*നൈപുണ്യ വികസന അവസരങ്ങളൊരുക്കി മഞ്ചേരി എച്ച്‌.എം.ഒ.ഐ.ടി.ഐ*

*നൈപുണ്യ വികസന അവസരങ്ങളൊരുക്കി മഞ്ചേരി എച്ച്‌.എം.ഒ.ഐ.ടി.ഐ*

വ്യവസായങ്ങൾക്കനുയോജ്യമായ തദ്ദേശിയരായ വിദഗ്ദ്ധ തൊഴിലാളികളെ വാർത്തെടുക്കുക എന്ന ഉദ്ദേശത്തോടു കൂടി 1979-ൽ ഹിദായത്തുൽ മുസ്ലിമീൻ യതീംഖാന സംഘത്തിന്റെ കീഴിൽ സ്ഥാപിതമായി വിശാലമായ സ്വന്തം ക്യാമ്പസ്സിൽ പ്രവർത്തിച്ചു വരുന്ന ജില്ലയിലെ മികച്ച സ്ഥാപനമായ H M O ഐ ടി ഐ -ൽ NCVT യുടെ രണ്ട് വർഷ ഇലക്ട്രിഷ്യൻ, ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഇലക്ട്രോണിക് മെക്കാനിക് കോഴ്സുകളും ഒരു വർഷ പ്ലമ്പർ കോഴ്സും. കൂടാതെ കേരള സർക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ രണ്ടു വർഷ എഞ്ചിനീയറിംഗ് കോഴ്സുകളായ (KGCE) ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ്,ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, സിവിൽ എഞ്ചിനീയറിംഗ് കോഴ്സുകളും നടത്തി വരുന്നു. ട്രെയിനികൾക്ക് കൂടുതൽ സാങ്കേതിക വൈദ്യക്ത്യം നേടുന്നതിനും എളുപ്പത്തിൽ ജോലി നേടുന്നതിനും വേണ്ടി ഇലക്ട്രിക്കൽ ടെക്നിഷ്യൻ, കമ്പ്യൂട്ടർ ഹാർഡ്‌വെയർ, പ്ലബിങ് എന്നീ NIOS കോഴ്സുകളും NCVT, KGCE കോഴ്സുകൾക്കൊപ്പം അധികമായി നൽകി വരുന്നു. ഇതു HMO ഐ ടി ഐ യുടെ മാത്രം പ്രത്യേകതയാണ്.

NCVT (നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ് )

താല്പര്യമുള്ള തൊഴിൽ മേഖലയിൽ മാത്രം പരിശീലനം നേടി കേന്ദ്ര സർക്കാർ സിർട്ടിഫിക്കറ്റ് നേടാനുള്ള അവസരം.UPSC, PSC അംഗീകരിച്ച ഈ കോഴ്സ് പൂർത്തിയാകുന്നവർക്ക് സംസ്ഥാനത്തും മറ്റു സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും തൊഴിൽ മേഖലയിൽ ഉയർന്ന പരിഗണനലഭിക്കുന്നു.

KGCE ( കേരള ഗവണ്മെന്റ് സിർട്ടിഫിക്കറ്റ് ഇൻ എഞ്ചിനീയറിംഗ് )

രണ്ട് വർഷത്തെ കോഴ്സ് പൂർത്തിയായിവർക്ക് കൺട്രോളർ ഓഫ് ടെക്നിക്കൽ എ ക്സാമിനേഷൻസ് നേരിട്ട് പരീക്ഷ നടത്തുകയും, ഗവണ്മെന്റ് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യുന്നു. PSC അംഗീകരിച്ച ഈ കോഴ്സ് പൂർത്തിയാക്കിയവർക്ക് സർക്കാർ മേഖലയിലും വിവിധ അർദ്ധസർക്കാർ, പൊതുമേഖല, സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലും, വിദേശത്തും,സ്വയം തൊഴിൽ രംഗത്തും അവസരങ്ങളുണ്ട്.

Evening KGCE course- ജോലി ചെയ്യുന്നവർക്ക് അവരുടെ ജോലിയോടൊപ്പം പഠനം മുന്നോട്ടു കൊണ്ടുപോകുന്നതിനും. റെഗുലർ കോഴ്സിന്റെ അതെ മൂല്യമുള്ള സർട്ടിഫിക്കറ്റ് നേടുന്നതിനുള്ള അസുലഭ അവസരം H M O ഐ ടി ഐ ഒരുകിയിരിക്കുന്നു .

