ലേഖനം

🍂 ഇൽമിന്റെ മഹത്വം 🍂


✒️ഷഹനാസ്, മരുത

(2020-21 OSA വിദ്യാർത്ഥി)



.....................................


بسم الله الرحمان الرحیم

നാം ഇന്ന് ജീവിക്കുന്ന ഈ കാലത്ത് നമുക്ക് അനിവാര്യമായ ഒരു ഘടകമാണ് ദീനിപരമായ ഇൽമ്.



അനന്തമായി കിടക്കുന്ന ലോകത്തിൽ കടൽ പോലെ വിശാലമായി കിടക്കുകയാണ് അറിവിന്റെ ലോകം. എത്ര കോരി കുടിച്ചാലും തീരാത്ത ഒരു മഹാസാഗരം.


എന്നാൽ ഭൗതികകതയിൽ മാത്രം ഒഴുകിക്കൊണ്ടിരിക്കുന്ന പലരും,

യാഥാർത്ഥ്യമായി ഒരു മുസ്ലിം അറിഞ്ഞിരിക്കേണ്ട അറിവുകൾ നേടുന്നതിനു പകരം അവർ ദുന്യവിയായ അറിവുകളിലേക്ക് മാത്രം മുഖം കുത്തുകയാണ്. അതിനാൽ ഓരോ ദിവസവും പുതിയ മാറ്റങ്ങളുമായി മുന്നോട്ടുകുതിക്കുന്ന ഇന്നത്തെ ജനത ഇസ്ലാമിക കാര്യങ്ങളിൽ നിന്നും പിന്നോട്ടാണ് സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ കൂട്ടത്തിൽ ഉള്ളവർ പലരും ഭൗതിക വിഷയങ്ങളിൽ ഉയർന്ന വരാകുമ്പോൾ ദീനിവിഷയങ്ങളിൽ അവർ വെറുമൊരു പൂജ്യം മാത്രമാണ്.


പണവും സ്വത്തും സാമ്പാദിച്ചു കൂട്ടാനും അധികാരം വെട്ടിപ്പിടിക്കാനുമുള്ള ആർത്തിയിൽ മനുഷ്യൻ അധഃപതിക്കു മ്പോൾ, വെറും താൽക്കാലിക വിഭവമായ ഐഹിക ജീവിതത്തെ പരമാവധി ആസ്വദിക്കാൻ മനുഷ്യൻ പാടു പെടുമ്പോൾ അതിൽ നിന്നെല്ലാം വ്യത്യസ്തനായി പാരത്രി ക ലോകത്തെ സ്ഥിര വാസത്തിനുള്ള ഭവനമൊരുക്കാൻ പ്രേരിപ്പിക്കുന്നതും തന്റെ രക്ഷിതാവിനെ അടുത്തറിയാൻ സാധിക്കുന്നതും പ്രവാചകന്മാർ വഴികാട്ടിയ മാർഗത്തിൽ ഉറച്ചു നിന്ന് വിശ്വാസിയായി മരണപ്പെടാൻ സാധിക്കുന്നതുമായ ആ അറിവ് കരസ്ഥമാക്കാൻ നാം ഓരോരുത്തരും പരിശ്രമിക്കണം. ആ അറിവാണ് നമ്മുടെ സ്വർഗത്തിലേക്കുള്ള പാത എളുപ്പമാക്കുന്നത്. അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കാൻ സഹായകമാവുന്നത്. അതിയായ ആഗ്രഹത്തോടെയും ആത്മാർത്ഥതയോടെയും ഇൽമ് പഠിക്കൽ അല്ലാഹുവിന്റെ മഹത്തായ ഒരനുഗ്രഹമാണ്. പ്രവാചകന്മാർ അനന്തര സ്വത്തായി വിട്ട് പോയത് ദീനാറോ ദിർഹമോ അല്ല. മറിച്ച് അറിവാണ്. ഇൽമിന്റെ പാതയിലായി ജീവിക്കാനും മരിക്കാനും അള്ളാഹു നമുക്ക് തൗഫീഖ് നൽകട്ടെ. ആമീൻ.