കും. കട ബാധ്യതകൾ കുറയ്ക്കുവാനുള്ള ശ്രമം വിജയിക്കും. സാമ്പത്തികമായി മോശമല്ലാത്ത അനുഭവങ്ങൾ പ്രതീക്ഷിക്കാം. സ്വയം സംരംഭങ്ങളിലും വ്യാപാരത്തിലും ഏർപ്പെട്ടിരിക്കുന്നവർക്ക് വർഷ മധ്യത്തോടെ നല്ല രീതിയിൽ ലാഭം വർധിപ്പിക്കാൻ കഴിയും.അപകട സാധ്യതയുള്ളതിനാൽ അസമയത്തും അനാവശ്യവുമായ വാഹന ഉപയോഗം കഴിവതും കുറയ്ക്കണം. രക്തസമ്മർദ സംബന്ധമായും ഹൃദയ സംബന്ധമായും അനാരോഗ്യത്തിന് സാധ്യതയുള്ളതിനാൽ വൈദ്യോപദേശം കർശനമായി പാലിക്കണം. വ്യവഹാരത്തിൽ പരാജയ സാധ്യതയുള്ളതിനാൽ കേസുകളും തർക്കങ്ങളും മധ്യസ്ഥതയിൽ പരിഹരിക്കുവാൻ ശ്രമിക്കുക.
നിങ്ങളുടെ ജനനതീയതിയും സമയവും അടിസ്ഥാനമാക്കിയ വ്യക്തിപരമായ വർഷഫലം
കര്‍ക്കിടകം(പുണര്‍തം 1/4, പൂയം,ആയില്യം)
കർക്കിടകക്കറുകാർക്ക് 2021 ഏപ്രിൽ 6 വരെ വ്യാഴം ഏഴിലും അതിനു ശേഷം സെപ്റ്റംബര്‍ 14 വരെ എട്ടിലും ശനി ഏഴിലും രാഹു പതിനൊന്നിലും കേതു അഞ്ചിലും സഞ്ചരിക്കുന്നു. ഗുണത്തേക്കാൾ ദോഷാനുഭവങ്ങൾക്ക് മുൻതൂക്കം വരാവുന്ന വർഷമാണ്.ജോലിയിൽ അനുകൂലമല്ലാത്ത മാറ്റങ്ങളും സ്ഥാന ചലനങ്ങളും വരാവുന്ന വർഷമാണ്. ഏർപ്പെടുന്ന എല്ലാ കാര്യങ്ങളിലും തുടക്കത്തിൽ പലവിധ തടസ്സങ്ങളും നേരിടേണ്ടി വരും. ദാമ്പത്യ കാര്യങ്ങളിൽ വിഷമതകൾ വരാവുന്നതാണ്. ചിലവുകൾ നിയന്ത്രിക്കാൻ ആവാത്ത വിധം വർധിക്കുന്നത് സാമ്പത്തികസ്ഥിതിയെ പ്രതികൂലമായി ബാധിക്കാൻ ഇടയുണ്ട്. വർഷത്തിന്റെ ആദ്യ മാസങ്ങളിൽ ആരോഗ്യപരമായ ക്ലേശങ്ങൾക്കും സാധ്യത കാണുന്നു. അധിക ചെലവുകൾ, രോഗപീഡകൾ, സ്ഥാനമാറ്റം മൂലം ക്ലേശങ്ങൾ എന്നിവ അനുഭവിക്കാം. ബന്ധുജനങ്ങൾ, സുഹൃത്തുക്കൾ മുതലായവരുടെ സഹായങ്ങൾ ആശ്വാസകരമാകും. വർഷാന്ത്യത്തിൽ പല പ്രശ്നങ്ങൾക്കും സ്വാഭാവിക പരിഹാരങ്ങൾ കണ്ടെത്താൻ കഴിയും.കാണുന്നു.
