യോഗ്യത
കൊങ്കണി മാതൃഭാഷയും സംസാര ഭാഷയും ആയ, കേരളത്തിലെ കുടുംബാംഗമായ വിദ്യാർത്ഥികൾ
2025-ൽ XII th ക്ലാസ് പരീക്ഷ പാസായി Degree/Diploma പ്രവേശനം നേടിയവർ
XII th - ലെ പരീക്ഷയിൽ ഓരോ വിഷയത്തിനും 80% (A Grade) മാർക്ക് ലഭിച്ചവർ.(ദിവ്യാംഗർക്ക് 60% - ഗവ.ആശുപത്രിയിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം)
വാർഷിക കുടുംബ വരുമാനം 3 ലക്ഷം രൂപയിൽ കവിയരുത്
(അച്ഛന്റെ / അമ്മയുടെ തൊഴിലിന്റെ പൂർണ വിവരവും അതിൽ നിന്ന് നിലവിലെ പ്രതിമാസ വരുമാനവുമാണ് Annexure-1 ൽ കാണിക്കേണ്ടത്. അച്ഛൻ്റെയും അമ്മയുടെയും കൂടി പ്രതിമാസ വരുമാനത്തിൻ്റെ 12 ഇരട്ടിയിൽ കുറയാത്തതായിരിക്കണം കുടുംബത്തിൻ്റെ വാർഷിക വരുമാനം കാണിക്കേണ്ടത്.)
(കടുപ്പിച്ച് എഴുതിയിരിക്കുന്ന ഭാഗങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. അവ മുഖ്യമായവയാണ്. )
അപേക്ഷ നൽകേണ്ട വിധം
1. ഓൺലൈൻ ആയി മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ.
2. എല്ലാ documents- o അപേക്ഷയുടെ കൂടെ upload ചെയ്യേണ്ടതാണ്. അപേക്ഷയുടെ കൂടെ അല്ലാതെ അയക്കുന്ന ഒരു Document - o പരിഗണിക്കുന്നതല്ല.
3. വിജയകരമായി സമർപ്പിക്കപ്പെട്ടു എന്ന് മെസ്സേജ് കണ്ടതിനു ശേഷം പിന്നെയും അപേക്ഷ നൽകേണ്ടതില്ല.
4. എന്തെങ്കിലും തെറ്റുപറ്റി എന്നു തോന്നുകയാണെങ്കിൽ, 'submitted successfully' എന്നു കാണുന്നതിനു താഴെ കാണുന്ന "Edit Response" link ഉപയോഗിച്ച് തിരുത്തലുകൾ വരുത്താവുന്നതാണ്. ടubmit ചെയ്ത അപേക്ഷയുടെ കോപ്പി e- mail - ൽ കിട്ടുന്നതാണ്. അവസാന തിയതിക്കു മുൻപായി തിരുത്തലുകൾ വരുത്തണമെങ്കിൽ e- mail - ൽ കിട്ടിയ കോപ്പിയിൽ "Edit Response" link ഉപയോഗിക്കുക. Upload ചെയ്ത document തെറ്റാണെങ്കിൽ മാറ്റാൻ സാധിക്കില്ല. അത്തരം അപേക്ഷകൾ Reject ചെയ്തതായി പരിഗണിച്ച് ശരിയായ രീതിയിൽ അവസാന തിയതിക്കു മുൻപ് വീണ്ടും അയച്ചാൽ മാത്രമേ പരിഗണിക്കുകയുള്ളൂ.
Upload ചെയ്യേണ്ട Documents
(upload ചെയ്യുന്ന എല്ലാ Documents - o അപേക്ഷകൻ്റെ പേര് നൽകി Save ചെയ്തവ ആയിരിക്കണം. ഉദാഹരണത്തിന് രാമൻ കെ പ്രഭു അപേക്ഷിക്കുമ്പോൾ താഴെ കാണിക്കുന്ന documents എല്ലാം കാണിച്ചിരിക്കുന്ന പ്രകാരം പേരു നൽകി Save ചെയ്യുക .പേരു മാറ്റേണ്ടത് എങ്ങനെ എന്നറിയാൻ ഇവിടെ click ചെയ്യുക )
1. പാസ്പോർട് സൈസ് ഫോട്ടോ (Raman K Prabhu)
2. XII th ക്ലാസ് പാസായതിന് സർട്ടിഫിക്കറ്റ്. (Raman K Prabhu- Pass Certificate)
3. സ്കൂളിൽ നിന്നും ലഭിച്ച conduct certificate. (Raman K Prabhu-Conduct Certificate)
4.Degree/Diploma അഡ്മിഷൻ ലഭിച്ച കോളേജിൽ നിന്നും വാങ്ങിയ Course Certificate.(Raman K Prabhu- Coursecertificate)
Sample കാണുവാൻ ഇവിടെ CLICK ചെയ്യുക.
5.അപേക്ഷകന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾക്കൊള്ളുന്ന പാസ് ബുക്ക് പേജ്. (Raman K Prabhu- Pass Book)
6. Annexure - (മാതൃക താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക് ചെയ്ത് എടുക്കുക) (Raman K Prabhu- Annexure)
Annexure ഡൗൺലോഡ് ചെയ്യാൻ ഇവിടെ Click ചെയ്യുക.
(അപേക്ഷ അയക്കാൻ ഒരുങ്ങുന്നതിനു മുൻപ് മുകളിൽ കാണിച്ച 6 Documents - o കൃത്യമാണെന്ന് ഉറപ്പു വരുത്തുക. ഇവയല്ലാതെ അയക്കുന്ന ഒരു Document - o പരിഗണിക്കുന്നതല്ല. മേൽ കാണിച്ച documents എല്ലാം ഇല്ലാത്തത് / തെററായത് അഥവാ അപൂർണമായ അപേക്ഷകൾ യാതൊരു സൂചനയും കൂടാതെ നിരസിക്കപ്പെടുന്നതാണ് )
പ്രത്യേകം ശ്രദ്ധിക്കുക.
എല്ലാ രേഖകളും വ്യക്തവും വായിച്ചെടുക്കാൻ പറ്റുന്നതും ആയിരിക്കണം. ഡോക്യുമെൻ്റ്സ് ചെരിച്ചും തലകീഴായും ഇടാതെ നേരെ വായിക്കാൻ പറ്റുന്ന വിധം ആയിരിക്കണം
മുകളിൽ 2 മുതൽ 5 വരെ കാണിച്ചിരിക്കുന്ന രേഖകൾ self attest ചെയ്തിരിക്കണം
ഓരോ image-o 1 MB സൈസിൽ കവിയരുത്
അപേക്ഷയിൽ എന്തെങ്കിലും അറിയിപ്പുകൾ ഉണ്ടെങ്കിൽ e-mail ൽ ആയിരിക്കും നൽകുക.
അപേക്ഷാ ഫോറത്തിൽ സന്ദർഭത്തിന് അനുസരിച്ച് കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങളും ശ്രദ്ധിക്കുക.