അക്കാഡമിയിലെ അനുഭവം

✒️റൈഹാനത്ത് കുട്ടശ്ശേരി (2020-21 BATCH )


السلام عليكم ورحمة الله تعالى وبركاته

കഴിഞ്ഞ വർഷം.. കൊറോണ തുടങ്ങിയ സമയം... ഓൺലൈനിൽ പലതരം ക്ളാസുകൾ സജീവമായിക്കൊണ്ടിരിക്കുന്ന സമയം.. മതപഠന ക്ളാസുകൾ തന്നെ പല വിധം രൂപത്തിലും ഭാവത്തിലും ... അറിവുകൾ നേടണം പഠിക്കണം എന്ന അടങ്ങാത്ത ആഗ്രഹം കാരണം ഫ്രീയായിട്ട് കിട്ടുന്ന എല്ലാ ഒരു വിധം ക്ളാസുകളിലൊക്കെ ഒന്ന് തലയിട്ടു നോക്കി... പക്ഷേ ഒന്നിലും ഒരു പൂർണത കിട്ടുന്നില്ല ... പല ക്ളാസുകളും കേട്ടറിഞ്ഞവ തന്നെ... മിക്കവയും അത് നടത്തുന്നവരുടെ പബ്ളിസിറ്റിക്ക് വേണ്ടി.. അങ്ങനെ തുടങ്ങി.....

മനസ് തേടുന്നത് കിട്ടാത്ത ഒരു feeling....


അങ്ങനെയിരിക്കെയാണ് ഒരു ദിവസം മ്മടെ ഓൺലൈൻ ശരീഅത്ത് അക്കാദമിയുടെ ഒരു പോസ്റ്റ് കാണുന്നത്. ഫാമിലി ഗ്രൂപ്പിൽ എവിടെയോ ആണ് കണ്ടത്... വർഷത്തിലെന്തോ ചെറിയ ഫീസുണ്ട് ... ഓ സിക്ക് കിട്ടിയാൽ ചാടി വീഴുന്ന മലയാളികളിൽ പെട്ട ഒരാളായതിനാലാവണം😉

ഫീസ് കണ്ടപ്പോൾ ആദ്യമൊന്ന് മടിച്ചു...🤪🤪

പിന്നേം ഇടക്കിടെ ആ മെസ്സേജ് ഒന്നു വായിക്കും.. വേണ്ടാന്ന് വെക്കും.... അങ്ങനെ ഒന്നു രണ്ടു പ്രാവശ്യം വിശദമായി മനസിരുത്തി വായിച്ചപ്പോൾ മനസിലൊരു കൊളുത്ത്

... മനസ് ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു അറിവ് അത് ഇത് വഴി നേടാൻ സാധിച്ചാൽ .... പക്ഷേ 5 വർഷം... അതിനിടയിലെങ്ങാനും വീണ്ടും ഗർഭിണിയായാൽ ... [പെണ്ണല്ലെ പറയാൻ പറ്റൂലല്ലൊ...🤭]

വേണ്ട... അതൊന്നും ശരിയാവൂല ...


കുറച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മനസിൽ കിടന്നങ്ങനെ ആ പോസ്റ്റ് ഉരുളാൻ തുടങ്ങിയപ്പോൾ

ഇതിനെന്തോ കാന്തിക ശക്തി ഉണ്ടെന്ന് തോന്നിത്തുടങ്ങി .... പിന്നെ അമാന്തിച്ച് നിൽക്കാതെ ഫാമിലി ഗ്രൂപ്പില് പോയി തപ്പി....

നീക്കി നീക്കി പോസ്റ്റ് കണ്ടപ്പോൾ പിന്നെ മുന്നും പിന്നും നോക്കാതെ ഒരൊറ്റ ചാട്ടമായിരുന്നു OSA യിലെക്ക് ....😂

അങ്ങനെയാണ് നമ്മൾ ഈ ഗ്രൂപ്പിലേക്കെത്തുന്നത്.



