കേരള ഫോക്ലോർ അക്കാദമി
കേരള ഫോക്ലോർ അക്കാദമി
കേരള സർക്കാരിൽ നിന്ന് സാംസ്കാരിക വകുപ്പ് ഡയറക്ടർ മുഖേന നാടൻ കലാകാരൻമാർക്ക് നൽകുന്ന ധന സഹായത്തിനുള്ള അപേക്ഷ
അപേക്ഷാ ഫോം പൂരിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1 . അപേക്ഷ ഫോമിൽ വിവരങ്ങൾ ടൈപ്പ് ചെയുമ്പോൾ ഇംഗ്ലീഷിൽ തന്നെ ടൈപ്പ് ചെയ്യണം
2 . എല്ലാ വിവരങ്ങളും പൂര്‍ണ്ണമായും ടൈപ്പ് ചെയ്ത് കൃത്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം "submit " ചെയ്യുക.
3 . ഒരിക്കല്‍ ഫോം "submit " ചെയ്ത് കഴിഞ്ഞാല്‍ പിന്നെ തിരുത്തലുകള്‍ വരുത്തുവാന്‍ സാദ്ധ്യമല്ല. ആയതിനാല്‍ എല്ലാ തിരുത്തലുകളും വരുത്തിയെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രം ഫോം "submit " ചെയ്യുന്നതിന് ശ്രദ്ധിക്കുക.
4 . അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 30 -2020
ഫോട്ടോ അപ്ലോഡ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
ഫോട്ടോ ചെറുതാക്കുന്നതിനുള്ള വെബ്സൈറ്റ്/ആപ്പ് ഇന്റനെറ്റില്‍ സൗജന്യമായി ലഭ്യമാണ്. ഓണ്‍ലൈനായോ അല്ലെങ്കില്‍ സൗകര്യപ്രദമായ ഒരു ആപ്പ് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്തു ഫോട്ടോ (Image )ചെറുതാക്കി വേണം അപ്ലോഡ് ചെയ്യുവാന്‍.
1. അനുബന്ധ രേഖകള്‍ 1 MBയോ അതില്‍ കുറവായതോ മാത്രമെ അപ്ലോഡ് ചെയ്യുവാന്‍ സാധിക്കുകയുള്ളൂ.
സഹായധനം ലഭിക്കാൻ അർഹതയുള്ളവർ
ചുവടെ ചേര്‍ത്തിരിക്കുന്ന യോഗ്യതാ മാനദണ്ഡങ്ങളുടെ പരിധിയില്‍ വരുന്നവര്‍ മാത്രമായിരിക്കും നിര്‍ദ്ദിഷ്ട സമാശ്വാസ ധനസഹായത്തിന് അര്‍ഹര്‍.
1 . നാടൻ കലാപ്രവർത്തനം ഉപജീവനമാർഗമായി സ്വികരിച്ചവർ
2 . കോവിഡ് മഹാമാരിമൂലം ഉപജീവനമാര്‍ഗങ്ങള്‍ നഷ്ടപ്പെട്ടവർ
3 . കഴിഞ്ഞ പത്തു വര്ഷകാലമായിട്ട് നടൻ കലാരംഗത്തു സജീവമായിയും തുടർച്ചയായും പ്രവർത്തിക്കുന്നവർ
4 . സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ തുടങ്ങിയവയില്‍ നിന്നും പ്രതിമാസ പ്രതിഫലമോ ധനസഹായമോ ശമ്പളമോ പെന്‍ഷനോ നിലവില്‍ കൈപ്പറ്റാത്തവര്‍.
അപേക്ഷ ഓണ്‍ലൈനായി മാത്രമാണ് സ്വീകരിക്കുന്നത്. ഇതിനായി അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി (www.keralafolklore.org) അപേക്ഷ അയയ്ക്കാവുന്നതാണ്. അപേക്ഷയോടൊപ്പം തങ്ങള്‍ കലാരംഗത്ത് കഴിഞ്ഞ പത്ത് വര്‍ഷമായി തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നുവെന്നും കലാപ്രവര്‍ത്തനം ഒരു ഉപജീവനമാര്‍ഗ്ഗമാണെന്നും പ്രസ്താവിക്കുന്ന ഒരു സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടതാണ്. കൂടാതെ അപേക്ഷയോടൊപ്പം ചുവടെ ചേര്‍ത്തിരിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സ്കാന്‍ ചെയ്ത് / മൊബൈലിൽ ഫോട്ടോ എടുത്ത് സമര്‍പ്പിക്കേണ്ടതാണ്.
1 . ആധാർ കോപ്പി
2 . ബാങ്ക് പാസ്സ് ബുക്ക് കോപ്പി
3 . റേഷൻ കാർഡ് (2 പേജ്)
4 . കലാകാരനെ സാക്ഷ്യപ്പെടുത്തൽ (അതാത് വാർഡ് മെമ്പർ / പഞ്ചായത്ത് പ്രസിഡന്റ് / എം എൽ എ / എംപി / ഇവരിൽ ഒരാളുടെ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുക )