അപേക്ഷ നൽകുന്നതിനു മുൻപ് താഴെ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ ശ്രദ്ധയോടെ വായിക്കുക.
അപേക്ഷകൾ ഓൺലൈനിൽ മാത്രമേ സ്വീകരിക്കുകയുള്ളൂ.
നിബന്ധനകളനുസരിച്ച് പൂർണ്ണമായിട്ടു നൽകുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കുകയുള്ളൂ.
ടubmit ചെയ്ത അപേക്ഷയുടെ കോപ്പി e- mail - ൽ കിട്ടുന്നതാണ്. തിരുത്തലുകൾ വരുത്തണമെങ്കിൽ e- mail - ൽ കിട്ടിയ കോപ്പി ഉപയോഗിച്ച് submit ചെയ്യുക. പുതുതായി അപേക്ഷ പൂരിപ്പിക്കരുത്.
യോഗ്യത
കൊങ്കണി മാതൃഭാഷയും സംസാര ഭാഷയും ആയ, കേരളത്തിലെ കുടുംബാംഗമായ വിദ്യാർത്ഥികൾ
2025-ൽ X th ക്ലാസ് പരീക്ഷ പാസായി XI th ക്ലാസിൽ പ്രവേശനം നേടിയവർ
X th - ലെ പരീക്ഷയിൽ ഓരോ വിഷയത്തിനും 80% (A Grade) മാർക്ക് ലഭിച്ചവർ.
വാർഷിക കുടുംബ വരുമാനം 3 ലക്ഷം രൂപയിൽ കവിയരുത്
Upload ചെയ്യേണ്ട Documents
1. പാസ്പോർട് സൈസ് ഫോട്ടോ
(തിരിച്ചറിയുന്നതിലേയ്ക്കായി Image- ന്റെ പേരു് സ്വന്തം പേരായിട്ട് rename ചെയ്യണം. പേരു മാറ്റുമ്പോൾ നേരത്തെ ഉള്ള പേരു് മുഴുവൻ മാറ്റി അപേക്ഷിക്കുന്ന ആളുടെ പേരു മാത്രം ചേർക്കുക. ഉദാഹരണത്തിന് രാംനാഥ് ശേണായി ആണ് അപേക്ഷിക്കുന്നതെങ്കിൽ ഫോട്ടോയുടെ പേരു് Ramnath Shenoy എന്നു മാത്രമേ പാടുള്ളൂ.
( Documents - ൻ്റെ പേരു മാറ്റേണ്ടതെങ്ങിനെ എന്നറിയാൻ ഇവിടെ ക്ലിക് ചെയ്യുക )
2. X th ക്ലാസ് പാസായതിന് സർട്ടിഫിക്കറ്റ് Sample കാണുവാൻ ഇവിടെ CLICK ചെയ്യുക.
3. Xth ന് പഠിച്ച സ്കൂളിൽ നിന്നും ലഭിച്ച conduct certificate Sample കാണുവാൻ ഇവിടെ CLICK ചെയ്യുക.
4. അഡ്മിഷൻ കിട്ടിയ സ്ക്കൂളിൽ നിന്നും വാങ്ങിയ കോഴ്സ് സർട്ടിഫിക്കറ്റ് Sample കാണുവാൻ ഇവിടെ CLICK ചെയ്യുക.
5. അപേക്ഷിക്കുന്ന വിദ്യാർത്ഥിയുടെ പേരു്, Account number, IFSC എന്നിവ ഉൾക്കൊള്ളുന്ന പാസ് ബുക്ക് പേജ്.
(സ്ക്കോളർഷിപ്പ് തുക അക്കൌണ്ടിലാണ് അയക്കുക. അക്കൌണ്ട് operative ആണ് എന്ന് ഉറപ്പു വരുത്തുക.)
6. സൈറ്റിൽ തന്നിരിക്കുന്ന മാതൃക അനുസരിച്ച് തയാറാക്കിയ Annexure ഡൌൺ ലോഡ് ചെയ്യുക Download Annexture
Annexture- പൂരിപ്പിക്കുമ്പോൾ ശ്രദ്ധിക്കുക. ഇത് വളരെ പ്രധാനപ്പെട്ട ഡോക്യുമെന്റ് ആണ് .ഇതിൽ പൂരിപ്പിക്കുന്ന ഏതെങ്കിലും വിവരം തെറെറന്നു വന്നാലും വേണ്ട വിവരം ചേർക്കാതിരുന്നാലും അപേക്ഷ നിരസിക്കപ്പെടും. സംശയമുണ്ടെങ്കിൽ അച്ഛനമ്മമാരോടോ ടീച്ചറിനോട് ചോദിച്ച് പൂരിപ്പിക്കുക..
മാസ ശംബളം പറ്റി ഏതെങ്കിലും സ്ഥാപനത്തിലോ വ്യക്തിയുടെ കീഴിലോ പണിയെടുക്കുകയാണെങ്കിൽ " ജോലി " എന്ന കോളങ്ങൾ പൂരിപ്പിക്കുക.
ചായക്കട, തട്ടുകട, ഉന്തുവണ്ടി മുതലായവയിൽ കച്ചവടം ആണെങ്കിൽ "കച്ചവടം" എന്ന കോളങ്ങൾ പൂരിപ്പിക്കുക.
