കൊറോണ

ഫായിസ

(2020-21 BATCH)

അമ്മേ,,,, ഞങ്ങൾ ഇന്ന് റോഡിൽ ആക്‌സിഡന്റ് ആയി കണ്ട ആ ചേട്ടൻ മരിച്ചോലും...,,

അയൽപക്കത് നിന്ന് കിട്ടിയ വാർത്തയുമായി അവൾ അമ്മയുടെ അടുത്തേക്ക് ഓടി..


അതിനെന്താടീ നിനക്ക്,, ഏതോ ഒരാൾ മരിച്ചതിന്..


അതല്ല അമ്മേ,, അയാളെ ഞങ്ങളൊന്ന് ഹോസ്പിറ്റിൽ കൊണ്ട് പോയെങ്കിൽ രക്ഷപ്പെടുമായിരുന്നില്ലേ,...

എവിടെയോ കണ്ടുമറഞ്ഞ മുഖം പോലെ എനിക്ക് തോന്നി ,,


കാണുന്നവരെ രക്ഷിച്ചിട്ട് വേണമല്ലോ കോറോണ വരാൻ..... ആ ചെറുക്കന് കൊറോണ ഉണ്ടായിരുന്നെങ്കിലോ....


പെട്ടെന്ന് അവരുടെ സംസാരത്തെ മുറിച് കൊണ്ട് ഒരു ആംബുലൻസ് ചീറിപാഞ്ഞു വന്നു.

വെള്ളയിൽ പൊതിഞ്ഞ ഒരു ശരീരം അവരുടെ മുമ്പിലേക്ക് വെച്ചു....


സ്തംഭിച്ചു നിൽക്കുന്ന ഇരുവരുടെയും ചെവിയിൽ കൂടെ നിന്ന ഒരാളുടെ സംസാരം തുളച്ചുകയറി....

"ബൈക്ക് ആക്സിഡന്റാ... ചോരവാർന്നാ മരിച്ചത്.... അടുത്തുണ്ടായിരുന്ന ആരെങ്കിലും ഹോസ്പിറ്റലിൽ കൊണ്ട് പോകാനുള്ള മനസ്സ് കാണിച്ചെങ്കിൽ ആ കുട്ടി ഇന്ന് ജീവനോടെ ഉണ്ടാവുമായിരുന്നു"...


കൊറോണ പേടിച് രക്ഷിക്കാതിരുന്ന ചെറുക്കൻ തന്റെ മകനാണെന്ന സത്യം ഒരു നിമിഷം അവൾ തിരിച്ചറിഞ്ഞു....


എന്റെ മോനെ ഞാൻ കൊന്നല്ലോ ദൈവമേ.....

ഒരു അലർച്ചയോടെ അവൾ ബോധരഹിതയായി വീണു..