സ്കൂള്‍ കലോത്സവ നടത്തിപ്പിന്റെ ചില പ്രധാന ഘട്ടങ്ങള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് നടത്തുന്നതിനായി തയ്യാറാക്കിയ ഒരു മൊബൈല്‍ ആപ്പ്.
എന്റ്രി ലിസ്റ്റ് തയ്യാറാക്കല്‍
ചെസ്റ്റ് നമ്പര്‍ തയ്യാറാക്കല്‍
പാര്‍ട്ടിസിപ്പന്റ് ലിസ്റ്റ് തയ്യാറാക്കല്‍
റിസല്‍ട്ട് എന്റ്രി ചെയ്യല്‍
പോയിന്റ് പട്ടിക തയ്യാറാക്കല്‍
എന്നീ ഘട്ടങ്ങള്‍ ഈ ആപ്പ് ഉപയോഗിച്ച് മൊബൈലില്‍ തന്നെ ചെയ്യാം.
മുന്നൊരുക്കങ്ങള്‍
Google playstore നിന്ന് Google Sheets മൊബൈല്‍ ആപ്പ്ഡൗണ്‍ലോഡ് ചെയ്ത് install ചെയ്യുക.
സംപൂര്‍ണ്ണ യില്‍ നിന്ന് കുട്ടികളുടെ Admission Number, Name, Division,Sex,First Language എന്നീ ഫില്‍ഡുകളുള്‍പ്പെടുന്ന ഒരു റിപ്പോര്‍ട്ട് spreadsheet ആയിതയ്യാറാക്കുക. (ഇത് കംപ്യൂട്ടര്‍ / മൊബൈല്‍ ഇവയില്‍ ഏതിലും ചെയ്യാം.)
App Download
AppDownloadLink എന്ന ലിങ്കില്‍ ക്ലിക്ക ചെയ്താല്‍ തുറന്നുവരുന്ന സ്പ്രെഡ്ഷീറ്റിന്റെ മൂന്നുകുത്തുകളില്‍ തൊടുമ്പോള്‍ ലഭിക്കുന്ന മെനുവിലെ
Request Edit Access ല്‍ ക്ലിക്ക് ചെയ്യുക.
Owner Access Permission ലഭിച്ചാല്‍
Share & Export
ല്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് Make a copy എന്നതില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ Drive ലേക്ക് Save ചെയ്യുക.
തുടര്‍ന്ന് , നേരത്തേ സംപൂര്‍ണ്ണ യില്‍ നിന്ന് തയ്യാറാക്കിയ സ്പ്രെഡ്ഷീറ്റ്ലെ വിവരങ്ങള്‍
COPY ചെയ്ത് ഈ ആപ്പിലെ DATA എന്ന ഷീറ്റ്ലേക്ക് Paste ചെയ്യുക.
Data Entry :
കുട്ടികള്‍ തരുന്ന എന്റ്രിഫോമിലെ Admission Number ഈ ആപ്പിലെ ENTRY SHEET ലെ മഞ്ഞക്കള്ളിയില്‍ ടൈപ്പ് ചെയ്താല്‍ മറ്റുവിവരങ്ങള്‍ താനേ അതാതു കള്ളികളില്‍ ദൃശ്യമാകും.
CHEST Number സ്വമേധയാ ഉണ്ടാക്കപ്പെടും.
ഐറ്റം തിരഞ്ഞെടുക്കാന്‍, ആകള്ളിയിലെ കറുത്ത ആരോമാര്‍ക്കില്‍ തൊട്ടാല്‍ ലിസിറ്റ് ദൃശ്യമാകും.
Items Report :
ഇതു ലഭിക്കുവാന്‍ ItemReports എന്ന ഷീറ്റിലെ മഞ്ഞക്കള്ളിയില്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ ഐറ്റം തിരഞ്ഞെടുത്താല്‍ താഴെയുള്ള കള്ളികളില്‍ ആ ഇനത്തില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികളുടെ വിവരങ്ങള്‍ ലഭിക്കും.
