26.03.2020 തീയ്യതി പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തും വിനായക കുടുംബശ്രീയും സംയുക്തമായി പുല്‍പ്പള്ളി വിജയ എല്‍ പി സ്കൂളില്‍ കമ്മ്യൂണിറ്റി കിച്ചന് ആരംഭിച്ചു. തുടര്‍ന്ന് 4-ാം വാര്‍ഡിലെ കുടുംബശ്രീ അംഗങ്ങളും നിലവില്‍ ഹരിതകര്‍മ്മസേനാ അംഗങ്ങളും പരാതികള്‍ ഇല്ലാത്ത രീതിയില്‍ കമ്മ്യൂണിറ്റി കിച്ചന് നടത്തിക്കൊണ്ട് പോകുന്നുണ്ട്. കൂടാതെ റോഡ് സൈഡിലും കടതിണ്ണയിലുമായി കഴിഞ്ഞ് കൂടിയ ജനങ്ങളെ വിജയ എല്‍ പി സ്കൂളിലേക്ക് മാറ്റി പാര്‍പ്പിക്കുകയും ചെയ്തു. 27.03.2020 തീയ്യതി ഈ കാര്യങ്ങള്‍ മോണിറ്റിംഗ് നടത്തുന്നതിന് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍, കിടപ്പുരോഗികള്‍ ഉള്‍പ്പെടെ നൂറില്‍ അധികം ആളുകള്‍ക്ക് ഭക്ഷണ വിതരണം വാളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ നടക്കുന്നുന്നുണ്ട്. വിവിധ ആളുകള്‍ക്ക് ദിവസവും മൂന്ന് നേരം ഭക്ഷണ പൊതികള്‍ വീട്ടില്‍ എത്തിച്ച് നല്‍കുന്നുണ്ട്. സമൂഹ്യ അടുക്കളയുടെ പ്രവര്‍ത്തനത്തില്‍ പഞ്ചായത്തിലെ വിവധ പ്രദേശങ്ങളില്‍ നിന്നും സുമനസുകളുടെ സഹായത്തോടെ അരി, പച്ചക്കറി, പാല് മറ്റ് ഭക്ഷ്യ വസ്തുക്കള്‍ തുടങ്ങിയവ ജനപ്രതിനിധികളുടെയും വാളണ്ടിയര്‍മാരുടെയും ഇടപെടലുകള്‍ മൂലം കമ്മ്യൂണിറ്റി കിച്ചണില്‍ എത്തിച്ചു നല്കാന് കഴിഞ്ഞു. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിറ്റി കിച്ചന് ഏറ്റവും മാതൃകാപരമായി നടത്തുന്നുണ്ട്. കമ്മ്യൂണിറ്റി കിച്ചന് ബഹു. സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ ശ്രീ. ഐ.സി ബാലകൃഷ്ണന് സന്ദര്‍ശിച്ച വേളയില്‍ ജില്ലയിലെ തന്നെ ഏറ്റവും മികച്ച കമ്മ്യൂണിറ്റി കിച്ചനാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ബഹു. വയനാട് എം.പി ശ്രീ. രാഹുല്‍ ഗാന്ധി കമ്മ്യൂണിറ്റി കിച്ചനിലേക്ക് 500കിലോ അരി, 50 കിലോ വീതം കടല, ചെറുപയര്‍ എന്നിവ നല്‍കിയിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചക്കായി സമര്‍പ്പിക്കുന്നു. പഴശ്ശി രാജാ കോളേജില്‍ വിളവെടുത്ത പച്ചക്കറികള്‍ അധികൃതര്‍ കമ്മ്യൂണിറ്റി കിച്ചനിലേക്ക് കൈമാറിയിട്ടുണ്ട്.
