കൊറോണ;
ഷംന
(2020-21 BATCH)
മുംതാസ് ഗേറ്റിലൂടെ സ്കൂൾ മുറ്റത്തേക്ക് നടന്നു. ഒരുപാട് മാറ്റങ്ങൾ വന്നിരിക്കുന്നു. ഒരു വർഷതിലേറെയായി ആ പടികൾ ചവിട്ടിയിട്ട്. ഇന്നധ്യമായവൾ പടികൾ എണ്ണിയേണ്ണി കയറി. അവിടെയിവിടെയായി പൊട്ടിപ്പോയ പടികൾക്കിടയിലെ ഉറുമ്പിൻ കൂട്ടത്തെയവൾ കൗതുകത്തോടെ നോക്കി. കയറിക്കയറിയവൾ മഷിയാലും കല്ലിന്നാലും കുത്തിക്കുറിച്ചിട്ട തൂണിനടുത്തെത്തി. പലരുടെയും കലാവാസനകൾ അവൾക്ക് കാണാൻ സാധിച്ചു. ആ തൂണിനെ ചുറ്റിപ്പിടിച്ചുകൊണ്ടവൾ അവളിന്നേവരെ കാണാത്ത, അല്ല, കാണാൻ ശ്രമിക്കാത്ത തന്റെ കലാലയത്തിന്റെ മനോഹര്യത അവൾ മനം നിറയെ കണ്ടു. കൂട്ടുകാരികളോടൊത് കളിച്ചും ചിരിച്ചും ഉല്ലസിച്ചും നടന്നുനീങ്ങിയ വരാന്തകൾ, റോഡിനിറുവശത്തുമായി തിങ്ങിനിറഞ്ഞു നിൽക്കുന്ന പല വർണതത്തിലുള്ള പൂക്കൾ, പൂന്തേൻ നുകരാനേത്തിയ ചിത്ര ശലഭങ്ങൾ അവയെ കൂടുതൽ ആകര്ഷനീയമാക്കുന്നു. അവയെല്ലാം അവളെ വിസ്മയിപ്പിച്ചു. വര്ഷങ്ങളായി താൻ വന്നുപോവുന്ന തന്റെ കലാലയത്തിന്റെ ഭംഗി ആസ്വദിക്കാൻ കൊറോണ വരേണ്ടി വന്നു എന്നോർത്തവൾ നാണിച്ചുപോയ്.കിളികളുടെ കലപില കേട്ടണവൾ സ്കൂളിന്റെ മൈതാനത്തേക്ക് നടന്നത്. മൈതാനത്തിന്റെ ഒരറ്റതായി പന്തലിച്ചു നിൽക്കുന്ന ചീനിമരത്തിനടുത്തവൾ എത്തി. മരം നിറയെ കിളിക്കൂടുകൾ കണ്ടവളുടെ മനം കുളിർത്തു. മരത്തിന് ചുറ്റുമായ ചീനിക്കായ്കൾ വീണുകിടക്കുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടു. പെട്ടെന്നവളത് വായയിലാക്കി. അതിന് മുൻപവളത് എത്രയോയോ തവണ കഴിച്ചിട്ടുണ്ടെങ്കിലും ഇതിനെന്തോ ഒരു പ്രത്യേക രുചി അവൾക്കനുഭവപ്പെട്ടു.
ഹാ.. ഹാ.. ചീമ്, തന്റെ പുറകിൽ നിന്നൊരാൾ തുമ്മുന്നത് കേട്ടുകൊണ്ടാണവൾ തിരിഞ്ഞു നോക്കിയത്. മാസ്ക് ധരിച്ചുകൊണ്ട് ഒരു പെൺകുട്ടി നിൽക്കുന്നു. അവൾ മാസ്കിന് മുകളിലൂടെ അവളുടെ കണ്ണിലേക്കു നോക്കി. അവളുടെ കണ്ണുകളിലെ തിളക്കം കണ്ടവൾ ആളെ മനസ്സിലാക്കി. തന്റെ ഉറ്റ സുഹൃത്ത് ഹിബയാണത്. കുറെ കാലത്തിനു ശേഷമുള്ള കണ്ടുമുട്ടന്റെ ത്രില്ല് അവളുടെ കണ്ണിലൂടെ തന്നെ മുംതാസിന് കാണാമായിരുന്നു. അവർ രണ്ടുപ്പേരും കുറെ മാസങ്ങളായി അടിക്കിപ്പിടിച്ചിരുന്ന അവരുടെ വികാരങ്ങൾ അവർ പരസ്പരം കെട്ടഴിച്ചു.
ണീം ണീം.. ബെല്ലിന്റെ ശബ്ദം കേട്ടത്തോടെ അവർ രണ്ടുപ്പേരും കൊറോണയെ മറന്നുകൊണ്ട് കൈകൾ കോർത്കൊണ്ട് ക്ലാസ്സിലേക്ക് നടന്നുനീങ്ങി..