cr.lsgkerala.gov.in എന്ന സൈറ്റിൽ ജനന മരണ വിവാഹ സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യുന്നതിന് ശ്രമിക്കുമ്പോൾ മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ പേര് ലഭ്യമാകുന്നില്ല

ജനന മരണ വിവാഹ സർട്ടിഫിക്കറ്റുകൾ ഓൺലൈൻ ആയി ലഭിക്കുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനും പുതിയ വെബ്സൈറ്റ് ആയ ILGMS സന്ദർശിക്കുക


ILGMS വെബ്സൈറ്റിൽ ലോഗിൻ ചെയ്യുമ്പോൾ Captcha loading failed മെസേജ് കാണിക്കുന്നു

വെബ് ബ്രൗസർ ഹിസ്റ്ററി ക്ലിയർ ചെയ്തതിന് ശേഷം വീണ്ടും ശ്രമിക്കുക (കൂടുതൽ സഹായത്തിന് താങ്കളുടെ വെബ് ബ്രൗസർ സെലക്ട് ചെയ്യുക Google Chrome, Firefox, MS Edge)


ഓൺലൈനായി ടാക്സ് അടയ്ക്കുന്നതിന് ഉപയോഗിക്കാവുന്ന ബാങ്കുകൾ ഏതൊക്കെ?

ടാക്സ് ഓൺലൈനായി അടയ്ക്കുമ്പോൾ ഉപയോഗിക്കാവുന്ന ബാങ്കുകളുടെയും കാർഡുകളുടെയും ലിസ്റ്റ് ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക


ഓൺലൈൻ ടാക്സ് അടയ്ക്കുമ്പോൾ ബാങ്ക് സർവ്വീസ് ചാർജ്ജ് ഈടാക്കുമോ?

ഓൺലൈൻ ടാക്സ് അടയ്ക്കുമ്പോൾ നിലവിൽ ബാങ്ക് സർവ്വീസ് ചാർജ്ജ് അധികമായി ഈടാക്കുന്നു. ചാർജ്ജ് എത്രയെന്ന അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.


ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി നിലവിൽ അടയ്ക്കാനുള്ള നികുതി അടച്ച് തീർക്കേണ്ടതുണ്ടോ??

ഉണ്ട്