ഇസ്ലാമിലെ ഏറെ പുണ്യമാക്കപ്പെട്ട ആരാധന കർമ്മമായ ഉംറ നിർവഹിക്കുക എന്നത് ഓരോ വിശ്വാസിയുടെയും ആയുസ്സിലെ വലിയൊരു സ്വപ്നമാണ്. മക്കയിലെയും മദീനയിലെയും വിശുദ്ധ ഭൂമിയിലേക്ക് പൂർണ്ണ മനസ്സമാധാനത്തോടെയും ഭക്തിയോടെയും യാത്ര തിരിക്കാൻ ഞങ്ങൾ നിങ്ങൾക്കൊപ്പം ചേരുന്നു.
നിങ്ങളുടെ ആഗ്രഹങ്ങൾക്കും സൗകര്യങ്ങൾക്കും മുൻഗണന നൽകിക്കൊണ്ട്, ഏറ്റവും വിശ്വസ്തവും കുറ്റമറ്റതുമായ സേവനങ്ങളാണ് ഞങ്ങൾ ഒരുക്കുന്നത്. കൂട്ടമായി പോകുന്ന ഗ്രൂപ്പ് പാക്കേജുകൾക്ക് പുറമെ, നിങ്ങളുടെ താല്പര്യത്തിനനുസരിച്ച് കസ്റ്റമൈസ് ചെയ്യാവുന്ന വ്യക്തിഗത യാത്രകളും ഞങ്ങൾ ക്രമീകരിച്ചു നൽകുന്നു.
ഞങ്ങളുടെ പ്രധാന സേവനങ്ങൾ
വിസ സേവനങ്ങൾ :
യാത്രയ്ക്ക് ആവശ്യമായ വിസ നടപടികൾ കൃത്യസമയത്ത്, പൂർത്തിയാക്കി നൽകുന്നു.
താമസ സൗകര്യം :
മക്കയിലും മദീനയിലും ഹറമിനോട് തൊട്ടടുത്തുള്ളതും, ആധുനിക സൗകര്യങ്ങളോട് കൂടിയതുമായ മികച്ച ഹോട്ടലുകളിലെ താമസം.
നാടൻ ഭക്ഷണം :
യാത്രയിലുടനീളം നിങ്ങളുടെ ആരോഗ്യവും താല്പര്യവും സംരക്ഷിക്കുന്ന,ഭക്ഷണ സൗകര്യം.
ആഭ്യന്തര ഗതാഗതം :
മക്ക, മദീന, ജിദ്ദ എയർപോർട്ട് എന്നിവിടങ്ങളിലേക്കുള്ള യാത്രകൾക്കായി സുരക്ഷിതവും സുഖകരവുമായ ആധുനിക വാഹന സൗകര്യങ്ങൾ.
എന്തിനാണ് ഞങ്ങളെ തിരഞ്ഞെടുക്കുന്നത്?
നിങ്ങളുടെ ആവശ്യാനുസരണം:
റെഡിമെയ്ഡ് പാക്കേജുകൾക്ക് പുറമെ, നിങ്ങളുടെ ബഡ്ജറ്റിനും തീയതികൾക്കും അനുയോജ്യമായ രീതിയിൽ യാത്രകൾ പ്ലാൻ ചെയ്യാം.
വിശ്വസ്തതയും പരിചയസമ്പന്നതയും:
വർഷങ്ങളുടെ അനുഭവസമ്പത്തുള്ള ഗൈഡുമാരുടെ സേവനവും കൃത്യമായ മേൽനോട്ടവും.
പൂർണ്ണ പിന്തുണ:
യാത്ര പുറപ്പെടുന്നത് മുതൽ പുണ്യകർമ്മങ്ങൾ നിർവഹിച്ച് തിരിച്ചെത്തുന്നത് വരെ 24 മണിക്കൂറും ലഭ്യമാകുന്ന കസ്റ്റമർ സപ്പോർട്ട്.
"വിശുദ്ധമായ ഈ കൺകുളിർക്കുന്ന യാത്ര ഏറ്റവും മനോഹരവും സഫലവുമാക്കാൻ ഞങ്ങളുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തൂ."
നവമാധ്യമങ്ങളിലൂടെ ഞങ്ങളെ ബന്ധപ്പെടാം
നിങ്ങളുടെ ഉംറ യാത്ര പ്ലാൻ ചെയ്യുന്നതിനോ സംശയങ്ങൾ ദൂരീകരിക്കുന്നതിനോ ഞങ്ങളുമായി ബന്ധപ്പെടുക: