Contact +917356029007
പ്രസവം നടന്നത് മുതല്‍ ഒന്നര മാസകാലയളവില്‍ പ്രത്യേക ആഹാരം, വിശ്രമം മുതലായവ നല്കി സ്ത്രീയെ പരിചരിക്കണം. ഗര്‍ഭധാരണം, പ്രസവം തുടങ്ങിയ അവസ്ഥകളില്‍ സ്ത്രീ ശരീരം വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുന്നുണ്ട്. പ്രസവ ശുശ്രൂഷയില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് മുലയൂട്ടല്‍. കുഞ്ഞിന് പാൽകൊടുക്കാൻ കുഞ്ഞിനെ എടുത്തു അമ്മയുടെ അരികെ വെച്ചുകൊടുക്കണം. അമ്മയ്ക്കു വേണ്ടുന്ന ആഹാരങ്ങൾ, മരുന്നുകൾ എന്നിവ കൃത്യസമയത്തു എടുത്തു കൊടുക്കണം. കുഞ്ഞിനെ കുളിപ്പിക്കണം ,കുഞ്ഞിന്റെയും അമ്മയുടെയും വസ്ത്രങ്ങൾ വൃത്തിയാക്കികൊടുക്കുക ഇവയൊക്കെ പ്രസവ ശുശ്രുഷക്കാർ ചെയ്യുന്ന ജോലികളാണ് .
ജീവന്റെ ശുശ്രൂഷയും മാനസികവും ശാരീരികവുമായവ്യഥകള് അനുഭവിക്കുന്നവര്‍ക്കു നല്കുന്ന ശുശ്രൂഷയാണ് രോഗീ പരിചരണം എഴുന്നേറ്റു നിൽക്കുവാൻ കഴിയാത്തവർക്ക് മരുന്നും ആഹാരവും നൽകുക അവരെ കുളിപ്പിക്കുക , അവർക്കുവേണ്ടുന്ന എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കുക . അവർക്കു മനസിന് സന്തോഷമുണ്ടാവുന്ന വിധത്തിൽസ ംസാരിക്കുക ഇതൊക്കെയാണ് രോഗീപരിചരണത്തിൽ വരുന്നത്.
മാതാപിതാക്കൾ ജോലിക്കു പോകുന്ന സമയത്തു കുട്ടികളെനോക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. കുട്ടികൾക്ക് വേണ്ടുന്ന ഭക്ഷണങ്ങൾ കൃത്യസമയത്തുതന്നെ കുട്ടിക്കു കൊടുക്കുക . അസുഖമുള്ള കുട്ടികളാണെകിൽ മരുന്നുകൾ കൃത്യസമയത്തുനൽകുക . കൂടാതെ ഇടയ്ക്കു പുറത്തു കൊണ്ടുപോവുക മാതാപിതാക്കൾ വരുമ്പോഴേക്കും കുട്ടിയെ കുളിപ്പിച്ച് നല്ല വൃത്തിയാക്കി നിർത്തുക തുടങ്ങിയ ജോലികൾ ശിശുപരിചരണവുമായി ബന്ധപ്പെടുന്നവയാണ്.
വീട് നല്ലവണ്ണം വൃത്തിയാക്കി വെക്കുക . മുറ്റമടിക്കുക , വീട്ടുപകരണങ്ങൾ നല്ല പോലെ വൃത്തിയാക്കി വെക്കുക , നല്ല ആഹാരങ്ങൾ ഉണ്ടാക്കുക, ഡ്രസ്സ് ഇസ്തിരിയിട്ടു വെക്കുക, മാർക്കറ്റിൽ പോയ് സാധനങ്ങൾ എത്തിക്കുക എന്നിവയൊക്കെ വീട്ടു ജോലിക്കാർ ചെയ്യുന്ന ജോലികളിൽ പെടുന്നു