ലേഖനം
അറബി ഭാഷ
✒️അസ് മാ ബീവി, പരതക്കാട്
(2020-21 OSA വിദ്യാർത്ഥി)
ലോക സംസ്കാരങ്ങളെയും, ജനസമൂഹങ്ങളെയും ബന്ധിപ്പിക്കുന്ന ചങ്ങല യാണ് ഭാഷ.
അതിരുകൾ ഇല്ലാതാക്കി അകലം കുറച്ച് അന്തർദേശീയ ബന്ധങ്ങൾ നിലനിർത്താനും ആശയവിനിമയം സുഗമമാക്കാനും ഭാഷ സഹായിക്കുന്നു. ലോകത്ത് സജീവമായി നിൽക്കുന്ന ഭാഷകളിലൊന്നാണ് അറബി.
വിശുദ്ധഖുർആനും, അതിന്റെ വിശദീകരണമായ പ്രവാചക വചനങ്ങളും (ഹദീസ്) ഒട്ടനവധി ഗ്രന്ഥങ്ങളും അറബിഭാഷയിൽ ആയതിനാൽ മുസ്ലിം സമൂഹം ഈ ഭാഷയ്ക്ക് വേറെ പവിത്രത കൽപ്പിക്കുന്നുണ്ട്.
കോടിക്കണക്കിന് മനുഷ്യർ നിത്യേന പാരായണം ചെയ്തുകൊണ്ടിരിക്കുന്നതും ലോകാവസാനം വരെ നിലനിൽക്കുന്നതുമായ ഖുർആനും അറബി ഭാഷയിലാണ്. 2018 ഡിസംബർ 18നാണ് അന്താരാഷ്ട്ര അറബിക് ദിനമായി ആചരിക്കാൻ തീരുമാനിച്ചത്.
ബഹുഭാഷ സംസ്കാരവും സാംസ്കാരിക വൈവിധ്യവും പുഷ്ടിപ്പെടുത്താനും അറബി ഭാഷയുടെ ഉന്നത പദവിയെ ആദരിക്കുന്നതിനും വേണ്ടിയാണ് ഭാഷാ ദിനാചരണം പ്രഖ്യാപിച്ചത്.