ലേഖനം
അറബി ഭാഷഓർമ്മകുറിപ്പായി ഒരു ക്വാറന്റ
✒️ഷഹനാസ്, മരുത
(2020-21 OSA വിദ്യാർത്ഥി)
🌸🌸🌸🌸🌸🌸🌸
ഇക്കയുടെ ചിന്തകളുമായി ഇരിക്കുന്ന സമയത്താണ് അവളുടെ ഫോണിലേക്ക് ആ കോൾ വരുന്നത്.
പാസ്പോർട്ടൊക്കെ റെഡിയായിട്ടുണ്ട്. ഇന്ഷാ അള്ളാഹ്... നാളെ വൈകീട്ട് ഞാൻ അവിടെ ഫ്ലൈറ്റ് ഇറങ്ങും.
ഇതുകേട്ടപ്പോൾ തന്നെ അവളുടെ മനസ്സിലേക്ക് ഓരോരോ ചിന്തകൾ പാഞ്ഞു കയറി. കുറേ കാലമായി ഇക്കയുടെ വരവ് സ്വപ്നം കാണുന്നു.- ഇക്ക വരുന്നു എന്നറിഞ്ഞാൽ ഞങ്ങൾ വീട്ടിൽ ഭക്ഷണമെല്ലാം തയ്യാറാക്കി ,
വണ്ടിയും വിളിച്ചു സന്തോഷത്തോടെ ചിരിയും തമാശയുമൊക്കയായി ഇക്ക കൊണ്ട് വരുന്ന സാധനങ്ങളെ കുറിച്ചൊക്കെ പറഞ്ഞ് എയർപോർട്ടിൽ ചെന്ന് ഇക്ക ഫ്ലൈറ്റ് ഇറങ്ങി വരുന്നതും നോക്കിയിരിക്കും. ഇക്കാനെ കാണുമ്പോഴുള്ള സന്തോഷത്തിന് അതിരില്ല. കെട്ടിപ്പിടിക്കലും സന്തോഷകരച്ചിലുമെല്ലാം അവളോർത്തു.ഇക്കാന്റെ കൂടെയിരുന്ന് വീട്ടിലേക്കുള്ള 'യാത്ര ' .ഇതൊക്കെ ഓർക്കുമ്പോൾ അറിയാതെ കണ്ണുനിറഞ്ഞു പോകുന്നു.
ഇപ്പോഴത്തെ അവസ്ഥഎന്താണ്. ഇക്കവരുമ്പോഴുള്ള രംഗം ഓർക്കാൻ കൂടി വയ്യ.കൊറോണ കാരണം ഫ്ലൈറ്റ് കയറുമ്പോഴും ഇറങ്ങുമ്പോഴും കൊറോണ ടെസ്റ്റ് ചെയ്ത് ഒറ്റയ്ക്ക് ഇറങ്ങി വരുമ്പോൾ സ്വീകരിക്കാൻ ആരുമില്ലാതെ എത്ര ക്ഷീണമുണ്ടെങ്കിലും കയ്യിലുള്ള പെട്ടി വരെ വാങ്ങാൻ ആളില്ലാതെ സ്വന്തമായി വണ്ടി വിളിച്ചു നേരെ പോകുന്നത് ക്വാറന്റൈനിൽ ഇരിക്കാനാണ്. ഇക്കാനെ നേരെ ഒന്ന് കാണാനോ ഒന്നിനും പറ്റാത്ത അവസ്ഥ.
ഇനി പതിനാല് ദിവസം കഴിയണം ഇക്കാനെ ഒന്ന് കാണണമെങ്കിൽ. അതു തന്നെ അസുഖവുമൊന്നുമില്ലെങ്കിൽ. മനസ്സാകെ നീറിപ്പുകയുകയാണ്. അള്ളാ....വല്ലാത്തൊരവസ്ഥ. ഇതെല്ലാം ഓർത്തുകൊണ്ട് അവളറിയാതെ മയങ്ങിപ്പോയി.