കവിത

മുത്ത്‌ റസൂൽ

✒️ഫാത്തിമ റാഹിന

(2020-21 OSA വിദ്യാർത്ഥി)


തമസ്സിന്റെ യവനിക തകർത്തെറിഞ്ഞ്

വിജ്ഞാനത്തിന്റെ തൂവെളിച്ചവുമായി

ഇരുളിൽ നിന്നും പ്രകാശത്തിലേക്ക്

വെളിച്ചം തൻ കവാടം തുറന്ന്

വിശ്വ പ്രകാശത്തിൻ വാഹകരായി

കൈപിടിച്ചുയർത്തിയ ധീര നായകൻ

ഇരുൾ മുറ്റിയ ഹ്യദയത്തിലേക്കും

സ്നേഹഗീതമോതിയവർ

നബി തിരുമേനി

ഒഴുകി തീരാത്ത നീരുറവ പോലെ

അസ്തമിക്കാത്ത വസന്തം പോലെ

ജ്യലിക്കുന്ന സൂര്യനെ പോലെ

ഇസ്ലാമിൻ തേജസ്സാം മുത്ത് റസൂലെ

ഈ ഉമ്മത്തിൻ സയ്യിദായ് ജ്യലിച്ചു നിൽപ്പൂ