First Semester
2 മാർക്കിൻറെ ചോദ്യങ്ങൾ
ബോധനോദ്ദേശ്യങ്ങളെ എങ്ങനെയാണ് വർഗ്ഗീകരിച്ചിരിക്കുന്നത്
പ്രവചനാത്മക നിഗമനം എന്നാൽ എന്ത്
കവിതാപാരായണത്തിലെ മാനസിക പ്രക്രിയകളേവ
ശ്രാവ്യവായനയുടെ ഗുണങ്ങൾ എന്തെല്ലാം
ഭാഷാദക്ഷത, നിർവ്വഹണം ഇവയെന്ത്
അഭിവാചനം എന്നാൽ എന്ത്
കാതൽ അധ്യാപനനൈപുണികളേവ
ഏകകേന്ദ്രാസൂത്രണ തത്ത്വം എന്നാൽ എന്ത്
നിർധാരണം, സംയോജനം ഇവയെന്ത്
ഭാഷയും ചിന്തയും തമ്മിലുള്ള ബന്ധമെന്ത്
എന്താണ് പ്രത്യക്ഷബോധനം
വൈകാരിക ഉദ്ദേശ്യങ്ങൾക്ക് രണ്ട് ഉദാഹരണം നൽകുക
എന്താണ് തീവ്രവായന
ഉച്ചാരണ ശിക്ഷണത്തിൻറെ ആവശ്യകതയെന്ത്
കൈയ്യക്ഷരത്തിന് വേണ്ട ഗുണങ്ങൾ എന്തെല്ലാം
മുഴുവനായതിൽ നിന്ന് ഭാഗങ്ങളിലേക്ക് വിശദമാക്കുക
എന്താണ് ചോദകവ്യതിയാനം
പാഠ്യപദ്ധതിയുടെ നൈരന്തര്യം എന്ന ഗുണം വിശദമാക്കുക
കഠിനാക്ഷര ശൃംഖലയ്ക്ക് രണ്ട് ഉദാഹരണം നൽകുക
പഴയ അധ്യാപനരീതിയുടെ ഗുണങ്ങൾ എന്തെല്ലാം
അറിവിൻറെ വിതരണമല്ല അറിവിൻറെ നിർമ്മാണമാണ് ക്ലാസ്സ് മുറികളിൽ നടക്കേണ്ടത് പ്രതികരിക്കുക
ഭാഷയും സംസ്കാരവും തമ്മിലുള്ള ബന്ധമെന്ത്
ശ്രാവ്യവായനയുടെ പ്രയോജനങ്ങൾ എന്തെല്ലാം
പ്രധാനപ്പെട്ട ഉച്ചാരണവൈകല്യങ്ങൾ ഏവ
ഒരു വ്യക്തിയുടെ ചിന്താപ്രവർത്തനത്തിൽ ഭാഷയ്ക്കുള്ള സ്ഥാനമെന്ത്
ഭാഷാപഠനത്തിൽ നാടോടിവിജ്ഞാനീയത്തിൻറെ പ്രാധാന്യം എന്ത്
ഗ്രഹണം എന്ന ബോധനോദ്ദേശ്യത്തിൻറെ രണ്ട് സ്പഷ്ടീകരണങ്ങൾ എഴുതുക
പ്രഭാഷണ രീതിയുടെ നേട്ടങ്ങൾ എന്തെല്ലാം
ഭാഷാബോധനത്തിൽ അനുക്രമീകരണം പാലിക്കേണ്ടതിൻറെ ആവശ്യകതയെന്ത്
സഹവർത്തിത ക്ലാസ്സിൻറെ നാല് സവിശേഷതകൾ എഴുതുക
മൂല്യബോധത്തിൻറെ വികസനത്തിന് ഭാഷാപഠനം പ്രയോജനപ്പെടുന്നതെങ്ങനെ
വായനയ്ക്ക മുമ്പ് വചനശിക്ഷണം എന്ന അനുക്രമീകരണ തത്ത്വം വിശദമാക്കുക
ഒരു മാർഗ്ഗ ദർശി എന്ന നിലയിൽ ഭാഷാധ്യാപകവുണ്ടായിരിക്കേണ്ട ഗുണങ്ങൾ എന്തെല്ലാം
പ്രതിഫലനാത്മക പഠനത്തിൻറെ പ്രത്യേകതകൾ കുറിയ്ക്കുക
ഏതെങ്കിലും രണ്ട് അധ്യാപന പ്രമാണങ്ങൾ എഴുതുക
പഠനപ്രക്രിയയിൽ പഠനാനുഭവങ്ങൾക്കുള്ള പ്രാധാന്യം വ്യക്തമാക്കുക
ഭാഷയ്ക്ക് സാമൂഹിക ജീവിതത്തിലുള്ള സ്ഥാനമെന്ത്
