അപേക്ഷ നൽകുന്നതിനു മുൻപ് താഴെ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ ശ്രദ്ധയോടെ വായിച്ച് പാലിക്കുക.
2025-26 അദ്ധ്യയന വർഷം ഏതു ക്ലാസിൽ പഠിക്കുന്നു എന്ന സർട്ടിഫിക്കറ്റാണ് കൂടെ വെയ്ക്കേണ്ടത്. (31/03/25 നു ശേഷം School നിന്നും വാങ്ങിയവ) അല്ലാത്ത അപേക്ഷകൾ എല്ലാ നിരസിക്കപ്പെടും.
പ്ലസ് 1 ക്ലാസിൽ സ്ക്കോളർഷിപ്പ് വാങ്ങിച്ചവരും ഓരോ വിഷയത്തിനും കുറഞ്ഞത് 60 % മാർക്കു വാങ്ങി ജയിച്ച് ഇപ്പോൾ പ്ലസ് 2 വിന് പഠിക്കുന്നവരും മാത്രം അപേക്ഷ നൽകുക
അപേക്ഷകൾ ഓൺലൈനിൽ മാത്രമേ സ്വീകരിക്കുകയുള്ളൂ.
നിബന്ധനകളനുസരിച്ച് പൂർണ്ണമായിട്ടു നൽകുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കുകയുള്ളൂ.
ടubmit ചെയ്ത അപേക്ഷയുടെ കോപ്പി e- mail - ൽ കിട്ടുന്നതാണ്. കോപ്പി പരിശോധിച്ച് തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി submit ചെയ്യുക. Upload ചെയ്ത document തെറ്റാണെങ്കിൽ മാറ്റാൻ സാധിക്കില്ല. അത്തരം അപേക്ഷകൾ Reject ചെയ്തതായി പരിഗണിച്ച് ശരിയായ രീതിയിൽ അവസാന തിയതിക്കു മുൻപ് വീണ്ടും അയച്ചാൽ മാത്രമേ പരിഗണിക്കുകയുള്ളൂ. ലഭിച്ച അപേക്ഷയിൽ ട്രസ്റ്റിന്റെ തീരുമാനം അന്തിമമായിരിക്കും. പരാതികൾ പരിഗണിക്കുന്നതല്ല.
പൂർണമായ മാർക്ക് ലിസ്റ്റ്, കോഴ്സ് & കോൺഡക്ട് സർടിഫിക്കറ്റ് (2025-2026-ൽ വാങ്ങിയത്) , ബാങ്ക് പാസ്ബുക്ക് എന്നിവയുടെ self attest ചെയ്ത വ്യക്തവും വായിക്കാൻ പറ്റുന്നതുമായ കോപ്പികൾ അപേക്ഷയോടൊപ്പം നൽകേണ്ടതാണ്. ഡോക്യുമെൻ്റ്സ് ചെരിച്ചും തലകീഴായും ഇടാതെ നേരെ വായിക്കാൻ പറ്റുന്ന വിധം ആയിരിക്കണം.
എല്ലാ documents- o അപേക്ഷയുടെ കൂടെ upload ചെയ്യേണ്ടതാണ്.
upload ചെയ്യുന്ന എല്ലാ Documents - o അപേക്ഷകൻ്റെ പേര് നൽകി Save ചെയ്തവ ആയിരിക്കണം. ഉദാഹരണത്തിന് രാമൻ കെ പ്രഭു അപേക്ഷിക്കുമ്പോൾ താഴെ കാണിക്കുന്ന documents എല്ലാം കാണിച്ചിരിക്കുന്ന പ്രകാരം പേരു നൽകി Save ചെയ്യുക. പേരു മാറ്റേണ്ടത് എങ്ങനെ എന്നറിയാൻ ഇവിടെ click ചെയ്യുക )
XIth ക്ലാസ് പാസായതിന് പൂർണമായ മാർക്ക് ലിസ്റ്റ് (Raman K Prabhu- Mark List)
സ്കൂളിൽ നിന്നും ലഭിച്ച Course & Conduct certificate. (Raman K Prabhu-Course and Conduct)
അപേക്ഷകന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾക്കൊള്ളുന്ന പാസ് ബുക്ക് പേജ്. (Raman K Prabhu- Pass Book)
അപേക്ഷയുടെ കൂടെ അല്ലാതെ അയക്കുന്ന ഒരു Document - o പരിഗണിക്കുന്നതല്ല.
ഓരോ image-o 1 MB സൈസിൽ കവിയരുത്
അപേക്ഷാ ഫോറത്തിൽ സന്ദർഭത്തിന് അനുസരിച്ച് കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങളും ശ്രദ്ധിക്കുക.
റജിസ്റ്റർ നമ്പർ താഴെ കൊടുത്തിരിക്കുന്ന ലിസ്റ്റിൽ നോക്കി എടുക്കുക.