ഇതിനെ PDF ഫയലാക്കി മറ്റു ഫോണുകളിലേക്ക് ഷെയര്‍ ചെയ്യാനും പ്രിന്റെ എടുക്കാനും കഴിയും.
Wireless Printer സൗകര്യമുണ്ടെങ്കില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുതന്നെ പ്രിന്റ് എടുക്കാം.
Search :
ഒരു മത്സരാര്‍ത്ഥിയുടെ പേര് ഉപയോഗിച്ച് അയാളുടെ ഇനങ്ങളും മറ്റു വിവരങ്ങളും തിരയാന്‍ , ആപ്പിലെ SEARCH_Indi എന്ന ഷീറ്റിലെ മഞ്ഞക്കള്ളിയില്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ ഐറ്റം തിരഞ്ഞെടുത്താല്‍ താഴെയുള്ള കള്ളികളില്‍ ആ മത്സരാര്‍ത്ഥിയുടെ വിവരങ്ങള്‍ ലഭിക്കും.
ResultEntry:
ഈ ആപ്പിലെ RESULT എന്ന ഷീറ്റില്‍ Admission Number , Item , Place എന്നീ വിവരങ്ങള്‍ നല്കി ഫലങ്ങള്‍ സേവ് ചെയ്യാം.
മത്സരാര്‍ത്ഥികളുടെ പോയിന്റ് അറിയുവാന്‍ Points Table എന്ന ഷീറ്റ് ഉപയോഗിക്കുക.
Search Result ല്‍ നിന്ന് മഞ്ഞക്കള്ളിയിലെ ഐറ്റം സെലക്റ്റ് ചെയ്താല്‍ അതിന്റെ റിസല്‍റ്റ്കള്‍ ലഭിക്കും
ഇനങ്ങളുടെ പട്ടിക :
ഈ ആപ്പിലെ Items_List എന്ന ഷീറ്റില്‍ ആവശ്യമായ മറ്റ് ഇനങ്ങള്‍ ചേര്‍ക്കാനും ആവശ്യമില്ലാത്ത ഇനങ്ങള്‍ clear ചെയ്ത് ഒഴിവാക്കാനും സാധിക്കും.
ഇതില്‍ നിലവില്‍ ഉള്ളത് HS General വിഭാഗത്തിന്റെ ഇനങ്ങള്‍ മാത്രമാണ്.
ഇത് ക്ലിയര്‍ ചെയ്ത് മറ്റ് വിഭാഗങ്ങളുടെ ഇനങ്ങള്‍ ചേര്‍ത്താല്‍ ആ കലോത്സവങ്ങളും ഈ ആപ്പ് ഉപയോഗിച്ച് ചെയ്യാവുന്നതാണ്.
പ്രത്യേകം ശ്രദ്ധിക്കുക :
ഷീറ്റുകളിലെ മഞ്ഞക്കള്ളികളില്‍ മാത്രം Editing നടത്തുക.
മറ്റുകള്ളികളില്‍ , ഇത് പ്രവര്‍ത്തിക്കുന്നതിനാവശ്യമായ Functions ടൈപ്പ് ചെയ്തിട്ടുണ്ട്.
അവയില്‍ എന്തെങ്കിലും മാറ്റം വന്നാല്‍ ആപ്പ് വേണ്ടരീതിയില്‍ പ്രവര്‍ത്തിക്കില്ല.
Server - Client application ആയി ഇത് ഉപയോഗിക്കുകയാണെങ്കില്‍ ഈ ന്യൂനത മറികടക്കാവുന്നതാണ്.
ആ രീതിയില്‍ തികച്ചും സൗജന്യമായും സ്വതന്ത്രമായും ഇതുപയോഗിക്കുവാന്‍ താത്പര്യമുള്ളവര്‍ മാത്രം ഈ
ഗൂഗിള്‍ ഫോം വഴി ബന്ധപ്പെടുക