കവിത

മൂടു പടം :

✒️ഫാത്തിമത്ത് സഹ് ല കെ.പി, കൊണ്ടോട്ടി

(2020-21 OSA വിദ്യാർത്ഥി)



നാല് ചുവരുകൾക്കിടയിൽ എഴുതപ്പെട്ട കഥയിലെനായികയല്ലെന്നവൾ പറഞ്,

സ്വപ്ന ചിറകുമായിപറന്നുയരാൻ

ഒരു തൂവൽ പക്ഷിയായ്...

അവൾ വാനിലുയർന്നപ്പോൾ,

അവളിലെ കഴിവിനെ നിരർത്തകമാക്കി യവർ നോക്കിയവളിലെ മൂടു പടത്തെ,

അതിനുള്ളിലായ് വീർപ്പുമുട്ടി യെന്നാരോ

പറഞ്ഞവൾ തൻ മൂടുപടത്തെ പിച്ചി ചീന്താൻ കൈ ഉയർത്തിയ നീചരിൽ ഒതുങ്ങിയിന്നവളുടെ ഓരോ ദീർഘ നിശ്വാസവും.......