മ്യൂച്ചൽ ഫണ്ട് എസ്ഐപി

എന്താണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാൻ (Systematic Investment Plan) അഥവാ എസ്ഐപി (SIP)?

        മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ നടത്താനുള്ള ഒരു മാർഗ്ഗമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാൻ (Systematic Investment Plan) അഥവാ  എസ്ഐപി (SIP). മാസം തോറും ഒരു കൃത്യ തുക മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിനാണ് SIP എന്നു പറയുക. പണം തവണകളായി നിക്ഷേപിക്കാനുള്ള അവസരമാണ് എസ്ഐപിയിലൂടെ നിക്ഷേപകർക്ക് ലഭിക്കുന്നത്. ഓഹരി വിപണിയിലുണ്ടാകുന്ന കയറ്റിറക്കങ്ങളിൽ ആശങ്കപ്പെടാതെ ഷെയർ മാർക്കറ്റിൻറെ ഉയർച്ചയിലും താഴ്ചയിലും ഒരുപോലെ ലാഭമുണ്ടാക്കാൻ സാധിക്കുമെന്നുള്ളത് എസ്ഐപിയുടെ ഒരു പ്രത്തേകതയാണ്. മ്യുച്ചൽ ഫണ്ട് നിക്ഷേപങ്ങൾക്കായി ഇന്ന് ഏറ്റവും കൂടുതൽ ആൾക്കാർ തിരഞ്ഞെടുക്കുന്നതും എളുപ്പവും ആയ ഒരു നിക്ഷേപ രീതിയാണ് ഇത്

       ഇത് നിക്ഷേപിക്കാൻ മ്യുച്ചൽ ഫണ്ട് ഓഫീസിലോ ബാങ്കിലോ പോകേണ്ടതില്ല. നിക്ഷേപകൻ തീരുമാനിക്കുന്ന നിശ്ചിത തിയതിക്ക് മാസത്തിലൊരിക്കൽ ബാങ്ക് അക്കൗണ്ടിൽനിന്ന് നിക്ഷേപകന്റെ പേരിലുള്ള മ്യുച്ചൽ ഫണ്ട് സ്കീമിലേക്കു ആട്ടോമാറ്റിക്‌ ആയി ഡെപ്പോസിറ്റ് ആകും. ആ തിയതി നിക്ഷേപകൻ എസ് ഐ പി ആപ്ലിക്കേഷൻ ഫോമിൽ എഴുതേണ്ടതാണ്. നിക്ഷേപകാലയളവ് എത്രമാത്രം കൂടുന്നുവോ അത്രത്തോളം വരുമാനവും ലഭിക്കും. അതായത് വലിയ തുകയ്ക്കുള്ള എസ്ഐപികൾ കുറച്ചു കാലത്തേക്ക് തുടരുന്നതിനേക്കാൾ പ്രയോജനകരമാണ് ചെറിയ തുകകൾ ദീർഘകാലത്തേക്ക് എസ്ഐപിയായി നിക്ഷേപിക്കുന്നത്.

        സ്ഥിര വരുമാനക്കാർക്കും താരതമ്യേന വരുമാനം കുറഞ്ഞവർക്കും മെച്ചപ്പെട്ട സാമ്പത്തിക ശേഷിയുള്ളവർക്കും അവരവരുടെ ചുറ്റുപാടുകൾക്ക് അനുസരിച്ച് വ്യത്യസ്ത ക്ലാസുകൾ തിരഞ്ഞെടുക്കാമെന്നുള്ളത് എസ്ഐപിയുടെ മറ്റൊരു പ്രത്തേകതയാണ്. സീറോ (0) ബാലൻസിൽ വേണമെങ്കിലും SIP തുടങ്ങാവുന്നതാണ്. സീറോ ബാലൻസിലാണ്  തുടങ്ങുന്നതെങ്കിൽ എസ് ഐ പി തുടങ്ങുന്ന അവസരത്തിൽ ആപ്ലിക്കേഷൻ ഫോമിനോടൊപ്പം ചെക്ക് കൊടുക്കേണ്ടതില്ല. അനുയോജ്യമായ സ്കീം തിരഞ്ഞെടുത്തു അതിൽ മാസം തോറും 500 രൂപയോ 1000 രൂപയോ വേണമെങ്കിലും നിക്ഷേപിക്കാം. ഇത് എപ്പോൾ വേണമെങ്കിലും നിറുത്താനും പണം തിരികെയെടുക്കാനും സാധിക്കുന്നതാണ്.

       കോസ്റ്റ് ആവറേജിംഗ് എന്ന തത്വമാണ് എസ് ഐ പിയുടെ പിന്നിലുളളത്. വില ഉയരുമ്പോൾ കുറഞ്ഞ യൂണിറ്റുകളും വില താഴുമ്പോൾ കൂടുതൽ യൂണിറ്റുകളും ലഭിക്കുന്നു. ഇത് വാങ്ങുന്ന യൂണിറ്റിന്റെ ശരാശരി വില കുറഞ്ഞിരിക്കുവാനും അതിന്റെ ഫലമായി ലാഭം ഉറപ്പാക്കുവാനും സാധിക്കുന്നു. ഷെയർ മാർക്കറ്റ് എപ്പോൾ കൂടും എപ്പോൾ കുറയും എന്ന് ആലോചിച്ചു ബുദ്ധിമുട്ടേണ്ട ആവശ്യമില്ല. അതിനാൽ  എസ്ഐപി വഴി ഏതു സമയവും മ്യുച്ചൽ ഫണ്ടിൽ നിക്ഷേപിക്കുവാൻ അനുയോജ്യമാണ്. അഞ്ചു വർഷങ്ങളിൽ കൂടുതൽ കാലാവധിയുള്ള  മ്യുച്ചൽ ഫണ്ട് എസ്ഐപികളെല്ലാം   മറ്റേത് നിക്ഷേപങ്ങളെക്കാൾ വലിയ നേട്ടം തന്നിട്ടുണ്ട്.  ഭാവിയിലും അങ്ങനെ തന്നെ തരാനാണ് സാധ്യത. സാമ്പത്തിക വിദഗ്ദ്ധരുടെ ഗവേഷണത്തിന്റെ ഫലമായി വളരെ വൈവിധ്യമാർന്ന ഓഹരികളാണ് നിക്ഷേപത്തിനായി തെരഞ്ഞെടുക്കുന്നത്. 

     വസ്തു വാങ്ങൽ, വീട് വയ്ക്കൽ, കുട്ടികളുടെ തുടർവിദ്യാഭ്യാസം, വിവാഹം, സ്വകാര്യ സ്ഥാപനങ്ങളിലും വിദേശത്തും മറ്റും ജോലി ചെയ്യുന്നവർക്കുള്ള പെൻഷൻ തുടങ്ങിയ ഏതു വലിയ ധനകാര്യ ലക്ഷ്യവും ഇതിലൂടെ നേടിയെടുക്കാൻ സാധിക്കും. 

മ്യുച്ചൽ ഫണ്ട് എസ് ഐ പിയെപ്പറ്റി കൂടുതലറിയാൻ ബന്ധപ്പെടുക. 

Contact : Anil 

Phone Number: 9643 555 111