തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ മറ്റത്തൂർ പഞ്ചായത്തിൽ കുന്നും മലയും, കാടുമുള്ള വെളളിക്കുളങ്ങര വില്ലേജിൽ പണ്ട് നിബിഡ വനമായിരുന്ന പ്രദേശത്ത് കൊടകര ടൗണിൽ നിന്ന് 15 കി.മീ. വടക്ക് വെളളിക്കുളങ്ങര പ്രസന്റേഷൻ കോൺവെന്റ്ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു.
ആമുഖം
കണ്ണിനും കരളിനും കുളിരു കോരുന്ന പ്രകൃതി രമണീയമായ കോടശേരി മലയുടെമടിത്തട്ടിൽ മയങ്ങുന്ന ഒരു കൊച്ചു ഗ്രാമമാണ് വെളളിക്കുളങ്ങര. ഈ നാടിന്റെ കണ്ണായി,സാംസ്കാരികു ഉന്നമനത്തിന്റെ ഉറവിടമായി വിലസുന്ന ഈ പ്രസന്റേഷ൯കോൺവെന്റ് ഗേൾസ് ഹൈസ്ക്കൂളിന് ഒരു സുവർണ ചരിത്രമുണ്ട്.
ചരിത്രം
എൻ എച്ച് 47 റോഡ് കടന്നു പോകുന്ന ചാലക്കുടി ,കൊടകര പ്രദേശത്തു നിന്നും ഏകദേശം 15കിലോ മീറ്റർ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന വെളളിക്കുളങ്ങരയിൽ പാല, ഇടുക്കി പ്രദേശങ്ങളിൽ നിന്നും കുടിയേറി പാർക്കുന്നവരും ആനപ്പാന്തം തുടങ്ങിയ ആദിവാസി പ്രദേശത്തു നിന്നുളള കുട്ടികളും പഠിക്കുന്നുണ്ട് . ഗ്രാമീണരുടെ ജീവിതത്തെ സർവ്വ വിധത്തിലുംഉയർത്തുന്നതിനായി ഒരു മിഡിൽ സ്ക്കൂൾആവശ്യമായി തോന്നുകയും 1954 മെയ്7-ാം തിയതി ഡിി. ഇ. ഒ.ശ്രീ രാമനാഥയ്യർ സ്ക്കൂൾ പ്രവർത്തനത്തിനാവശ്യമായ അനുമതി നല്കുകയും ചെയ്തു.1954ജൂൺ 7-ാം തിയ്യതി ക്ളാസുകൾ ആരംഭിക്കുകയും ചെയ്തു. 46 കുട്ടികളുമായി 5-ാം ക്ളാസ് ആരംഭിച്ചു.1955 ജൂണിൽ 6-ാം ക്ളാസും തുടരന്ന് 7-ം ക്ളാസും ആരംഭിച്ചു. 1957 ജൂൺ 1 മുതൽ ഇവിടെ പെൺകുട്ടികൾക്കു വേണ്ടിയുളള ഹൈസ്ക്കൂളുംആരംഭിച്ചു.ഇന്ന് ഇവിടെ 837 കുട്ടികൾ വിദ്യ അഭ്യസിക്കുന്നുണ്ട്.യു. പി. സ്ക്കൂളിൽ ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്നു.
വഴികാട്ടി