കവിത
നമ്മുടെ O. S. A
✒️ഷഹനാസ്, മരുത
(2020-21 OSA വിദ്യാർത്ഥി)
അഹദോനിൻ നാമത്തിൽ തുടങ്ങുന്നുബിസ്മില്ലാഹ്
അരുളുന്നു നബിയിൽ സ്വലാത്തും സലാമുള്ളാ
അറിവിൻ വെളിച്ചം
കാട്ടിയ ഈ വഴിയിൽ
അഹദവനെ നിന്നെ
സ്തുതിക്കുന്നു ഞാൻ
അറിവിൻ വെളിച്ചം പകർന്ന ഉസ്താദുമാർ
അവരുടെ പൊരുത്തത്തിലാക്കീടണേ
അവരിലെ ഇൽമിന്
വർധനവേകണേ
അർഹമുറാഹിമായ
തമ്പുരാനേ
ആദ്യമേ അറിയാൻ കൊതിച്ച പല കാര്യങ്ങൾ
അതിന്റെ മധു അവർ
നുകർന്നു തന്നു
അത് പോലെ ഇനിയും
നാല് വർഷം
അവരെ കേൾക്കാൻ
വിധിയേകണേ
സ്നേഹത്തിൻ സാഗരമാം
O. S. A. മക്കൾ
സ്നേഹത്തിലായ് കഴിഞ്ഞ
ഒരു വർഷം
സത്യത്തിൽ ഓർക്കു-
മ്പോൾ സന്തോഷമാണ്
സൽ പാന്ഥാവിലായ്
നയിച്ചീടള്ളാ
അറിവിൻ വെളിച്ചം
തന്ന ഈ O. S. A.
മികവോടെ തന്നെ
നില നിർത്തള്ളാ
ഇനിയും ഇതുപോലെ
ഒരുപാട് മധു നുകരാൻ
ഞങ്ങളിൽ ത്വഫീഖ്
ഏകിടള്ളാ
ഒരു മാലയിലെ
മുത്തുകൾ പോലെ
ഒന്നിച്ചു പോകാം നമുക്കൊരുമിച്ച്
ഒരുമയിലായ് ഈ വഴിയിൽ
മുന്നോട്ട് പോവാൻ
ഒരുവനായ റബ്ബേ
നീ തുണയേകണേ..