ജനലഴിയുടെ മുഖപടത്തിൽ കനവുകളുടെ തിരിയായ് എരിയാൻ വെറുമൊരു, ചെറുചിരിയുടെ മറവിൽ ഉരുകും തപസിതിൽ മുഴുകും മിഴിയിൽ തെളിയുമൊരു, മുറുകും മനസ്സിൽ പൊഴിയും തണുവിൽ വിടരുമൊരു പുതുപുലരിയുടെ സ്വരം, തനിയെ പതറി ഉണർന്നു പതിയെ മയങ്ങി ഒടുങ്ങി.
താഴെ മണ്ണിൽ മയങ്ങുന്ന താരകങ്ങൾക്കൊക്കെയും, മേലെ വാനിൽ തിളങ്ങുന്ന മോഹവർണങ്ങൾക്കൊക്കെയും, ദിശ തേടി പായുന്ന കാലങ്ങൾക്കപ്പുറം, ലോകങ്ങൾ ഉണ്ടതിൽ തെളിയുന്നു പുതുരാവുകൾ എന്നെനും..
കണ്ണിന് ഉള്ളിൽ കാണാ കണ്ണുമായി അലയുന്ന മുഖപടത്തിൽ, ആരും കാണാതെ ഒളിപ്പിച്ച വെളിച്ചം ഇനിയും പുലിരി കാണാതെ അലയുമ്പോൾ, വീണ്ടും ഇരുട്ടിനെ തേടുന്നത് എന്തിന്?, അതോ ഉള്ളിലിനിയും ഇരുട്ടാണോ, നിലാവില്ലാത്ത രാത്രിയിലെ ഇരുട്ട്, ചുറ്റും ഒന്നും കാണാൻ പറ്റാത്ത ഇരുട്ട്, ചുറ്റിനും ഉള്ളതൊക്കെ മറയ്ക്കുന്ന കുറ്റാകൂരിരുട്ട്...
മഴ നിറയ്ക്കും സ്വപ്നകുടത്തിൽ
കാണാ ദൂരം താണ്ടി എത്തിയ,
കലപില പാടും മായ സ്വപ്നവും,
കനവുകളായി തീരാ മോഹവും,
അറിയുകയായി കാണാ ലോകവും.
രാവുറങ്ങും നേരം കാലിടരും മുൻപ്, പല കാതം അകലെ, പരലോകം അരികെ, മറനീകി, തല നീട്ടി, വരുമൊരു കലികാലം നിറയെ, ചിരി തൂകി, മിഴി നീളെ, നിറയെ കനവുകൾ തിരയാടി, കളിയാടി, കലിതുള്ളി മറയും മനസോടെ, മിഴി മൂടി പുലരി വിരിഞ്ഞു..
ഇന്ന് കാണുന്നതും ഒരോർമ, നാളെ കാണുന്നതും ഒരോർമ, കാണാനുള്ളതോ ഒരായിരം ഓർമ്മകൾ.
ഇവിടെ ഈ ഓർമയിൽ കണ്ണുകൾ നിറയും, കൈകളിൽ രക്തം നിറയും, മനസിലോ ഭയം.
കണ്ടതൊക്കെ എന്നെ കാണുന്നു, കേട്ടതൊക്കെ എന്നെ തേടുന്നു, ഈ കാലമത്രയും ഞാൻ അന്തനായിരുന്നു, കണ്ണുകൾ ഉള്ള തെറ്റ് മാത്രം തേടുന്ന, കൊലയാളിയായ അന്തൻ. കോന്നിട്ടും കോന്നിട്ടും കണ്ണു കാണാത്തവൻ, ഇരുളിനുവേണ്ടി ജീവിതം മാറ്റിവെച്ചവൻ, ഇരുളിൽ ജീവിക്കുന്നവൻ...
ഈ കാറ്റു മൂളും ഈണം
എൻ കാതിലോ മൗനം
തൂ നിലാവിൻ ഉള്ളിൽ
ഞാൻ നിറച്ചുവെച്ചു സ്വപ്നം
രാവിൽ ഉറങ്ങും മോഹം
എൻ കനവിൽ ഏതോ രൂപം
ഞാൻ മറച്ചുവെച്ച കാലം
എൻ കണ്മുനിലായ് വന്നു
നിന്നു ഞാൻ കാണും
അറിയുന്നതൊക്കെ തെറ്റും, തെറ്റുകളൊക്കെ ശെരിയും, കരഞ്ഞു കൊണ്ടുള്ള ചിരിയും, ചിരികൾ ഒകെ മറയും, നിറയും മനസ്സിൽ അറിയും, അറിഞ്ഞതൊക്കെ ശെരിയും........
ഈ മഴയും നിറയും മിഴിയും കഥകൾ പറയും ഇനിയും വീണ്ടും, പല കഥകൾ പതിയെ പതിയെ കനവിൽ പുതിയൊരു നറുചിരി തൂകും.