ചിങ്ങം(മകം, പൂരം,ഉത്രം 1/4)
ചിങ്ങക്കൂറുകാർക്ക് 2021 ഏപ്രിൽ 6 വരെ വ്യാഴം ആറിലും അതിനു ശേഷം സെപ്റ്റംബർ 14 വരെ ഏഴിലും ശനി ആറിലും രാഹു പത്തിലും കേതു 4 ലും സഞ്ചരിക്കുന്ന വർഷമാണ്. അംഗീകാരവും ബഹുമതിയും ഒക്കെ പ്രതീക്ഷിക്കാവുന്ന വർഷമാണ്. വിദ്യാർഥികൾ, ഗവേഷകർ മുതലായവർക്ക് മെച്ചപ്പെട്ട പരീക്ഷാവിജയം സ്വന്തമാക്കാൻ കഴിയും. വിദേശത്തു താമസിക്കുന്നവർക്കും വിദേശയാത്ര ആഗ്രഹിക്കുന്നവർക്കും നേട്ടങ്ങളുടെ വർഷമായിരിക്കും. വർഷത്തിന്റെ ആദ്യ മൂന്നു നാലു മാസങ്ങളിൽ രോഗ ദുരിതങ്ങൾ,സ്വത്തു സംബന്ധമായ വിഷമതകൾ, ധന ക്ലേശം മുതലായവയ്ക്ക് സാധ്യത കാണുന്നു. എന്നാൽ മെയ്, ജൂൺ, ജൂലൈ ഓഗസ്റ്റ് മാസങ്ങൾ നല്ല അനുഭവങ്ങൾ ഉണ്ടാകും. സാമ്പത്തിക ക്ലേശങ്ങൾ അകലും. തൊഴിൽ മാന്ദ്യത്തിനു പരിഹാരം ലഭിക്കും. മത്സരങ്ങളിൽ വിജയിക്കും. ആരോഗ്യക്ലേശങ്ങൾ ഉള്ളവർക്ക് രോഗശാന്തി പ്രതീക്ഷിക്കാം. സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാൻ അവസരമുണ്ടാകും.
നിങ്ങളുടെ ജനനതീയതിയും സമയവും അടിസ്ഥാനമാക്കിയ വ്യക്തിപരമായ വർഷഫലം
കന്നി(ഉത്രം 3/4, അത്തം, ചിത്തിര1/2)
കന്നിക്കൂറുകാർക്ക് 2021 ഏപ്രിൽ 6 വരെ വ്യാഴം അഞ്ചിലും അതിനു ശേഷം സെപ്റ്റംബർ 14 വരെ ആറിലും ശനി അഞ്ചിലും രാഹു ഒമ്പതിലും കേതു മൂന്നിലും സഞ്ചരിക്കുന്നു. ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങൾ ഗുണപ്രദമായ കാണുന്നു. തടസ്സപ്പെട്ട പല സംരംഭങ്ങളും പുനരുജ്ജീവിപ്പിക്കാൻ കഴിയും. വിദ്യാർഥികൾക്കും തൊഴിൽ അന്വേഷകർക്കും ഗുണകരമായിട്ടുള്ള നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. ഗൃഹനിര്‍മ്മാണം ആഗ്രഹിക്കുന്നവർക്ക് ആഗ്രഹ സാധ്യം ഉണ്ടാകും. വ്യാപാരരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ലാഭവും നേട്ടങ്ങളും സ്വന്തമാക്കാൻ കഴിയും. ശത്രുക്കളും മത്സരബുദ്ധിയോടെ പ്രവർത്തിക്കുന്ന മിത്രങ്ങളും നിഷ്പ്രഭരാകും. വർഷമധ്യത്തിൽ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. തൊഴിൽ ഭാരവും യാത്രകളും അലച്ചിലും ഒക്കെ വർധിക്കും. കുടുംബാംഗങ്ങൾക്കും ആരോഗ്യക്ലേശങ്ങൾ വരാനും അത് മൂലം ധനവും സമയവും നഷ്ടപ്പെടാനും സാധ്യത കാണുന്നു. വർഷാവസാനത്തിലെ മൂന്നു മാസങ്ങൾ ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങൾ പ്രതീക്ഷിച്ചാൽ മതി.