ഇലക്ട്രിഷ്യൻ (NCVT) & ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് (KGCE)

കാലാവധി :2വർഷം

യോഗ്യത :SSLC

നമ്മുടെ ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് വൈദ്യുതി. അതു കൊണ്ട് തന്നെ ഇന്ത്യയിലും വിദേശ ത്തും ധാരാളം അവസരങ്ങളാണ് ഈ കോഴ്സുകൾ കഴിഞവർക്ക് .ഇലക്ട്രിസിറ്റി ബോർഡിലും,മറ്റു സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖല, സ്വകാര്യ മേഖല സ്ഥാപനങ്ങളിലും തൊഴിൽ ലഭിക്കുന്നു.

ഇലക്ട്രിഷ്യൻ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് NCVT (NSQF-level 5)സർട്ടിഫിക്കറ്റും, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് കോഴ്സ് പൂർത്തിയായവർക്ക് KGCE സർട്ടിഫിക്കറ്റും ലഭിക്കുന്നു.ഈ കോഴ്സുകൾ കഴിഞ്ഞവർക്ക് പ്രേത്യേക പരീക്ഷ കൂടാതെ വയർമാൻ (Wireman) ലൈസൻസ് ലഭിക്കുന്നു.

ഈ കോഴ്സുകളോട് കൂടെ 6 മാസത്തെ NIOS plumbing കോഴ്സും, പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും ലഭിക്കുന്നതാണ്

ഇലക്ട്രിഷ്യൻ (NCVT) കോഴ്സ് പൂർത്തീകരിക്കുന്നവർക്ക് റെയിൽവേ പോലെയുള്ള കേന്ദ്ര സർക്കാർ ജോലി നേടുന്നതിനുമുള്ള അവസരം ലഭിക്കുന്നു.

Draughtsman civil (NCVT) & Civil Engineering (KGCE)

കാലാവധി :2വർഷം യോഗ്യത: SSLC

ഭൂമി സർവേകൾ, കെട്ടിടങ്ങളുടെ പ്ലാൻ, ഡ്രായിങ്, രൂപകൽപന, എസ്റ്റിമേറ്റുകൾ തയ്യാറാക്കൽ തുടങ്ങിയ വിഷയങ്ങളിലും, കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള കെട്ടിട രൂപകല്പനയായ AutoCAD ലും വിദഗ്ധ പരിശീലനം നൽകുന്നു. പി. ഡബ്ല്യൂ. ഡി, വാട്ടർ അതോറിറ്റി, ഹൗസിങ് ബോർഡ്‌ തുടങ്ങിയ സർക്കാർ മേഖലയിലും വിവിധ അർദ്ധസർക്കാർ, പൊതുമേഖല, സ്വകാര്യ മേഖല സ്ഥാപനങ്ങളിലും ഈ കോഴ്സ് കഴിഞ്ഞവർക്ക് തൊഴിൽ ലഭിക്കുന്നു.

ഡ്രാഫ്‌സ്മാൻ സിവിൽ പൂർത്തിയാക്കിയവർക്ക് NCVT(NSQF-Level 5) സർട്ടിഫിക്കറ്റും സിവിൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കിയവർക്ക് KGCE സർട്ടിഫിക്കറ്റും ലഭിക്കുന്നു.

ഡ്രാഫ്റ്റ്സ്മാൻ സിവിൽ (NCVT) course പൂർത്തീകരിക്കുന്നവർക്ക് റെയിൽവേ പോലെയുള്ള കേന്ദ്ര സർക്കാർ ജോലി നേടുന്നതിനുള്ള അവസരം ലഭിക്കുന്നു.

Electronic Mechanic(NCVT)

കാലാവധി :2 വർഷം യോഗ്യത :SSLC

ആധുനിക ടെക്നോളജിയുടെ കാലത്ത് ജീവിക്കുന്ന നമുക്ക് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ഇലക്ട്രോണിക്സ്. ISRO,BHELL, BSNL, Telecommunication, Mobile phone, computer hardware, optical fibre technology, ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ നിർമാണം, റിപൈറിങ് തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നതിനും ഇലക്ട്രോണിക്സ് പരിജ്ഞാനം അനിവാര്യമാണ്.കോഴ്സ് പൂർത്തിയാക്കിയവർക്ക് NCVT (NSQF-Level 5) സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ് .ഇലക്ട്രോണിക് മെക്കാനിക് കോഴ്സിനോട് കൂടെ 6 മാസത്തെ NIOS Computer Hardware Assembly and Maintenance (NSQF-Level 4) കോഴ്സും.പൂർത്തിയാക്കിയവർക് സർട്ടിഫിക്കറ്റും ലഭിക്കുന്നതാണ്.