സമൂഹത്തിലെ നിര്ദ്ധരണരും കോറന്ന്റെനില് കഴിയുന്നവര്‍, മറ്റ് രോഗികള്‍ എന്നിവര്‍ക്ക് വാളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ആവശ്യമരുന്നുകള്‍ എത്തിച്ചു നല്കി. കേരള ഫയര്‍ ഫോഴ്സ്, പോലീസ്, ഡി. ഇ. ഒ. സി. എന്നീ സംവീധാനങ്ങള്‍ മുഖേനയും വാളണ്ടിയര്‍മാര്‍ നേരിട്ടും വയനാട് ജില്ലയില്‍ നിന്നും ജില്ലയ്ക്ക് പുറത്തുനിന്നും മരുന്നുകള്‍ എത്തിച്ചു നല്കി. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകള്‍ക്ക് സൗജന്യമായി മരുന്ന് എത്തിച്ചു നല്കി. അടിയന്തിര സാഹചര്യങ്ങളില്‍ രോഗികളെ സഹായിക്കാന്‍ ഒരു വാട്സ്അപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും വസ്തുത ഗ്രൂപ്പിലൂടെ ക്യാന്‍സര്‍, കിഡ്നി രോഗികള്‍, കിടപ്പുരോഗികള്‍ എന്നിവര്‍ക്ക് മരുന്നും മറ്റു സഹായങ്ങളും എത്തിച്ചു നല്‍കിവരുന്നുണ്ട്
പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കോണ്ട്രാക്ടര്മാരുടെ കീഴിലും അല്ലാതെയും താമസിക്കുന്ന അഥിതി തൊഴിലാളികളുടെ സര്‍വ്വേ നടത്തി. ഇതില്‍ കോണ്ട്രാക്ടര്മാരുടെ കീഴില്‍ അല്ലാത്ത ആളുകള്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്യു ബി.ഡി.ഒ, പഞ്ചായത്ത് അധികൃതര്‍ എന്നിവരോടൊപ്പം വാളണ്ടിയര്‍മാര്‍ അഥിതിതൊഴിലാളികളുടെ താമസ സ്ഥലം സന്ദര്‍ശിക്കുകയും ഇവരുടെ ക്ഷേമം ഉറപ്പുവരുത്തുകയും ചെയ്ത് വരുന്നുണ്ട്
പഞ്ചായത്തിലെ വിവിധ ആദിവാസികോളനികളില്‍, അതിഥി തൊഴിലാളികള്‍ എന്നിവര്‍ക്കുള്‍പ്പടെ മറ്റ് പഞ്ചായത്ത് നിവാസികള്‍ക്കും കോവിഡ് 19 മായി ബന്ധപ്പെട്ട ബോധവത്കരണം ലഘുലേഖ വിതരണം നടത്തി. ബ്രേക്ക് ദി ചെയിന്‍ ക്യാമ്പെയിന് നേതൃത്വം നല്കിവരന്നു.
പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തില്‍ വിവിധ വാര്‍ഡുകളില്‍ ആദിവാസി കോളനി, വീടുകളില്‍ ക്വാറന്‍ന്റെന്‍ കഴിയുന്നവര്‍ നേരിട്ട് റേഷന്‍ കടയില്‍ പോയി വാങ്ങുവാന്‍ സാധിക്കാത്തവര്‍ എന്നിവര്‍ക്ക് സര്‍ക്കാരിന്റെ സൗജന്യ അരിയും ഭക്ഷ്യധാന്യ കിറ്റുകളും വീട്ടില്‍ എത്തിച്ചു നല്കി. സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യധാന്യകിറ്റുകള്‍ പായ്ക്ക് ചെയ്യുന്നതിന് വളണ്ടിയര്‍മാരുടെ സേവനം പൂര്‍ണ്ണമായും ലഭിച്ചു.
ഇരുപത് വാര്‍ഡുകളിലും ആരോഗ്യ പ്രവര്‍ത്തകരെയും സന്നദ്ധപ്രവര്ക്കരെയും ഉള്‍പ്പെടുത്തി വാട്ട്സ് ആപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചിട്ടുള്ളതും ഓരോ വാര്‍ഡിന്റെ ചുമതലകള്‍ പഞ്ചായത്ത് ജീവനക്കാര്‍ക്ക് ഓഫീസ് ഓര്‍ഡര്‍ പ്രകാരം നിശ്ചയിച്ച് നല്കിയിട്ടുള്ളതുമാണ്. ജില്ലാ കളക്ട്രേറ്റിലെ കോവിഡ് എമര്‍ജെന്‍സി ഫോണ്‍ നമ്പര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത്, വാര്‍ഡ് മെമ്പര്‍മാര്‍, സെക്രട്ടറി, മറ്റ് ജീവനക്കാര്‍ എന്നിവരെ ഉള്‍പ്പെടുത്തി പഞ്ചായത്ത് തലത്തില്‍ ഗ്രൂപ്പ് രൂപീകരിച്ചിട്ടുള്ളതും വാര്‍ഡ് തല്‍ ഗ്രൂപ്പുകളില്‍ നിന്നും വരുന്ന മരുന്ന്, ആവശ്യ വസ്തുകളുടെ വിവരങ്ങള്‍ എന്നിവ ഈ ഗ്രൂപ്പിലൂടെ ജില്ലാതലത്തില്‍ അറിയിക്കാനും സാധിച്ചിട്ടുണ്ട്. ജില്ലാ തലം മുതല്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ സമയാസമയങ്ങളില്‍ താഴെതട്ടിലേക്ക് എത്തിക്കുവാന്‍ സാധിച്ചു.
