DOs:
Those who book in the virtual queue for Ayyappadarshan and to follow the time slot on that day can avoid unnecessary rush and facilitate a hassle-free darshan. Kindly comply with the Time Slot alloted to pilgrims.
Take rest for 5 minutes after a walk of 10 minutes during the climb.
Use the traditional path – Marakoottam, Saramkuthy, Nadapanthal – to reach Sannidhanam.
Follow the queue system to reach Pathinettampadi.
Use the Nadapanthal fly-over for return journey.
Use toilets and latrines for urination and bowel clearance.
Ascertain the prevailing crowd situation and then only proceed to Sannidhanam from Pampa.
While using Dolly, make payment only at the Devaswom counter and keep the receipt.
Subject yourself for security check at security check points.
Approach police for any help.
Inform police about any suspicious characters.
Buy edible items from licensed outlets only.
Keep Pampa, Sannidhanam and the trekking paths clean.
Park vehicles only at the allotted parking slots.
Deposit waste in waste boxes only.
Avail the facilities of medical centers and oxygen parlours, if needed.
Identification cards with address and contact numbers to be hung on the neck of children, aged and malikapurams (girls).
In case of isolation from groups / friends devotees may report at police aid posts.
In case of lost mobile phone contact Pampa / Sannidhanam police stations (Cyber Help Desk) immediately.
അയ്യപ്പദർശനത്തിന് വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യുന്നവർ അതതു ദിവസം സമയക്രമം പാലിച്ചെത്തിയാൽ അനാവശ്യതിരക്ക് ഒഴിവാക്കുവാനും, ബുദ്ധിമുട്ട് ഇല്ലാതെ സുഗമമായ ദർശനം സാധ്യമാക്കാനുമാകും.
മല കയറുമ്പോള്‍ പത്തു മിനിറ്റ് നടത്തത്തിനു ശേഷം അഞ്ച് മിനിറ്റ് വിശ്രമിക്കുക.
സന്നിധാനത്തെത്താന്‍ പരമ്പരാഗത പാതയായ മരക്കൂട്ടം, ശരംകുത്തി, നടപ്പന്തല്‍ വഴി ഉപയോഗിക്കുക.
പതിനെട്ടാംപടിയില്‍ എത്താന്‍ ക്യൂ പാലിക്കുക.
മടക്കയാത്രക്കായി നടപ്പന്തല്‍ മേല്‍പ്പാലം ഉപയോഗിക്കുക.
പമ്പ മുതൽ സന്നിധാനം വരെയുള്ള കാനനപാതയിൽ മലമൂത്രവിസര്‍ജനത്തിന് ബയോ ടോയ്ലെറ്റുകൾ ഉപയോഗിക്കേണ്ടതാണ്.
പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് യാത്രതിരിക്കുന്നതിനു മുമ്പ് തിരക്കിന്റെ സ്ഥിതി മനസ്സിലാക്കാന്‍ ശ്രമിക്കുക.
ഡോളി ഉപയോഗിക്കുമ്പോള്‍ ദേവസ്വം കൗണ്ടറില്‍ മാത്രം തുക നല്കി രസീത് സൂക്ഷിക്കുക.
സുരക്ഷാപരിശോധനകള്‍ നടത്തുന്ന കേന്ദ്രങ്ങളില്‍ സ്വയം പരിശോധനകള്‍ക്ക് വിധേയരാവുക.
ഏതു സഹായത്തിനും പോലീസിനെ സമീപിക്കുക., പോലീസിന്റെ ടോൾ ഫ്രീ നമ്പരായ 14432 ൽ വിളിക്കാവുന്നതാണ്.
സംശയാസ്പദമായ എന്തെങ്കിലും കണ്ടാല്‍ പോലീസിനെ അറിയിക്കുക.
ലൈസന്‍സുള്ള കടകളില്‍ നിന്നു മാത്രം ഭക്ഷ്യവിഭവങ്ങള്‍ വാങ്ങുക.
പമ്പയും സന്നിധാനവും മല കയറുന്ന വഴിയും വൃത്തിയായി സൂക്ഷിക്കുക.
അനുവദിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളില്‍ മാത്രം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക.
മാലിന്യങ്ങള്‍ വെയ്സ്റ്റു ബോക്സുകളില്‍ മാത്രം നിക്ഷേപിക്കുക.
ഓക്സിജന്‍ പാര്‍ലറുകളിലെയും മെഡിക്കല്‍ സെന്ററുകളിലെയും സൗകര്യങ്ങള്‍ ആവശ്യാനുസരണം പ്രയോജനപ്പെടുത്തുക.
തിരക്കുള്ള സമയങ്ങളിൽ, മണികണ്ഠനയ്യപ്പൻമാരുടെയും കൊച്ചുമാളികപ്പുറങ്ങളുടെയും പേരും മേല്‍വിലാസവും ഫോണ്‍ നമ്പറും രേഖപ്പെടുത്തിയ തിരിച്ചറിയല്‍ ബാന്റുകൾ ഗണപതികോവിലിന് സമീപത്ത് നിന്നും ലഭ്യമാക്കി കൈകളിൽ ധരിക്കുക.
കൂട്ടംതെറ്റിപ്പോകുന്നവര്‍ പോലീസ് എയ്ഡ് പോസ്റ്റുകളുടെ സഹായം തേടുക.
പണം, മൊബൈൽ ഫോൺ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടതാണ്.
മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ പമ്പ / സന്നിധാനം പോലീസ് സ്റ്റേഷനുകളുമായി അടിയന്തിരമായി ബന്ധപ്പെടുക.