കവിത
🍡ബാല്യ കാലം🍭
ഷംന വാഴക്കാട്
നീല വാന ചുവട്ടിലെ പച്ചവനത്തിലെ-
തേന്മാവിൻ കൊമ്പിൽ ഊഞ്ഞാലാടിയ കാലം,
മണ്ണപ്പം ചുട്ടും കണ്ണു കെട്ടി കളിച്ചും-
ചങ്ങാത്തം കൂടിയ കാലം,
അണ്ണാറക്കണ്ണനോടും വലാറ്റിക്കിളിയോടും-
കലപില കൂടിയ കാലം,
ഇന്നുമെന് ഓർമയിലാ നല്ല കാലം.
ഓണത്തപ്പനെ വരവേൽക്കാനായ് -
തുമ്പയും ചെത്തിയും പൂത്തകാലം,
താക്ബീറുമായി പുത്ത്തനുടുപ്പിട്ട്-
ബന്ധങ്ങൾ പുതുക്കിയ കാലം,
ഇന്നുമെന് ഓർമയിലാ പോയകാലം.
കുറ്റിക്കുളത്തിലെ പേക്രോം തവളയെ-
അനുകിരച്ചയാ കുട്ടിക്കാലം.
മഴയെത്തും മുന്പേ കൂട്ടമായി എത്തുന്ന-
തൂവാന തുമ്പിയെ കല്ലെടുപ്പിച്ച യാ കുസൃതിക്കാലം,
ഇന്നുമെന് ഓർമയിലാ വികൃതി കാലം.
മായാത്ത മറയാത്ത ഇന്നുമെന്-
മനമിൽ കുളിരകും കാലം.
ഇന്നുമെന് ഓർമയിലാ ബാല്യകാലം.