(1930 ജൂലൈ 2-2005 മാർച്ച് 30)
മലയാള സാഹിത്യത്തിൽ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനും കാർട്ടൂണിസ്റ്റും ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ എന്ന ഒ വി വിജയൻ.എഴുത്തും വരയും ഒരുപോലെ അനായാസം കൈകാര്യം ചെയ്ത് ഇന്നേ വരെ കാണാത്ത ഒരു ലോകം സൃഷ്ടിച്ച വിജയൻ, മലയാള സാഹിത്യത്തിലെ എക്കാലത്തെയും വലിയ ഇതിഹാസ സാഹിത്യകാരനായി മാറി.വിജയന്റെ എഴുത്തിന്റെ, വരയുടെ ലോകം വിശാലമായിരുന്നു.ആഖ്യാനത്തിലെ വ്യത്യസ്തത........ചെത്തി മിനുക്കിയ ഭാഷ......വിജയന്റെ കഥകളുടെ കരുത്തും വൈവിദ്ധ്യവും വിസ്മയകരമാണ്.
1930 ജൂലൈ 2 ന് പാലക്കാട് ജില്ലയിലെ മങ്കരയിൽ ജനനം.
അച്ഛൻ :വേലുക്കുട്ടി
അമ്മ :കമലാക്ഷിയമ്മ
2005 മാർച്ച് 30 ന് ഹൈദരാബാദിൽ വച്ച് ഒ വി വിജയൻ ഓർമയായി.
ഭാര്യ :ഡോ തെരേസ ഗബ്രിയേൽ
മകൻ :മധു വിജയൻ
ഇളയ സഹോദരി പ്രശസ്ത കവയിത്രിയും ഗാനരചയിതാവുമായ ഒ വി ഉഷ
ഖസാക്കിന്റെ ഇതിഹാസം (1969)
ധർമ്മ പുരാണം (1985)
ഗുരുസാഗരം (1987)
മധുരം ഗായതി (1990)
പ്രവാചകന്റെ വഴി (1992)
തലമുറകൾ ((1997)
കടൽതീരത്ത് (1988)
ആശാന്തി (1985)
സമുദ്രത്തിലേക്ക് വഴി തെറ്റി വന്ന പരൽ മീൻ (1998)
ഇന്ദ്രപ്രസ്ഥം
🌟ഒരു നീണ്ട രാത്രിയുടെ ഓർമയ്ക്കായി
🌟കാറ്റ് പറഞ്ഞ കഥ
🌟ബാല ബോധിനി
🌟കുറെ കഥാബീജങ്ങൾ
🌟ഘോഷയാത്രയിൽ തനിയെ
🌟എന്റെ ചരിത്രാന്വേഷണ പരീക്ഷകൾ
🌟ഇടിമിന്നലിന്റെ നീളം
🌟ഹൈന്ദവനും അതിഹൈന്ദവനും
🌟എന്റെ പ്രിയപ്പെട്ട കഥകൾ
🌟ഇതിഹാസത്തിന്റെ ഇതിഹാസം
🌟ഒ വി വിജയന്റെ ലേഖനങ്ങൾ
🌟വർഗ്ഗസമരം
🌟സ്വത്വം
🌟ഒരു പാനീയത്തിന്റെ രാഷ്ട്രീയം
🌟ഒരു സിന്ദൂരപൊട്ടിന്റെ ഓർമ
🌟സന്ദേഹിയുടെ സംവാദം
🌟അന്ധനും അകലങ്ങൾ കാണുന്നവനും
കാർട്ടൂൺ പരമ്പര
രാഷ്ട്രീയ വിശകലന പരമ്പര
✍️ആഫ്റ്റർ ദ ഹാങ്ങിങ് ആൻഡ് അദർ സ്റ്റോറീസ്
✍️സാഗാ ഓഫ് ധർമപുരി
✍️ലെജൻഡ് ഓഫ് ഹസാക്ക്
✍️ഇൻഫിനിറ്റി ഓഫ് ഗ്രെയ്സ്
🎗️കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1990)
🎗️കേരള സാഹിത്യ അക്കാദമി അവാർഡ് (1990)
🎗️വയലാർ അവാർഡ് (1991)
🎗️മുട്ടത്തു വർക്കി അവാർഡ് (1992)
🎗️എഴുത്തച്ഛൻ പുരസ്കാരം (2001)
🎗️പദ്മശ്രീ പുരസ്കാരം (2001)
🎗️1993ൽ രാഷ്ട്രപതി എ പി ജെ അബ്ദുൽ കലാമിൽ നിന്ന് പദ്മ ഭൂഷൻ സ്വീകരിച്ചു (2003)
🎗️മാതൃഭൂമി സാഹിത്യ അവാർഡ് (2004)
🎗️ഓടക്കുഴൽ അവാർഡ് (1970)
🎗️എം പി പോൾ അവാർഡ് (1999)
മലയാള നോവൽ സാഹിത്യത്തെ ക്ലാസ്സിക് തലത്തിലേക്ക് ഉയർത്തിയ കാലാതിവർത്തിയായ ഈ നോവൽ മലയാളത്തിൽ ഇന്നേവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും ശ്രേഷ്ഠമായ കൃതിയാണ്. മലയാള നോവൽ സാഹിത്യ ചരിത്രത്തെ രണ്ടായി പകുത്തെടുത്ത കൃതിയായിരുന്നു ഇത്. നോവൽ സാഹിത്യം ഖസാക്കിന് മുമ്പും ഖസാക്കിനു ശേഷവും എന്ന് നിരൂപകർ വിശേഷിപ്പിച്ചിട്ടുണ്ട്. പിൽക്കാല സാഹിത്യ രചനയെ സ്വാധീനിക്കുകയും മലയാള ഭാവുകത്വത്തെ പുതുക്കി പണിയുകയും ചെയ്ത നോവലാണ് "ഖസാക്കിന്റെ ഇതിഹാസം ".
വെള്ളായിയപ്പൻ :-കടൽതീരത്ത്
രവി :-ഖസാക്കിന്റെ ഇതിഹാസം
കുഞ്ഞുണ്ണി നായർ :-ഗുരുസാഗരം
ലക്ഷ്മി എസ്
റോൾ നമ്പർ 37