മന്ത്രിതല യോഗ നിര്‍ദ്ദേശാടിസ്ഥാനത്തില്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകരം പുല്‍പ്പള്ളി സ.എച്ച്.സി, പാക്കം പി.എച്ച്.സി, ഹോമിയോ ഹോസ്പിറ്റല്‍, ആയുര്വ്വേദ്ദ ഹോസ്പിറ്റലില്‍ എന്നിവിടങ്ങളില്‍ ഭരണസമിതി അംഗങ്ങള്‍, പഞ്ചായത്ത് ഓഫീസ് ജീവനക്കാര്‍ ഹരിത കര്‍മ്മസേന, വോളിണ്ടയേര്സ്, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. കൂടാതെ പൊതു സ്ഥാപനങ്ങള്‍, വാണജ്യ സ്ഥാപനങ്ങള്‍, വീടുകള്‍, കിണറുകള്‍ എന്നിവ ശുചീകരിക്കേണ്ടതിനെ കുറിച്ച് ബോധവത്കരണം നടത്തുകയും ടി പ്രവര്‍ത്തികള്‍ ബഹു. ജില്ലാ കളക്ടറുടെ ഉത്തരവ് അനുസരിച്ച് നടപ്പിലാക്കുകയും ചെയ്തു
ഐസലോഷനില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം വിതരണം, മരുന്ന് എത്തിക്കല്‍, റേഷന്‍ കടകളില്‍ നിന്നും മറ്റും അവശ്യ സാധനങ്ങള്‍ വാങ്ങി നല്‍കുന്നതിനും പഞ്ചായത്തിനെ സഹായിക്കുന്നതിന് സന്നദ്ധ സേനയില്‍ അംഗങ്ങളായ 14 പേരെ തിരഞ്ഞെടുക്കുന്നതിനും ആയത് ഏകോപ്പിക്കുന്നതിന് യൂത്ത് കോ-ഓഡിനേറ്ററുടെ നേതൃത്വത്തില്‍ യൂത്ത് വോളണ്ടിയര്‍ രൂപീകരിച്ചു. ഭക്ഷണം ലഭിക്കാത്ത നിര്‍ദ്ധനര്‍ക്ക് ഭക്ഷണം എത്തിച്ച് നല്‍കുന്നതിന് യൂത്ത് വോളണ്ടിയര്‍മാരെ ഏര്‍പ്പാടാക്കി. 14 അംഗ സന്നദ്ധപ്രവര്‍ത്തകരായ യൂത്ത് വോളണ്ടിയര്‍ ടീമംഗങ്ങള്‍ ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കുന്നതിന് വേണ്ടി പാസ് നല്കി ഭക്ഷണവിതരണത്തിനും ആവശ്യമരുന്ന് വിതരണത്തിനും സജ്ജീകരിച്ചിട്ടുള്ളതും റൊട്ടേഷന്‍ ക്രമത്തില്‍ ഇവര്‍ പ്രവര്‍ത്തിച്ചുവരുന്നതുമാണ്. വളണ്ടിയേര്‍സ് വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റേഷന്‍ കടയിലുടെ നല്കുന്ന കിറ്റുകള്‍ പായ്ക്ക് ചെയ്യുന്നതിന് യൂത്ത് വോളണ്ടിയര്‍ ടീമംഗങ്ങള്‍ വളരെ നന്നായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
11.04.2020 തീയ്യതിയില്‍ നാട്ടുചന്തയെപ്പറ്റി ചര്‍ച്ച നടത്തുകയും പഞ്ചായത്തിലെ കര്ഷന് ഉത്പാദിപ്പിക്കുന്ന കാര്‍ഷികവിളകള്‍ വിപണനം നാട്ടുചന്ത ആരംഭിക്കുന്നതിന് തീരുമാനിച്ചു. എല്ലാ ദിവസവും 12 മണിമുതല്‍ 4 മണിവരെ കച്ചവടം നടത്തുന്നതിന് തീരുമാനിക്കുകയും നാട്ടുചന്ത നടത്തുന്നതിന് കൃഷി ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം 545 പേര്‍ക്ക് പാല് വിതരണം മില്‍മയുമായി ചേര്‍ന്ന് നടത്തുന്നുണ്ട്. 3 മാസം മുതല്‍ 6 വയസ്സ് വരെയുള്ള പട്ടികവര്‍ഗ്ഗ കുട്ടികള്‍, ഗര്ഭണികള്, മുലയൂട്ടുന്ന അമ്മമാര്‍, എന്നവര്‍ക്കാണ് പാല് വിതരണം നടത്തുന്നത്.