Plumber (NCVT)

കാലാവധി : 1വർഷം

യോഗ്യത : SSLC


കേരള ജല വിഭവ വകുപ്പിന്റെ അംഗീകൃത പ്ലംബർ ആവാൻ അവസരം.പ്ലംബിങ്, ഗ്യാസ് വെൽഡിങ്, ഫിറ്റിങ്ങ്,ഫോർജിങ്,ഷീറ്റ് മെറ്റൽ വർക്ക്‌ തുടങ്ങിയ എഞ്ചിനീയറിംഗ് മേഖലകളിൽ മികച്ച ലാബ് സൗകര്യത്തോടു കൂടിയ പരിശീലനം. കേന്ദ്ര സർക്കാരിലും കേരള സർക്കാരിലും നിരവധി തൊഴിൽ അവസരങ്ങൾ.എഞ്ചിനീയറിംഗ് മേഖലകളിൽ ഇന്ത്യക്ക് അകത്തും പുറത്തും ഒരുപോലെ തൊഴിലവസരങ്ങൾ .പ്ലംബർ കോഴ്സിനോടൊപ്പം 1വർഷ ഇലക്ട്രിക്കൽ ടെക്നിഷൻ(NIOS) ഉൾപെടുത്തിയ പാഠ്യ പദ്ധതി.

Automobile Engineering (KGCE)

കാലാവധി : 2 വർഷം

യോഗ്യത : SSLC

അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് ഓട്ടോമൊബൈൽ ഇൻഡസ്ട്രി അതുകൊണ്ട് തന്നെ ഈ മേഖലയിലുള്ള തൊഴിൽ അവസരവും വളരെ വലുതാണ്.സർക്കാർ മേഖലയിലും, പൊതുമേഖല,സ്വകാര്യ മേഖല സ്ഥാപനങ്ങളിലും, വിദേശത്തും ജോലി കരസ്തമാകാൻ ഈ കോഴ്സ് കൊണ്ട് സാധിക്കുന്നു.പഠന കാലയളവിൽ 2 വീലർ,3 വീലർ,4 വീലർ വാഹനങ്ങളുടെ വിശദമായ മൈന്റനൻസും സർവീസും മികച്ച ലാബ് സൗകര്യത്തോട് കൂടി പരിശീലിപ്പിക്കുന്നു.

Mechanical Engineering (KGCE)

കാലാവധി : 2വർഷം

യോഗ്യത : SSLC

ഒന്നിൽ കൂടുതൽ എഞ്ചിനീയറിംഗ് മേഖലകൾ ഉൾപെടുന്നതാണ് മെക്കാനിക്കൽ എഞ്ചിനീയറിംഗ്.

വെൽഡിങ്,ഫിറ്റിങ്,ഫോർജിങ്,മെഷീനിസ്റ്റ്,ഷീറ്റ് മെറ്റൽ വർക്ക്‌ തുടങിയ എഞ്ചിനീയറിംഗ് മേഖലകളിൽ പരിശീലനം നൽകുന്നു.ലൈത് , ആർക് വെൽഡിങ്, ഗ്യാസ് വെൽഡിങ്, പവർ ഡ്രിലിങ് , കട്ടിങ്, ഗ്രൈൻഡിംഗ് തുടങ്ങിയ മെഷീനറികൾ ഉൾപെടുത്തിയ മികച്ച ലാബ് സൗകര്യം.സർക്കാർ മേഖലകളിലും സ്വകാര്യമേഖലകളിലും, വിദേശത്തും ഒരു പോലെ തൊഴിലാവസരങ്ങൾ.മെക്കാനിക്കൽ എഞ്ചിനീയറിംഗ് കോഴ്സിനോടൊപ്പം 1 വർഷ ഇലക്ട്രിക്കൽ ടെക്നിഷൻ(NIOS) കോഴ്സ് ഉൾപെടുത്തിയ പാഠ്യ പദ്ധതി.

Contact details:

Office:0483 297 3243

Mob: 9995 297 950, 9497 806 882

WhatsApp: 8281 376 600

Email:hmoitc@gmail.com

Visit: www.hmoiti.org