Admission open for 2023-24 Batch. Contact on +91 80781 69676
നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (NMMSE)
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി ( SCERT ) സർക്കാർ/ എയ്ഡഡ് സ്കൂളുകളിലെ എട്ടാം ക്ലാസ് വിദ്യാർഥികൾക്കുള്ള നാഷണൽ മീൻസ് കം മെറിറ്റ് (NMMSE) സ്കോളർഷിപ്പിന് ഇപ്പോൾ പഠിച്ചു തുടങ്ങാം.
ഏഴാം ക്ലാസിലെ വർഷാവസാന പരീക്ഷയിൽ 55 ശതമാനം മാർക്കിൽ കുറയാതെ നേടിയിട്ടുള്ളവരും രക്ഷിതാക്കളുടെ വാർഷിക വരുമാനം 3,50,000 രൂപയിൽ കൂടാത്ത വിദ്യാർഥികളുമാണ് അപേക്ഷിക്കേണ്ടത്. പ്രതിവർഷം 12,000 രൂപയാണ് സ്കോളർഷിപ്പ്. ഒൻപതാം ക്ലാസ് മുതൽ പ്ലസ് ടു വരെ നാലുവർഷത്തേക്ക് ആകെ 48,000/- രൂപയാണ് സ്കോളർഷിപ്പ് ലഭിക്കുക. യോഗ്യതാ പരീക്ഷയായ സ്കോളാസ്റ്റിക് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (SAT), മെന്റൽ എബിലിറ്റി ടെസ്റ്റ് (MAT) എന്നീ വിഷയങ്ങൾക്ക് ഒന്നാകെ 50 ശതമാനം മാർക്ക് ലഭിച്ചിരിക്കണം.
Ekalavya Jeeva George
Ekalavya Jobin Varghese
Ekalavya AnanthaKrishna Bhatt
Name: Priyanka AP
Qualification: M.Sc, M.Ed
ചെറുപ്പം മുതലേ ടീച്ചർ ആകുക എന്ന സ്വപ്നം ഉള്ളിൽ കൊണ്ടുനടന്നിരുന്ന ഒരാളായിരുന്നു ഞാൻ. ചെറുപ്പത്തിൽ എല്ലാവരെയും പോലെ വീട്ടിലെയും, വഴിയിലെയും ചേമ്പിനേയും, ചെടികളെയുമൊക്കെ തല്ലി പഠിപ്പിച്ച ഒരു കുഞ്ഞു ടീച്ചർ.
ഈശ്വരന്റെയും, മാതാപിതാക്കളുടെയും അനുഗ്രഹത്താൽ 2013, 2014 വർഷങ്ങളിലെ B.Ed, M. Ed പഠനത്തിന് ശേഷം ആ സ്വപ്നത്തിലേക്ക് ഞാൻ എത്തിച്ചേർന്നു. ആദ്യം വീട്ടിൽ തന്നെ ട്യൂഷൻ എടുത്തുതുടങ്ങി. പിന്നീട് അതിനൊപ്പം തന്നെ ട്യൂഷൻ സെന്റർ കളിൽ പോയി ക്ലാസ്സ് എടുക്കുന്നതിലേക്ക് മാറി. ചെറുതും വലുതുമായ സ്കൂൾ കളിൽ പഠിപ്പിക്കുന്നതിനുള്ള അവസരവും ഉണ്ടായി. ഇപ്പോൾ ഈ കൊറോണ കാലത്ത് ഓൺലൈൻ ആയും ക്ലാസുകൾ എടുത്തുകൊണ്ടിരിക്കുന്നു. അങ്ങനെ UP, High school വിഭാഗങ്ങളിലായി ഒരുപാട് കുഞ്ഞുങ്ങളെ പഠിപ്പിക്കാനുള്ള ഭാഗ്യം ഈശ്വരൻ തന്നു.
അങ്ങനെയിരിക്കെ സ്കോളർഷിപ് കോച്ചിംഗ് എന്ന പുതിയ കർമ്മ മേഖലയിലേക്ക് 2015 ൽ പ്രിയ കൂട്ടുകാരി ഷിനു കൈ പിടിച്ചെത്തിച്ചു. എഡ്യൂക്ഷേത്ര യിലൂടെ ഒരുപാട് സ്ഥലങ്ങളിൽ, ഒരുപാട് കുഞ്ഞുങ്ങൾക്ക് അറിവ് പകർന്നു കൊടുക്കാനും, സ്കോളർഷിപ് നേടികൊടുക്കാനും സാധിച്ചു. സുമേഷ് സർ , സുധാകരൻ സർ ഇവരോടൊക്കെ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ടീച്ചർ എന്ന പൊസിഷനിൽ നിന്ന് കോർഡിനേറ്റർ എന്ന പൊസിഷനിലേക്ക് മാറി. ഒരുപാട് സ്കൂളുകളിൽ, മാതാപിതാക്കൾക്കുമുന്നിൽ, അധ്യാപകർക്കുമുന്നിൽ, കുട്ടികൾക്ക് മുന്നിൽ പോകാനും സംസാരിക്കാനും സാധിച്ചു.ട്യൂഷൻ
ട്യൂഷൻ പഠിപ്പിച്ച കുട്ടികളുടെയും, മാതാപിതാക്കളുടെയും, പഠിപ്പിച്ച സ്കൂൾ കളിലെ അധ്യാപകരുടെയും സ്നേഹത്തോടെയുള്ള ആവശ്യപ്രകാരം 2020 ഒക്ടോബർ മാസത്തിൽ ഒരു പുതിയ സംരംഭം തുടങ്ങുകയാണ്. എന്റെ
" നല്ലപാതി " അതിനൊരു പേരും ഇട്ടു. "ഏകലവ്യ".(Ekalavya ifce) (ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കരിയർ എക്സലെൻസ് ) സ്കോളർഷിപ് പരീക്ഷകൾക്ക് വേണ്ടി ഒരു ഓൺലൈൻ ക്ലാസ്സ്. കഴിഞ്ഞ വർഷം(2019) ട്യൂഷൻ പഠിച്ച കുട്ടികളും, റിലേറ്റീവ്സും ഒക്കെയായി 10 പേർക്ക് ക്ലാസ്സ് എടുത്തു. അതിൽ 6 പേർക്ക് സ്കോളർഷിപ് കിട്ടി. 🙏🙏. ആ ഒരു ധൈര്യത്തിൽ, പറ്റുമെന്ന വിശ്വാസത്തിൽ, എന്നെ വിശ്വസിച്ച് ഇങ്ങോട്ടുവന്ന്, ക്ലാസ്സ് എടുത്തുകൊടുക്കാമോ എന്ന് ചോദിച്ച മാതാപിതാക്കൾക്കും അധ്യാപകർക്കും മുന്നിലേക്ക് ഞാൻ എത്തുകയാണ്. 'ഏകലവ്യ' യിലൂടെ... എല്ലാവരുടെയും സഹകരണവും, സഹായങ്ങളും പ്രതീക്ഷിക്കുന്നു. ഒപ്പം പ്രാർത്ഥനയും...