ഗ്രൂപ്പിൽ കേറിയ വിവരം ആങ്ങളമാരെയൊക്കെ ഒന്നറിയിച്ചു... എല്ലാർക്കും സന്തോഷം.. പക്ഷേ ഇത് കുട്ടിക്കളിയല്ല കിതാബോ തി പഠിക്കുവാണ് ഗൗരവത്തിൽ കാണണം എന്ന താക്കീതുകൾ... നിന്നെക്കൊണ്ട് പറ്റും എന്ന ആത്മധൈര്യം കൂട്ടുന്ന വാക്കുകൾ

സാവധാനം ഹസ്ബൻ്റിനോടും കാര്യങ്ങൾ അവതരിപ്പിച്ചു... നല്ല കാര്യമാണ് ഞാൻ കട്ട സപ്പോർട്ടുമായി കൂടെയുണ്ട് എന്ന് അദ്ദേഹം...

സന്തോഷത്തിന്മേൽ സന്തോഷം...


അതിനിടയിലും ചില വാക്കുകൾ ഒളിഞ്ഞും തെളിഞ്ഞും പലരിൽ നിന്നും കേൾക്കാനിടയായി..

ദർസില് ഓതിപ്പഠിക്ക്ണ കിതാബുകളൊക്കെ ഫോണിൽ തോണ്ടിപ്പഠിച്ചാൽ എന്ത് പഠിയാനാ?

അങ്ങനെയങ്ങനെ...


പക്ഷേ മനസു വെച്ചാൽ സാധിക്കുമെന്ന ഒരൊറ്റ വിശ്വാസത്തിൽ ഉറച്ച് നിന്നു. ഒപ്പം ഇങ്ങനെ ഒരവസരം പടച്ച തമ്പുരാൻ നേരിട്ട് കൊണ്ടു തന്നിട്ട് വെറുതെ അന്യായം പറഞ്ഞ് തള്ളിക്കളഞ്ഞാൽ പറ്റില്ലല്ലൊ എന്ന ഉൾഭയം ...

വെച്ച കാൽ പിന്നോട്ടില്ലെന്നുറപ്പിച്ചു..


ക്ളാസുകൾ ആരംഭിച്ചു...

പരിചയപ്പെടലുകളും മറ്റും നടന്നു.. ഗ്രൂപ്പുകൾ നിർമ്മിക്കപ്പെട്ടു..... അറിയുന്നവരാരുമില്ലെന്ന ഒരു സങ്കടം കുറച്ച് ദിവസം പ്രയാസമുണ്ടാക്കിയെങ്കിലും ക്രമേണ അതെല്ലാം മാറിത്തുടങ്ങി....


ക്ളാസുകൾ തുടങ്ങിയ ശേഷം ഉപ്പയെ അറിയിച്ചു..

ഫോണിലൂടെ ആയതിനാലും എത്രത്തോളം മുന്നോട്ട് പോവുമെന്ന് എൻ്റെ കാര്യത്തിൽ എനിക്ക് തന്നെ അത്ര ഉറപ്പില്ലാത്തത് കൊണ്ട് ഉപ്പയോട് പറയാൻ മടിച്ചിരുന്നു.

വിശദ വിവരങ്ങളെല്ലാം കേട്ടപ്പോൾ വിശ്വസ്തരും അഗാധ പാണ്ഡിത്യരുമായ ഉസ്താദുമാരുമാണെന്നറിഞ്ഞപ്പോൾ ഉപ്പ ഒന്നേ പറഞ്ഞുള്ളൂ...

നല്ല പോലെ അധ്വാനിക്കണം.

മടി പിടിച്ചിരിക്കരുത്...


എല്ലാത്തിലും പോയി പെണ്ണുങ്ങൾ തലയിടു

ന്നതൊന്നും അത്രക്കങ്ങ് പിടിക്കാത്ത ഉപ്പയും സമ്മതം മൂളിയപ്പോൾ

ഇത് വെറുതെയാവില്ല എന്ന് തറപ്പിച്ചു കഴിഞ്ഞിരുന്നു.


പതിയെ പതിയെ നഹവിൻ്റെയും സ്വർഫിൻ്റെയും ഹദീസിൻ്റെയും ഫിഖ്ഹിൻ്റെയും

ഖുർആനിൻ്റെയുമെല്ലാം ക്ളാസുകൾ ലഭിച്ചു തുടങ്ങി.