4 മാർക്കിൻറെ ചോദ്യങ്ങൾ
ഭാഷയിൽ മാധ്യമങ്ങളുടെ സ്വാധീനം വിശദീകരിക്കുക
ഭാഷാഭ്യസനത്തിൻറെ പ്രത്യേക ലക്ഷ്യങ്ങളേവ
വായന അഭ്യസിപ്പിക്കാനുള്ള മാർഗ്ഗങ്ങളേവ
വിവിധ പദാവലികൾ സ്വായത്തമാക്കാൻ കുട്ടികളെ എങ്ങനെ സഹായിക്കും
അക്ഷരത്തെറ്റ് പരിഹരിക്കാൻ നിങ്ങൾ നൽകുന്ന ക്ലാസ്സ് റൂം പ്രവർത്തനങ്ങളേവ
എന്താണ് ഭാഷാ കേളികൾ, ഇവയുടെ പ്രയോജനമെന്ത്
ഭാഷയിൽ ദീക്ഷിക്കേണ്ട അനുക്രമീകരണ തത്ത്വങ്ങൾ ഏവ
നിലവിലുള്ള പാഠ്യപദ്ധതി ലക്ഷ്യങ്ങൾ നേടാൻ പര്യാപ്തമാണോ വിശദമാക്കുക
പ്രകടനത്തിനുമുമ്പ് സ്വീകരണം ഇതിൻറെ ഭാഷാപരമായ പ്രസക്തിയെന്ത്
ഭാഷയും സംസ്കാരവും തമ്മിലുള്ള ബന്ധമെന്ത്
ഉദ്ദേശ്യാധിഷ്ഠിത ബോധനം എന്താണെന്ന് വിശദമാക്കുക
ഉദ്ഗ്രഥിത പാഠ്യപദ്ധതിയുടെ ഗുണദോഷങ്ങൾ ഏവ
ഭാഷയും സർഗാത്മകതയും തമ്മിലുള്ള ബന്ധമെന്ത്
NCERT ബോധനോദ്ദേശ്യങ്ങളെ എങ്ങനെ വർഗ്ഗീകരിക്കുന്നു
ലേഖനാഭ്യാസത്തിനുള്ള വിവിധ മാർഗ്ഗങ്ങളേവ
സൂക്ഷ്മബോധനത്തിനുള്ള ഗുണദോഷങ്ങളേവ
ഭാഷയെ കാതൽ സംവിധാനമെന്ന രീതിയിൽ എങ്ങനെ സംവിധാനം ചെയ്യും
പാഠ്യപദ്ധതി നിർമ്മാണത്തിൽ ഉദ്ദേശ്യങ്ങൾക്കുള്ള സ്ഥാനമെന്ത്
മലയാള ഭാഷയുടെ ഔദ്യോഗിക പദവി ചർച്ചചെയ്യുക
ഭാഷാധ്യാപകർക്ക അവശ്യം വേണ്ട നൈപുണികൾ എന്തെല്ലാം
ഉച്ചാരണം , സ്വരഭേദം എന്നിവ എങ്ങനെയെല്ലാം മെച്ചപ്പെടുത്താം
സ്പൈറൽപാഠ്യപദ്ധതി ഭാഷാബോധനോദ്ദേശ്യങ്ങൾ നേടാൻ എത്രത്തോളം പര്യാപ്തമാണ്
വായന ഒരേ സമയം സ്വീകരണ നൈപുണിയും, ക്രിയാത്മക നൈപുണിയുമാണ് ചർച്ചചെയ്യുക
ബോധനമാതൃകകളുടെ പ്രത്യേകതകൾ വ്യക്തമാക്കുക
കളിരീതിയുടെ പ്രയോജനങ്ങൾ എന്തെല്ലാം
സെക്കൻററി തലത്തിലെ ഗദ്യ പഠനത്തിൻറെ ലക്ഷ്യങ്ങൾ എന്തെല്ലാം
ബോധനമാധ്യമം മാതൃഭാഷയാക്കേണ്ടതിൻറെ പ്രാധാന്യം വിശദമാക്കുക
ഉദ്ദേശ്യാധിഷ്ഠിത ബോധനത്തിൽ മൂല്യനിർണ്ണയത്തിൻറെ പ്രാധാന്യം വ്യക്തമാക്കുക
ശരിയായ ഉച്ചാരണം അഭ്യസിപ്പിക്കാൻ സ്വീകരിക്കാവുന്ന മാർഗ്ഗങ്ങൾ എന്തെല്ലാം
ആധുനിക ക്ലാസ്സ് മുറികളിൽ ഭാഷാധ്യാപകൻറെ സ്ഥാനം എന്തായിരിക്കണം സ്വാഭിപ്രായം രേഖപ്പെടുത്തുക
ഉപപാദനം എന്നാൽ എന്ത്