തുലാം(ചിത്തിര 1/2,ചോതി, വിശാഖം3/4)
തുലാക്കൂറുകാർക്ക് 2021 ഏപ്രിൽ 6 വരെ വ്യാഴം നാലിലും അതിനു ശേഷം സെപ്റ്റംബർ 14 വരെ അഞ്ചിലും ശനി നാലിലും രാഹു എട്ടിലും കേതു രണ്ടിലും സഞ്ചരിക്കുന്നുണ്ട്. വേണ്ടത്ര അറിവും പരിചയവും ഇല്ലാത്ത മേഖലകളിൽ പണം മുടക്കിയാൽ നഷ്ടസാധ്യത വർധിക്കും. പൊതുവിൽ വർഷതുടക്കത്തിലെ മൂന്നു നാലു മാസങ്ങൾ അത്ര അനുകൂലമല്ല. ധനനഷ്ടം, അധ്വാനഭാരം, അപ്രതീക്ഷിത തിരിച്ചടികൾ ഒക്കെ വരാവുന്നതാണ്. തൊഴിൽ രംഗത്തും പ്രതികൂല അനുഭവങ്ങൾ കരുതണം.അവിവാഹിതർക്ക് വിവാഹ സംബന്ധിയായ പരിശ്രമങ്ങളിൽ പലവിധ തടസ്സങ്ങളും നേരിടേണ്ടി വന്നേക്കാം. അനുകൂലമല്ലാത്ത സ്ഥലം മാറ്റം മൂലം ജീവിതക്രമം താളം തെറ്റാൻ ഇടയുണ്ട്. രോഗപീഡകൾ മൂലം തൊഴിലിൽ നിന്നും വിട്ടുനിൽക്കേണ്ട സാഹചര്യം പോലും ഉണ്ടാകാൻ ഇടയുണ്ട്. എന്നാൽ വർഷ മദ്ധ്യത്തിൽ കുടുംബസുഖം, സന്താനങ്ങളെ കൊണ്ട് ഗുണാനുഭവങ്ങൾ, കുടുംബത്തിൽ മംഗള കർമങ്ങൾ, തടസ്സപ്പെട്ട ആഗ്രഹങ്ങൾ സാധിക്കാൻ കഴിയുക മുതലായ അനുഭവങ്ങളും തുലാക്കൂറുകാരെ സംബന്ധിച്ച് കാണാനുണ്ട്.
നിങ്ങളുടെ ജനനതീയതിയും സമയവും അടിസ്ഥാനമാക്കിയ വ്യക്തിപരമായ വർഷഫലം
വൃശ്ചികം(വിശാഖം1/4, അനിഴം,തൃക്കേട്ട)
വൃശ്ചികകൂറുകാർക്ക് 2021 ഏപ്രിൽ 6 വരെ വ്യാഴം മൂന്നിലും അതിനു ശേഷം സെപ്റ്റംബർ 14 വരെ നാലിലും ശനി മൂന്നിലും രാഹു ഏഴിലും കേതു ജന്മത്തിലും സഞ്ചരിക്കുന്നു. വൃശ്ചികകൂറുകാർക്ക് ഈ വർഷം ഗുണദോഷസമ്മിശ്ര അനുഭവങ്ങളാണ് കാണുന്നത്. വിദേശ ജോലിക്കാർക്കും വിദേശയാത്ര ആഗ്രഹിക്കുന്നവർക്കും വർഷം നല്ലതാണ്. വിദ്യാർത്ഥികൾക്കും പഠനത്തിൽ മെച്ചപ്പെട്ട അനുഭവങ്ങളും നേട്ടങ്ങളും ഒക്കെ പ്രതീക്ഷിക്കാം. മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്നവർക്ക് അനുകൂലമായ സമയമാണ്. പ്രണയിക്കുന്നവർക്ക് പലവിധ വൈഷമ്യങ്ങൾ നേരിടേണ്ടി വരും. അവിവാഹിതർക്ക് വിവാഹകാര്യങ്ങളിലും തടസ്സങ്ങൾ ഉണ്ടായെന്നു വരാം. അടുത്ത ബന്ധുജനങ്ങളിൽ നിന്നും അസുഖകരമായ പെരുമാറ്റം നേരിടേണ്ടി വന്നേക്കാം. നിലയിലുള്ള സംരംഭങ്ങൾ അവസാനിപ്പിച്ച് പുതിയവ തുടങ്ങാൻ നിർബന്ധിതനാകുന്ന സാഹചര്യങ്ങളും നേരിടേണ്ടി വന്നേക്കാം. വർഷത്തിന്റെ അവസാന മൂന്നുനാലു മാസങ്ങളിൽ ആത്മവിശ്വാസക്കുറവ്, ശാരീരിക വൈഷമ്യം, അലസത മുതലായവയും കരുതണം.
