കൊറോണ

ആമിന

(2020-21 BATCH)

നാട്ടിലേ പ്രമാണിയാണ് മൂസ ഹാജി രണ്ട് ആൺ മക്കൾ മൂത്ത മകൻ ഡോക്ടറാണ്. മകൻ ജോലി കിട്ടിയത്മുതൽ നല്ല ഒരു ബന്ധം അന്രേഷിച്ചു തുട‍ങ്ങിയിരുന്നു ഒടുവിൽ ആഗ്രഹിച്ചത് പോലെ തന്നെ പെരുമയുളള തറവാട്ടീന്ന് തന്നെ ഒരു ബന്ധം ഒത്തു കിട്ടി “ മെഡിസിന് പഠിക്കുന്ന കുട്ടി” എല്ലാവരും ഏറെ സന്തോഷത്തിലാണ് അന്ന് തൊട്ട് വിവാഹത്തിന്റെ ഒരുക്ക ങ്ങൾ തുട വളരെ ആഡംബരമായി തന്നെ നടത്താൻ തീരുമാനിച്ചു കുടുംബക്കാരെയും നാട്ടുകാരെയും വിളിച്ചുകൂട്ടി ഒരുക്ക ൾ തകൃതിയായി നടന്നു പന്തലും അലങ്കാരവും വീട്ടിൽ കെങ്കേമമായി. സ്വർണണമെടുക്കലും തുണിയെടുക്കലും സദ്യയുടെ ഒരുക്ക ൾ കെങ്കേമം “കൊറോണ കാരണം “ ജോലിയില്ലാതെ ഭക്ഷണമില്ലാതെ;നാട്ടിൽ ഒരു പാട്പേർ ബുദ്ധി മുട്ടുന്ന ഈ അവസരത്തിലും ആഡംബരത്തി൹ ഒരുകുറവും ഇല്ലാതെ പണം ധൂർത്തടിച്ചു വിവാഹം നടത്താൻ തീരുമാനിച്ച അവർ ഒരു കാര്യം മറന്നു നമ്മുടെ തീരുമാനത്തിനുമീതെയാണ് റബ്ബിന്റെ തീരുമാനമെന്നത് വിവാഹത്തിന്റെ ഒന്നാം ദിനമായ വെള്ളിയാഴ്ച വന്നു ചേർന്നു, കുടുംബക്കാരൊക്കെ വന്ന് കൊണ്ടിരിക്കുന്നു ആട് ബിരിയാണിയുടെ വാസന വായുവിലലിയുന്നു പാട്ടും മേളവും കൊഴുക്കുന്നു ആ സന്തോഷത്തിന്റെ മിന്നലാട്ടത്തിനടയിൽ മൂസ ഹാജിയുടെ മൊബൈൽ ശബ്ദിച്ചു മൂസ ഹാജി മൊബൈലെടുത്തു മകനാണ് ഹൈ ഇവനിനിയും ആശുപത്രിയിൽ നിന്നും വന്നില്ലെ എന്ന ആത്മഗതത്തോടെ കോൾ എടുത്തു അ: എന്താ മോനെ ആളുകളൊക്കെ വന്നുതുടങ്ങി നീ എനിയും വന്നില്ലേ. പറഞ്ഞ് തീരുംമുമ്പേ മറുതലക്കൽ മോന്റെ ഇടറിയ ശബ്ദം. ഉപ്പാ......।।....।। ഇന്നത്തെ ടെസ്ററ് റിപ്പോർട്ടിൽ എനിക്ക് .. എനിക്ക്.... പോസിറ്റീവ് ആണ്...