അത്യാവശ്യം വീട്ടുജോലികളൊക്കെ തീർത്തിട്ട് ഇരുന്നാലും കേൾക്കാനും പഠിക്കാനുമുള്ള സമയം ധാരാളം ഉണ്ട്...


ക്ളാസുകളെല്ലാം വളരെ ലളിതമായ രീതിയിൽ കൊച്ചു കുട്ടികൾക്ക് പഠിപ്പിക്കുന്ന പോലെ വിശദീകരിക്കുന്ന ഉസ്താദുമാർ... ക്ളാസുകൾ ശ്രദ്ധയോടെ കേൾക്കുകയാണെങ്കിൽ സംശയങ്ങൾ ഒന്നുപോലും കാണാത്തത്ര മനസിലാക്കിത്തരുന്നു ..

എല്ലാം കൊണ്ടും വളരെ നല്ല ക്ളാസുകൾ ..


ഇടക്കിടെ ഗ്രൂപ്പുകളിലൂടെ തമാശിച്ചും കളിച്ചും ചിരിച്ചും വല്ലപ്പോഴും സിംപിളായിട്ട് ചില വർക്കുകളൊക്കെ തന്നും വളരെ കൂളായിട്ടുള്ള ക്ളാസ് ടെസ്റ്റുകൾ നടത്തിയും നബിദിന പ്രോഗ്രാമുകൾ നടത്തിയും സമ്മാനങ്ങൾ നൽകിയും

ഓരോ വ്യക്തിക്കും പരിഗണന നൽകിയും സ്വാതന്ത്ര്യം നൽകിയും

ഉള്ള ഉസ്താദുമാരുടെ മഹത്തായ സേവനം തന്നെയാണ് എന്നും നമ്മുടെ അക്കാദമിയുടെ ശക്തി.

ഉസ്താദുമാർക്കെല്ലാം നാഥൻ തക്കതായ പ്രതിഫലം നൽകട്ടെ

ആയുരാരോഗ്യം നിലനിർത്തട്ടെ

ഇനിയും ദീനിന് വേണ്ടി സേവനം ചെയ്യാൻ റബ്ബ് തുണക്കട്ടെ ...

ഇരുലോക വിജയികളിൽ

ഉസ്താദുമാരോടൊപ്പം തന്നെ അല്ലാഹു നമ്മെയും ഉൾപ്പെടുത്തട്ടെ...ആമീൻ



ഒരു വീടിൻ്റെ ഉള്ളിൽ തനിച്ച് അല്ലെങ്കിൽ സ്വന്തം കുടുംബത്തോട് മാത്രം ബന്ധമുള്ള അധികം പരിഗണനകളോ അംഗീകാര മോ ഒന്നും ലഭിക്കാത്ത സ്ത്രീകൾക്ക് പൊതുവെ വീട്ടമ്മമാർക്ക് സൗഹൃദങ്ങളും വളരെ കുറവായിരിക്കുമല്ലൊ...

തൻ്റെ വിഷമങ്ങളും പ്രയാസങ്ങളുമെല്ലാം മനസിലൊതുക്കി അധികം ആരോടും കൂട്ടുകൂടാൻ പോലും കഴിയാതെ സാഹചര്യങ്ങൾ അനുവദിക്കാതെ ....

പക്ഷേ... നമ്മുടെ അക്കാദമിയിൽ ചേർന്ന ശേഷം ഒരു പാട് നല്ല സുഹൃത്തുക്കളെ ഉണ്ടാക്കിയെടുക്കാനായി ... പ്രായം കൊണ്ടും നാട് കൊണ്ടും എല്ലാം വകഭേദമുള്ളവരാണെങ്കിലും അക്കാദമിയില് എല്ലാരും നല്ല കമ്പനിയാണ്.

വളരെ രസകരമായ ചർച്ചകളും അഭിപ്രായപ്രകടനങ്ങളും എല്ലാം കൂടെ വളരെ കളർഫുളായ ഒരു ക്യാമ്പസ് ....

ഒരിക്കലും ഒരുമിച്ച് കൂടാനൊ നേരിട്ട് കാണാനൊ കഴിയാതിരുന്നിട്ടും ