ഡോക്ടർ നർമ്മദ & ദയാനന്ദ കമ്മത്ത് ആനുവൽ ഗ്രാന്റ് - 2025  (Rs.12000/-)


അപേക്ഷകൾ ക്ഷണിക്കുന്നു

മാന്യരെ,

കഴിഞ്ഞ വർഷം ഗ്രാന്റ് വാങ്ങിച്ചവരുടെ റജിസ്ട്രേഷൻ നമ്പർ പേരു് വിലാസം എന്നിവ താഴെ കൊടുത്തിട്ടുണ്ട്. അടുത്ത വർഷം തുടർന്നും ഗ്രാന്റ് ലഭിക്കുവാൻ  പുതിയതായി അപേക്ഷ പൂരിപ്പിച്ച് നൽകേണ്ടതില്ല.

പകരം ആരുടെയെങ്കിലും കൂടെ ഗുണഭോക്താവിന്റെ ഒരു സെൽഫി ഫോട്ടോ എടുത്ത് anugrahaonline@gmail.com എന്ന വിലാസത്തിലേയ്ക്ക് ഇ-മെയിൽ അയച്ചാൽ മതി.

ഇ-മെയിൽ അയക്കുമ്പോൾ ശ്രദ്ധിക്കുക.

1. സ്റ്റുഡിയോ ഫോട്ടോ , പഴയ ഫോട്ടോ , തനിച്ചുള്ള ഫോട്ടോ എന്നിവ ഒഴിവാക്കുക.. ഗുണഭോക്താവും ഫോട്ടോ എടുക്കുന്ന ആളും ചേർന്നുള്ള ഇപ്പോൾ എടുക്കുന്ന സെൽഫി ഫോട്ടോ തന്നെ വേണം അയക്കാൻ. ഫോട്ടോയിൽ യാതൊരു മാറ്റവും വരുത്തരുത് (Edit ചെയ്യരുത് ) റജിസ്റ്റർ നമ്പരും പേരും email ൽ കാണിച്ചിരിക്കണം.

2. ഇ-മെയിലിൽ ഗുണഭോക്കാവിന്റെ റജിസ്റ്റർ നമ്പർ , പേര് എന്നിവ (പട്ടികയിൽ കാണുന്ന പ്രകാരം)  കാണിച്ചിരിക്കണം.

3. ഒന്നിൽ കൂടുതൽ പ്രാവശ്യം അയക്കേണ്ടതില്ല.

4. 31/10/25 നു മുൻപായി ലഭിച്ചിരിക്കേണ്ടതാണ്.

5. മേൽ പറഞ്ഞ പ്രകാരം 31/10/25  നകം ഫോട്ടോ ലഭിക്കാത്തവരുടെ ഗ്രാന്റ് തടയപ്പെടാം.

6.പ്രായം ചെന്ന ഗുണ ഭോക്താക്കളുടെ ബുദ്ധിമുട്ടു കുറയ്ക്കുവാൻ അതാതു സ്ഥലത്തെ സേവകർ സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു.


അർഹരായവരുടെ ലിസ്റ്റ് കാണാൻ ഇവിടെ അമർത്തുക 



പുതുതായി അപേക്ഷിക്കുന്നവർ ശ്രദ്ധിക്കുക.


1.അർഹത : കേരളത്തിൽ താമസിക്കുന്ന, GSB സമുദായത്തിലെ അംഗം ആയിരിക്കണം.

2.പ്രായം : കുറഞ്ഞത് 70 വയസ്സ് .അംഗ പരിമിതർക്ക് പ്രായപരിധി ഇല്ല. (ഗവ: ആശുപത്രിയിൽ നിന്നുമുള്ള സർട്ടിഫിക്കറ്റ് വേണം)

3.വരുമാനം :പ്രതിവർഷം ₹ 36,000/ - ൽ കവിയരുത് . കുടുംബ വരുമാനം പ്രതിവർഷം ₹1,50,000/- ൽ കവിയരുത്.


അപേക്ഷാ ഫോറം താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നോ 'Downloads' എന്ന പേജിൽ നിന്നോ എടുക്കാവുന്നതാണ്.


അപേക്ഷാഫോറം


ഓരോ വർഷവും പരിമിതമായ രീതിയിലാണ് ഗ്രാന്റ് അനുവദിക്കുന്നത് എന്നതിനാൽ ഇപ്പോൾ ഗ്രാന്റ് ലഭിച്ചു കൊണ്ടിരിക്കുന്നവരേയും, പുതുതായി അപേക്ഷിക്കുന്ന ഭിന്നശേഷിക്കാരെയും പരിഗണിച്ച ശേഷം മാത്രമേ പൊതു വിഭാഗത്തിൽ നിന്നുള്ള പുതിയ അപേക്ഷകൾ പരിഗണിക്കാൻ സാധിക്കുകയുള്ളൂ.


അപേക്ഷകൾ ലഭിച്ചിരിക്കേണ്ട അവസാന തിയതി : 31-10-2025