ലേഖനം
അറിവ്
✒️ഉമ്മുസല്മ
(2020-21 OSA വിദ്യാർത്ഥി)
ഒരു വസ്തു, പ്രതിഭാസം, പ്രക്രിയ, വിഷയം എന്നിവയെക്കുറിച്ച് അനുഭവത്തിലൂടയോ പഠനത്തിലൂടെയോ ഉണ്ടാവുന്ന പരിചയം ആണ് അറിവ്.
അറിവാണ് ഏറ്റവും വലിയ
സമ്പത്ത്.
ഓരോ വ്യക്തികൾക്കും അനിവാര്യമായ ഒന്നാണല്ലോ വിദ്യ എന്നത് .
അതിന്
വേണ്ടി വിവിധ ഗ്രന്ഥങ്ങൾ
നാം വയിച്ചു മനസ്സിലാക്കും. അറിവ് നേടണമെങ്കിൽ വായിക്കണമല്ലോ.
കുഞ്ഞുണ്ണി മാഷിൻ്റെ ചൊല്ല് പോലെ, ''വായിച്ചാൽ വളരും വായിച്ചില്ലെങ്കിലും വളരും,
വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും"
കുഞ്ഞിളം പ്രായത്തിൽ
ശ്രവിക്കുന്ന ഒരു പദ്യമാണിത്. ഒരു പാട് ചിന്തിക്കേണ്ട വാക്കുകളുമാണിത്.
അറിവിന് വേണ്ടി
നാം ഒരോ ആളുകളും ഒരു
പാട് പ്രധാന്യം നൽകണം
നബി തങ്ങൾ വിദ്യ നുകരാൻ ഒരു പാട് പ്രധാന്യം നൽകിയിരുന്നു
കാരണം, അറിവ് നേടിയാൽ മാത്രമേ ഏത്
ഘട്ടങ്ങളിലും വിജയിക്കാൻ കഴിയുക
നമുക്ക് ഒരു പാട് അക്ഷര കലവറകൾ അത്യാവിശ്യമാണല്ലോ?
അതിന് വേണ്ടി ഒരു പാട് ഗ്രന്ഥങ്ങൾ നാം വായിക്കുകയും ഉള്ള റിഞ്ഞ് ചിന്തിക്കുകയും വേണം.
മാത്രമല്ല
നബി തങ്ങൾ ഉദ്ദരിച്ചത് പോലെ '' നിങ്ങൾ ചൈനയിൽ പോയിട്ടെങ്കിലും അറിവ് കരസ്ഥമാക്കണെ...
വിശുദ്ധ ഖുർആൻ പ്രവചിച്ച
പല സംഭവങ്ങളും ശാസ്ത്രം തെളിയിക്കുന്നുണ്ട്.
ഇങ്ങനെയുള്ള പല കാര്യങ്ങളും അതിന് വേണ്ടി തന്നെയാണ്
നാം ചിന്തിച്ച് വായിക്കേണ്ടത്.
വിദ്യഭ്യാസം അനിവാര്യമായ ഒരു കാലമാണല്ലേ ?ഈ കാലം
അതുകൊണ്ട് തന്നെ
ഞമ്മൾ പലരും വിദ്യഭ്യസത്തിന് വളരെ
പ്രധാനം നൽകുന്നു.
ഭൗതിക വിദ്യഭ്യാസത്തേക്കാൾ
മതവിദ്യഭ്യാസത്തിന്
നാം പ്രധാന്യം നൽകണം.
ഫത്ഹുൽ മുഈൻ രജിതാവ് ശൈഖ് പൊന്നാനി മഖ്ദൂം
രണ്ടാമൻ സാധാരണ രീതിയിൽ ദർസിൽ നിന്ന്
ഓതി തന്നെയാണ് ലോകം അറിയപ്പെട്ട ഫത്ഹുൽ മുഈൻ രചിച്ചത്. അറിവിന് പ്രധാന്യം നൽകി, ഇത് തന്നെയാണ് കാരണം.
