അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി ഏപ്രിൽ 27, 2020.
കൊറോണ മഹാമാരി പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുള്ള ലോക്ക്ഡൗണ്‍ മൂലം ഉപജീവനമാര്‍ഗ്ഗങ്ങള്‍ നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയ കലാകാരന്മാരെയും അനുബന്ധപ്രവര്ത്തകരെയും സഹായിക്കുന്നതിനായി കേരള സര്‍ക്കാര്‍ 1000/- രൂപ വീതം രണ്ട് മാസം ധനസഹായം നല്കുന്ന സമാശ്വാസ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ചിത്രകല/ശില്പകല/ഫോട്ടോഗ്രാഫി/കാര്‍ട്ടൂണ്‍/അനുബന്ധകലകൾ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്മാരില് നിന്നും കേരള ലളിതകലാ അക്കാദമി അപേക്ഷ ക്ഷണിക്കുന്നു. പത്ത് വര്‍ഷക്കാലം തുടര്‍ച്ചയായി കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവരും കേരളത്തില്‍ സ്ഥിരതാമസം ആയിട്ടുള്ളവര്ക്കുമാണ് ഈ പദ്ധതി വഴി ധനസഹായം ലഭിക്കുവാന്‍ അര്‍ഹതയുള്ളത്. ഈ പദ്ധതിയുടെ അര്‍ഹരായ ഗുണഭോക്താക്കളെ വിവിധ അക്കാദമികള്‍ മുഖേന നിര്‍ണ്ണയിച്ചു സാംസ്ക്കാരിക വകുപ്പ് ഡയറക്ടര്‍ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മുഖേന ധനസഹായം വിതരണം ചെയ്യുന്നതാണ്.
അപേക്ഷ ഓണ്‍ലൈനായി മാത്രമാണ് സ്വീകരിക്കുന്നത്. ഇതിനായി അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ അയയ്ക്കാവുന്നതാണ്. അപേക്ഷയോടൊപ്പം തങ്ങള്‍ കലാരംഗത്ത് കഴിഞ്ഞ പത്ത് വര്‍ഷമായി തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നുവെന്നും കലാപ്രവര്‍ത്തനം ഒരു ഉപജീവനമാര്‍ഗ്ഗമാണെന്നും പ്രസ്താവിക്കുന്ന ഒരു സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടതാണ്. കൂടാതെ അപേക്ഷയോടൊപ്പം ചുവടെ ചേര്‍ത്തിരിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സ്കാന്‍ ചെയ്ത് / മൊബൈലിൽ ഫോട്ടോ എടുത്ത് സമര്‍പ്പിക്കേണ്ടതാണ്.
ചിത്രം, ശിൽപം, ഫോട്ടോഗ്രാഫി, കാർട്ടൂൺ, പരസ്യകല, കരകൗശലം ഈ മേഖലയിൽ പ്രവർത്തിക്കുന്ന കലാകാരന്മാർക്ക് മാത്രമേ ലളിതകലാ അക്കാദമി വഴി അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. മറ്റു കലാകാരന്മാർ ബന്ധപ്പെട്ട അക്കാദമികൾ വഴി അപേക്ഷിക്കുക.
1. ആധാര്‍കാര്‍ഡ്
2. റേഷന്‍ കാര്‍ഡിന്റെ ആദ്യരണ്ട് പുറങ്ങളുടെ പകര്‍പ്പ്
3. ബാങ്ക് പാസ് ബുക്കിന്റെ ആദ്യപുറത്തിന്റെ പകര്‍പ്പ്
4. അപേക്ഷകന് സജീവമായി കലാരംഗത്ത് പ്രവര്‍ത്തിക്കുന്നുവെന്ന് സാക്ഷ്യപ്പെടുത്തി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധി/സെക്രട്ടറി/ഒരു ഗസറ്റഡ് ഓഫീസര്‍/എം.പി./എം.എല്‍.എ എന്നിവരാരെങ്കിലും നല്കുന്ന സാക്ഷ്യപത്രം
അല്ലെങ്കില്‍
സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് ലഭിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റ്