മത്സ്യബന്ധനം, കൂലിപ്പണി, ചുമട്ടുതൊഴിലാളി മുതലായവ ആണെങ്കിൽ "തൊഴിൽ " എന്ന കോളങ്ങൾ പൂരിപ്പിക്കുക.
ജോലിക്കു നേരെ "ഡൈവർ " എന്നൊക്കെ എഴുതിക്കാണുന്നുണ്ട്. ട്രെയിൻ മുതൽ Auto വരെ ഓടിക്കുന്നവരെ Driver എന്നാണ് വിളിക്കുന്നത്. ഇതിൽ ഏതാണെന്നു വ്യക്തമാക്കണം. സ്വന്തം Auto ഓടിക്കുകയാണാ വേറൊരാളുടെ വണ്ടി ദിവസ കൂലിക്ക് ഓടിക്കുകയാണോ, ആരെങ്കിലും വിളിച്ചാൽ അവരുടെ കാർ ഓടിക്കാൻ പോകുന്നതാണോ എന്നൊക്കെ വ്യക്തമാക്കണം. ഇത് ഒരു ഉദാഹരണം മാത്രം. ഇത് എല്ലാ തൊഴിലിനും ബാധകമാണ്.
ഇപ്പോഴത്തെ ശരിയായ വരുമാനമാണ് കാണിക്കേണ്ടത്. റേഷൻകാർഡ്, വില്ലേജിൽ നിന്നുള്ള സർട്ടിഫിക്കറ്റ് തുടങ്ങിയവയുമായി യാതൊരു ബന്ധവുമില്ല.
അച്ഛനും അമ്മയ്ക്കും ജോലിയുണ്ടെങ്കിൽ രണ്ടു പേരുടെയും വിവരങ്ങൾ നിശ്ചയമായും കാണിക്കുക.
അന്വേഷണത്തിൽ, തന്ന വിവരം തെറ്റാണ് എന്നറിഞ്ഞാൽ അപേക്ഷ നിരസിക്കപ്പെടുന്നതാണ്. സമാജം സാക്ഷ്യപത്രത്തിൽ കൊങ്കണി ഭാഷ സംസാരിക്കും എന്നുണ്ടെങ്കിലും വിളിക്കുമ്പോൾ കൊങ്ങിണി ഭാഷ അറിയില്ല എന്ന മറുപടി കിട്ടുന്ന സംഭവങ്ങൾ ഉണ്ടു്. സ്ക്കോളർഷിപ്പ് കൊങ്കണി സംസാരിക്കുന്നവർക്ക് ആണെന്നതിനാൽ ഈ വർഷം മുതൽ പരിശോധനകൾ ഉണ്ടായിരിക്കും. അതിനാൽ അപേക്ഷിക്കുന്നവർ കുറഞ്ഞ പക്ഷം അത്യാവശ്യകാര്യങ്ങൾ എങ്കിലും കൊങ്കണിയിൽ കൈകാര്യം ചെയ്യാൻ ശ്രമിക്കണമെന്ന് താത്പര്യപ്പെടുന്നു. ഇതിന് സഹായിക്കാനായി ഒരു സ്വയം പഠന സഹായി കൂടെ ചേർക്കുന്നു. താഴെ കാണുന്ന link click ചെയ്ത് download ചെയ്യാവുന്നതാണ്. ഇവിടെ click ചെയ്യുക.
നിങ്ങൾ കാണിക്കുന്ന വാർഷിക വരുമാനം തന്നെ ആകണമെന്നില്ല ഗ്രാമസഭ, സമാജം, ക്ഷേത്ര ഭാരവാഹികൾ കാണിക്കുന്നത്.. അവർ അവരുടെ ഉത്തമബോദ്ധ്യം അനുസരിച്ച് കാണിക്കേണ്ടതാണ്.
Annexure- ൽ ഒപ്പ്, തിയതി മുതലായവയെല്ലാം ഉണ്ടോ എന്ന് പരിശോധിക്കുക.
പ്രത്യേകം ശ്രദ്ധിക്കുക.
Annexture, upload ചെയ്യേണ്ട documents എന്നിവ എല്ലാം തയാറാക്കിയതിനു ശേഷം മാത്രം അപേക്ഷ പൂരിപ്പിക്കുക. Upload ചെയ്യേണ്ട documents എല്ലാം നിങ്ങളുടെ പേരു്- document എന്ത് എന്ന രീതിയിൽ rename ചെയ്ത് ആവശ്യമില്ലാത്ത വിവരണങ്ങൾ നീക്കണം.
ഒരിക്കൽ upload ചെയ്ത document മാറ്റാൻ കഴിയുകയില്ല.
Documents- എല്ലാം പൂർണ്ണവും,വ്യക്തവും, ചെരിച്ചും തലകീഴായും ഇടാതെയും, നേരെ വായിക്കാൻ പറ്റുന്ന വിധം ആയിരിക്കണം
മുകളിൽ 2 മുതൽ 5 വരെ കാണിച്ചിരിക്കുന്ന documents self attest ചെയ്തിരിക്കണം
ഓരോ image-o 1 MB സൈസിൽ കവിയരുത്. jpg, or pdf ഫോർമാറ്റ് ആയിരിക്കണം
അപേക്ഷാ ഫോറത്തിൽ സന്ദർഭം അനുസരിച്ച് കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങളും ശ്രദ്ധിക്കുക.