അതു കൊണ്ട് അറിവിന് നാം എത്ര മാത്രം പ്രധാന്യം
നൽകേണ്ടതാണ് എന്ന് നാം ചിന്തിക്കണം
അറിവ് എന്നത് വായന
എന്നത് കൊണ്ട് മാത്രമല്ല
എന്നാലും വായന കൊണ്ടുള്ള അറിവ് മുകളിൽ വിവരിച്ചത്.
അറിവ് പ്രവർത്തികൊണ്ടും ഉണ്ടാകുന്നു. ഒരോ പരീക്ഷണം ചെയ്യുന്ന ശാസ്ത്രജ്ഞമ്മരുടെ
അറിവ് നിറഞ്ഞ പ്രവർത്തി. ഇതെല്ലാം
അത്ഭുതമാണ്.
ബൾബ് കണ്ടു പിടിച്ച എഡിസൺ അദ്ദേഹത്തിൻ്റെ 999 പരീക്ഷണത്തിലും പരാജയപ്പെട്ടു. 1000ത്താമത്തെ പരീക്ഷണത്തിലാണ് വിജയം നേടിയെടുത്തത്. ഇവിടെ
അദ്ദേഹത്തിൻ്റെ ക്ഷമ ഇവിടെ നമുക്ക് കാണാം.
പ്രാവർത്തിപരമായ അറിവിൽ ധാരാളം ക്ഷമയും സഹനവും പ്രതീക്ഷയും വേണ്ടിവരും ഇതെല്ലാം മറികടന്നാൻ മാത്രമേ പ്രവർത്തിപരമായ അറിവ്
നേടാൻ സാദിക്കുക എന്ന കാര്യം നമുക്ക് മനസ്സിലാക്കാൻ കഴിയുക.
പ്രവർത്തിപരമായ അറിവിൽ പ്പെട്ടതാണല്ലോ പാചകം എന്നത്. സ്വാഭാവികമായും പചകം
ഒരുപാട് പ്രാവിശ്രം ചെയ്താണല്ലോ ഭക്ഷണം
നല്ല രുചി കൂടി കൂടി വരുന്നത്.
ഏതൊരു പ്രവർത്തി ചെയ്യുമ്പോൾ പ്രതീക്ഷ അത്യാവിശ്യമാണ്. പ്രതീക്ഷ ഉണ്ടായാൽ അത് തീർക്കണമെന്ന ചിന്ത വരുന്നത്. കിണർ കുഴിക്കുമ്പോൾ പാറ കാണുന്നത് പോലെയാണ്.
തീർച്ചയായും പ്രവർത്തിപരമായ അറിവിൽ ചിന്തപരമായ
അറിവ് വേണ്ടി വരും.
അതു പോലെ തന്നെയാണ് ചിന്താപരമായ അറിവ്.
ബഹുഭൂരിഭാഗം ആളുകളും ചിന്താപരമായ
അറിവ് കൊണ്ടാണ് പ്രവർത്തികൾ ചെയ്യുന്നത്.
ചിന്തപരമായ അറിവിൽ
നമുക്ക് ധാരാളം ഗുണപാഠം ഉണ്ട്.
ഖൻദക്ക് യുദ്ധത്തിൽ നബി(സ) തങ്ങളും സ്വഹാബാക്കളും കിടങ്ങു
കിറിയണല്ലോ രക്ഷപ്പെട്ടത്. ഇവിടെ ചിന്ത പരമായ അറിവ് ഉയർന്നത് കൊണ്ടാണ്.
പല പ്രവർത്തിയും നാം ചിന്തപരമായാണ് ചെയ്യുന്നത്.
പ്രവർത്തിപരമായ അറിവും ചിന്തപരമായ അറിവും വായനപരമായ അറിവും അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