കവിത
ചിലത്
✒️ആമിന, ഇരിക്കൂർ
(2020-21 OSA വിദ്യാർത്ഥി)
ചില രാവുകൾ നിലാവുള്ളതാകാറില്ല,
അതുപോലെൻ ഹൃദയമിൽ
സന്തോഷ നാളുകൾ ഏറെയില്ല.
ചില സന്ധ്യകൾ ചുവക്കാറില്ല,
അതുപോലെൻ ഹൃദയമിൽ
ഓർമ്മകൾ മായാറില്ല.
ചില പകലുകൾ കാർമേഘങ്ങളാൽ മൂടാറില്ല,
അതുപോൽ,ചില ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാറില്ല........