നിങ്ങളുടെ ജനനതീയതിയും സമയവും അടിസ്ഥാനമാക്കിയ വ്യക്തിപരമായ വർഷഫലം
ധനു(മൂലം, പൂരാടം,ഉത്രാടം 1/4)
ധനുക്കൂറുകാർക്ക് 2021 ഏപ്രിൽ 6 വരെ വ്യാഴം രണ്ടിലും അതിനു ശേഷം സെപ്റ്റംബർ 14 വരെ മൂന്നില്‍, ശനി രണ്ടില്‍, രാഹു ആറില്‍, കേതു പന്ത്രണ്ടിലും സഞ്ചരിക്കുന്നു.സാമ്പത്തിക ക്ലേശവും ധനനഷ്ടവും ഒക്കെ വർഷത്തിന്റെ മധ്യത്തിലുള്ള മാസങ്ങളിൽ പ്രതീക്ഷിക്കണം. ശത്രുക്കൾ, അസൂയാലുക്കൾ മുതലായവരെ കൊണ്ട് പല വിധ വൈഷമ്യങ്ങളും വരാവുന്നതാണ്. തൊഴിൽ സംബന്ധമായി വലിയ ദോഷാനുഭവങ്ങൾക്ക് സാധ്യതയില്ലെങ്കിലും അധ്വാനഭാരം പൊതുവിൽ വർദ്ധിക്കാൻ ഇടയുണ്ട്. ചിലവുകൾ അനിയന്ത്രിതമായി വർധിച്ചെന്നു വരാം. മിതവ്യയവും സമ്പാദ്യ ശീലവും ലളിത ജീവിതവും ഗുണം ചെയ്യും.ജീവിത പങ്കാളിക്ക് മനസികപ്രയാസമുണ്ടാക്കുന്ന അനുഭവങ്ങൾ വന്നു ചേരാൻ ഇടയുണ്ട്. അവിചാരിതമായ കേന്ദ്രങ്ങളിൽ നിന്നും ചതിയും വഞ്ചനയും മറ്റും ഉണ്ടാകാൻ ഇടയുണ്ട്. വീഴ്ചകൾ, ക്ഷതങ്ങൾ മുതലായവയും എല്ലുകൾ, സന്ധികൾ മുതലായവ സംബന്ധിച്ച രോഗങ്ങളും വരാൻ സാധ്യത കൂടുതലാണ്.
നിങ്ങളുടെ ജനനതീയതിയും സമയവും അടിസ്ഥാനമാക്കിയ വ്യക്തിപരമായ വർഷഫലം
മകരം(ഉത്രാടം 3/4,തിരുവോണം,അവിട്ടം 1/2)
മകരക്കൂറുകാർക്ക് ഏപ്രിൽ 6 വരെ വ്യാഴം ജന്മത്തിലും അതിന് ശേഷം സെപ്റ്റംബർ 14 വരെ രണ്ടിലും ശനി ജന്മത്തിലും രാഹു അഞ്ചിലും കേതു പതിനൊന്നിലും സഞ്ചരിക്കുന്നു. വർഷതുടക്കം അത്ര ആശാവഹമല്ലെങ്കിലും ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ നല്ല അനുഭവങ്ങൾ പ്രതീക്ഷിക്കാം. സാമ്പത്തികമായി നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയും. ലഭിക്കാനുള്ള ധനം കൈയിൽ വന്നു ചേരും. കേസുകളിലും തർക്കങ്ങളിലും വിജയിക്കാൻ കഴിയും. പൊതുവിൽ സമൂഹ മധ്യത്തിൽ അംഗീകാരം വർധിക്കും. ആരോഗ്യപരമായി വർഷം അത്ര മെച്ചമല്ല. ദീർഘകാല രോഗങ്ങൾ ഉള്ളവർ പ്രത്യക കരുതലുകൾ പുലർത്തണം. വിവാദങ്ങളിലും അപവാദങ്ങളിലും ചെന്നു പെടാൻ സാധ്യത ഏറെയാണ്. കടം നൽകുന്നതും ജാമ്യം നിൽക്കുന്നതും ദോഷം ചെയ്യും.അറിയാത്ത കാര്യങ്ങൾക്കു പോലും സമാധാനം ബോധിപ്പിക്കേണ്ട സാഹചര്യം ഉണ്ടാകും.വർഷാവസാനം ചതി, വഞ്ചന മുതലായവയിൽ അകപ്പെടാനും ധന നഷ്ടം, മാനഹാനി മുതലായവയ്ക്കും സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണം.
