നാഗൈഃകല്പിതഭൂഷണാം ത്രിനയനാം ഗുഞ്ജാഗുണാലങ്കൃതാം
ശ്യാമാം പാശവരാങ്കുശാഭയവരാം ദോർഭിര്യുതാം ബാലികാം |
പീതാം പല്ലവവാസിനീം ശിഖിശിഖാചൂഡാവതംസോജ്ജ്വലാം
ധ്യായാമ്യന്വഹമൃക്ഷസിംഹനിവഹൈഃ പീഠസ്ഥിതാം സുന്ദരീം ||
(നാഗങ്ങളാകുന്ന ഭൂഷണങ്ങൾ അണിഞ്ഞവളും, മൂന്നു കണ്ണുകളുള്ളവളും, മാറിടത്തിൽ കുന്നിക്കുരുമാല ധരിച്ചവളും, ശ്യാമവർണ്ണയും, പാശം, അങ്കുശം എന്നിവയും, അഭയ, വര മുദ്രകളും ധരിച്ച നാലു കൈകളുള്ളവളും, കുമാരിയുടെ രൂപത്തിലുള്ളവളും, പീതവർണ്ണത്തിലുള്ള പ്രഭാവീചികളോടുകൂടിയവളും, മയിൽ പീലികളാൽ അലങ്കൃതമായ കിരീടം ധരിച്ചവളും, കരടികളും സിംഹങ്ങളും വഹിക്കുന്ന പീഠത്തിൽ ഇരിക്കുന്നവളുമായ സുന്ദരിയായ പരദേവതയെ ഞാൻ എപ്പോഴും ധ്യാനിക്കുന്നു.)
नागैः कल्पित भूषणां त्रिनयनां गुञ्जागुणालङ्कृतां
श्यामां पाशवराङ्कुशाभयवरां दोर्भिर्युतां बालिकाम्।
पीतां पल्लववासिनीं शिखिशिखाचूडावतंसोज्वलां
ध्यायाम्यन्वहमृक्षसिंहनिवहैः पीठस्थितां सुन्दरीम्॥