കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ പെൺ പള്ളിക്കൂടമാണ് ചാലപ്പുറം ഗവ. അച്യുതൻ ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ.
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ പെൺ പള്ളിക്കൂടമാണ് ചാലപ്പുറം ഗവ. അച്യുതൻ ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ.
മലയാളത്തിലെ ആദ്യ നോവലായ കുന്ദലതയുടെ കർത്താവ് റാവു ബഹദൂർ അപ്പു നെടുങ്ങാടിയാണ് പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം ഈ വിദ്യാലയം സ്ഥാപിച്ചത്. ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിൽ ആയിരുന്നു ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. അന്ന് അഞ്ചാംതരം വരെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം നൽകിയിരുന്നു. സ്ക്കൂൾ നടത്തിപ്പിന് ഒരു ജനകീയ കമ്മറ്റിയും പ്രവർത്തിച്ചിരു ന്നത്രേ. പാഠ്യവിഷയങ്ങളിൽ മലയാളം, സംസ്കൃതം, ഇംഗ്ലീഷ് എന്നിവയ്ക്ക് തുല്യ പ്രാധാന്യം നൽകി.
അപ്പു നെടുങ്ങാടി തന്റെ സ്ക്കൂൾ യാതൊരു പ്രതിഫലവും സ്വീകരിക്കാതെ കോഴിക്കോട് മുൻസിപ്പാലിറ്റിക്ക് കൈമാറി. അദ്ദേഹത്തിന്റെ സുഹൃത്തായ പൊക്കഞ്ചേരി അച്യുതൻ വക്കീൽ കോഴിക്കോട് മുൻസിപ്പാലിറ്റി ചെയർമാനും കൗൺസിലറുമായിരുന്നു. ചാലപ്പുറം പ്രദേശത്തെ ജനങ്ങളുടെ അഭിപ്രായത്തെ മാനിച്ച് 'നെടുങ്ങാടിസ്ക്കൂൾ' എന്നറിയപ്പെട്ട വിദ്യാലയം പിന്നീട് അച്യുതൻ ഗേൾസ് സ്ക്കൂൾ ആയി അറിയപ്പെട്ടു.
1957-58 കാലയളവിൽ സ്ക്കൂൾ സർക്കാർ ഏറ്റെടുത്തു. കുട്ടികളുടെ ബാഹുല്യം കാരണം പ്രവർത്തന സൗകര്യത്തിനായി 1960-ൽ ലോവർ പ്രൈമറി വിഭാഗം ഹൈസ്ക്കൂളിൽ നിന്നും വേർപ്പെടുത്തി. പിന്നീട് ജസ്റ്റിസ് ബാലകൃഷ്ണ ഏറാടിയുടെ 60 സെൻറ് സ്ഥലം അക്വയർ ചെയ്യുകയും അവിടെ സ്ക്കൂളിന് കെട്ടിടം നിർമ്മിക്കുകയും ചെയ്തു. രണ്ടു കോമ്പൗണ്ടുകളിലായി സ്ഥിതി ചെയ്തിരുന്ന ഹൈസ്ക്കുൾ വിഭാഗം ഒരു ഭാഗത്തും ഹയർ സെക്കണ്ടറി വിഭാഗം വേറെ ഭാഗത്തുമായി പ്രത്യേകം കോമ്പൗണ്ടുകളിൽ ആയി പ്രവർത്തിച്ചു വരുന്നത് സൗകര്യം വർധിപ്പിച്ചിട്ടുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയ ത്തിനുണ്ട്.
അഞ്ചാം ക്ലാസുമുതൽ പത്താംക്ലാസുവരെ 15 ഡിവിഷനുകളിൽ അഞ്ഞൂറോളം കുട്ടികൾ ഇപ്പോൾ പഠിക്കുന്നു. പ്രധാന അധ്യാപികയടക്കം 22 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഉണ്ട്. എല്ലാ ക്ലാസിലും ഓരോ ഡിവിഷൻ ഇംഗ്ലീഷ് മീഡിയം ആണ്.
അർപ്പണ മനോഭാവവും ലക്ഷ്യബോധവും കൈകോർത്തപ്പോൾ 2015 - 16 അധ്യയന വർഷം SSLC പരീക്ഷയ്ക്ക് 100 ശതമാനമെന്ന ചരിത്ര വിജയം നേടാൻ നമുക്ക് സാധിച്ചിട്ടുണ്ട്. ഈ നേട്ടം നിലനിറുത്തുക എന്നതാണ് നമ്മുടെ ലക്ഷ്യം. പാഠ്യേതര രംഗത്തും വർഷങ്ങളായി മികച്ച നേട്ടങ്ങൾ കൈവരിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലു മായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
2.34 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
2.34 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ഡോ. മാധവൻ കുട്ടി (കോഴിക്കോട് മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ)
ഡോ സർവോത്തമൻ നെടുങ്ങാടി
ശാന്ത ടീച്ചർ (അപ്പു നെടുങ്ങാടിയുടെ പേരമകൾ)
കെ.അജിത
[Company]
[Job Title]
[Company]
[Job Title]
[Company]
[Job Title]
[School]