കുംഭം(അവിട്ടം 1/2,ചതയം,പൂരൂരുട്ടാതി 3/4)
കുംഭക്കൂറുകാർക്ക് ഏപ്രിൽ 6 വരെ വ്യാഴം പന്ത്രണ്ടിലും അതിനു ശേഷം സെപ്റ്റംബർ 14 വരെ ജന്മത്തിലും ശനി പന്ത്രണ്ടിലും രാഹു നാലിലും കേതു പത്തിലും സഞ്ചരിക്കുന്നു. വർഷമധ്യത്തിൽ പലവിധ ഗുണാനുഭവങ്ങളും പ്രതീക്ഷിക്കാം. തടസ്സപ്പെട്ട പല കാര്യങ്ങളും പുനരുജ്ജീവിപ്പിക്കാൻ കഴിയും. ആരോഗ്യ കാര്യങ്ങളിലെ ബുദ്ധിമുട്ടുകൾ അകലും.എങ്കിലും തൊഴിൽപരമായി ഒരു അസംതൃപ്തി നിലനിൽക്കും. വർഷാവസാനം വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്. മനസ്സിന് പ്രയാസം ഉണ്ടാക്കുന്ന ഒന്നിലധികം അനുഭവങ്ങൾക്കുള്ള സാധ്യതയുണ്ട്. പ്രാർത്ഥനകൾ കൊണ്ട് ദൈവാധീനവും ഭാഗ്യവും വർധിപ്പിച്ച് പ്രതിസന്ധികളെ മറികടക്കാൻ കഴിയും. തൊഴിൽ രംഗത്ത് അനുകൂലമല്ലാത്ത മാറ്റങ്ങൾ പ്രതീക്ഷിക്കണം. അപകട സാധ്യതയുള്ളതിനാൽ ഇരുചക്ര വാഹന ഉപയോഗം, സാഹസിക കർമങ്ങൾ മുതലായവ നിയന്ത്രിക്കുകയോ സുരക്ഷാ മുൻകരുതലുകൾ വർദ്ധിപ്പിക്കുകയോ വേണം. ദാമ്പത്യപരമായ അസ്വസ്ഥതകൾക്കും സാധ്യത കാണുന്നു. പ്രധാന തൊഴിൽ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുമ്പോൾ കൂടുതൽ സൂക്ഷ്മതയും ജാഗ്രതയും പുലർത്തണം.
നിങ്ങളുടെ ജനനതീയതിയും സമയവും അടിസ്ഥാനമാക്കിയ വ്യക്തിപരമായ വർഷഫലം
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)
മീനക്കൂറുകാർക്ക് ഏപ്രിൽ 6 വരെ വ്യാഴം പതിനൊന്നിലും, അതെ തുടർന്ന് സെപ്റ്റംബർ 14 വരെ പന്ത്രണ്ടിലും, ശനി പതിനൊന്നിലും, രാഹു മൂന്നിലും, കേതു ഒമ്പതിലും സഞ്ചരിക്കുന്നു. പൊതുവിൽ നല്ല അനുഭവങ്ങൾക്ക് മുൻതൂക്കം ലഭിക്കുന്ന വർഷമാണ്. വളരെക്കാലമായി ആഗ്രഹിക്കുന്ന പല കാര്യങ്ങളും നേടിയെടുക്കാൻ കഴിയും. സാമ്പത്തിക ക്ലേശങ്ങൾക്ക് ശമനമുണ്ടാകും. വർഷതുടക്കത്തിലെ മൂന്നുനാലു മാസങ്ങൾ കൂടുതൽ അനുകൂലമായ അനുഭവങ്ങൾ നൽകും. കുടുംബ സാഹചര്യങ്ങൾ അനുകൂലവും സന്തോഷകരവുമാകും. വിദ്യാർത്ഥികൾക്കും വർഷം അനുകൂലമായിരിക്കും. വർഷമധ്യത്തിലെ മൂന്നുനാലു മാസങ്ങൾ പലവിധ കഷ്ട നഷ്ടങ്ങൾക്കും സാധ്യത കാണുന്നു. മനസ്സിന്റെ ഉത്സാഹം കെടുത്തുന്ന ചില അനുഭവങ്ങളും ഉണ്ടായെന്നു വരാം. സഹായികളായി വർത്തിച്ചിരുന്നവർ അകന്നു പോകുന്നത് മനഃക്ലേശത്തിന് കരണമാകാനും ഇടയുണ്ട്.