കവിത
മൂടുപടമിട്ടവൾ
✒️ലബാബ കെ സി, ഓമാനൂർ
(2020-21 OSA വിദ്യാർത്ഥി)
മുറ്റത്തിനറ്റത്തെ തെങ്ങിൻ ചുവട്ടില്,
നിത്യസുഗന്ധിയായ്പുഷ്പിച്ചു- നിൽക്കുന്ന,
ചെമ്പനീർ പൂവിനെക്കാളും,
ശോണിമയേറുന്ന അരുണിമയേറുന്ന,
സ്വന്തം മുഖത്തിനെയല്ലാതെ വേറേതു -
സാധനം നമ്മൾ പൊതിഞ്ഞു- സൂക്ഷിക്കണം?
നമ്മുടെ പെണ്മക്കൾ രക്ഷയില്ലാതെ,
അട്ടഹാസിക്കുന്ന കാലമിത്.
സ്റ്റേജും പേജും ആണിനു നേരെ,
ഒളിയമ്പെയ്യുന്ന കാലമിത്.
പെണ്ണെന്തിനാണിന്റെ വേഷം കെട്ടണം?
എന്നിട്ടരക്ഷിതയെന്നട്ടഹാസിക്കണം.
നീളൻ കുപ്പായവും മൂടുപടവുമിട്ടാൽ
എന്തിനു പെണ്ണിന് വഴിയിൽ ഭയക്കണം?
കാഴ്ചകൾ തീർക്കുന്ന തെറ്റുകളിൽ- നിന്ന്,
സുരക്ഷിതയല്ലോ,
മൂടുപടമിട്ടവൾ.