വർണ്ണനയും വിവരണവും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തെല്ലാം
സാമൂഹികവും സാംസ്കാരികവുമായ വികസനത്തിൽ മാതൃഭാഷയുടെ പങ്ക് വിവരിക്കുക
പ്രവർത്തനാധിഷ്ഠിത പാഠ്യപദ്ധതി എന്നാൽ എന്ത്
ഉച്ചാരണ വൈകല്യത്തിനുള്ള കാരണങ്ങളും പരിഹാരങ്ങളും എന്തെല്ലാം
ശ്രവണനൈപുണിയുടെ വികസനത്തിനായി നൽകാവുന്ന പ്രവർത്തനങ്ങൾ വിശദമാക്കുക
ഭാഷാപടനത്തിൽ പ്രോജക്ട് രീതി എത്രത്തോളം പ്രയോജനകരമാണ്- സമർത്ഥിക്കുക
വൈജ്ഞാനിക മണ്ഡലവുമായി ബന്ധപ്പെട്ട മലയാള ഭാഷാ ബോധനോദ്ദേശ്യങ്ങൾ വിശദമാക്കുക
ഭാഷാപഠനത്തിന് ഉപയോഗിക്കുന്ന വിവിധ വ്യവഹാര രൂപങ്ങൾ ഏവ
സെക്കൻററി തലത്തിലെ കവിതാബോധനത്തിൻറെ ലക്ഷ്യങ്ങൾ ഏവ
വ്യാകരണ പഠനം ക്ലാസ്സ് റൂമുകളിൽ വേറിട്ട് നടത്തേണ്ട പ്രവർത്തനമല്ല. സമർത്ഥിക്കുക
10 മാർക്കിൻറെ ചോദ്യങ്ങൾ
ബ്ലൂംസ് ടാക്സോണമി വിവരിച്ച് നവീകരണത്തിൽ വന്നുചേർന്ന മാറ്റങ്ങൾ വ്യക്തമാക്കുക
ഭാഷാഭ്യസനം ഇന്ന് നേരിടുന്ന വെല്ലുവിളികൾ ഏവ
ശ്രദ്ധ വികസിപ്പിക്കാനുള്ള ക്ലാസ്സ് റൂം പ്രവർത്തനങ്ങളേവ വിവരിക്കുക
എന്താണ് ചിഹ്നനം, ഭാഷയിലുപയോഗിക്കുന്ന പ്രധാന ചിഹ്നങ്ങൾ ഏവ, ഇവയുടെ ഉപയോഗമെന്ത്
പാഠ്യപദ്ധതി രൂപീകരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളേവ വിവരിക്കുക
അധ്യാപന പ്രമാണങ്ങളേവ വിശദമാക്കുക
സമപ്രായാധ്യാപനത്തിൻറെ പ്രത്യേകതകൾ എന്തെല്ലാം, ഭാഷാക്ലാസ്സിൽ സമപ്രായാധ്യാപനം നടപ്പിൽ വരുത്താൻ സഹായകമായ പഠനസാഹചര്യങ്ങൾ എന്തെല്ലാം വിശദമാക്കുക
ഭാഷാവ്യവഹാരരൂപങ്ങൾ എന്നാൽ എന്ത്, ഉദാഹരണസഹിതം വിശദമാക്കുക, ഭാഷാക്ലാസ്സുകളിൽ ഇവയുടെ പ്രാധാന്യമെന്ത്
ഉദ്ദേശ്യാധിഷ്ഠിത ബോധനത്തിൻറെ അടിസ്ഥാനതത്ത്വങ്ങൾ ഏവ, ആധുനിക ഭാഷാബോധനരീതികളുമായി ഇവയെ എങ്ങനെ ഇണക്കിച്ചേർക്കാം
ഭാവനാസമ്പന്നനും, ഉൽപ്പതിഷ്ണുവുമായ ഒരാൾക്കുമാത്രമേ ഭാഷാധ്യാപകൻ എന്ന നിലയിൽ ശോഭിക്കാൻ കഴിയൂ- പരിശോധിക്കുക
മാതൃഭാഷാബോധനത്തിൽ അനുക്രമീകരണം പാലിക്കേണ്ടതുണ്ടോ, പ്രധാന അനുക്രമീകരണ തത്ത്വങ്ങൾ ആധുനിക മനശ്ശാസ്ത്ര സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുക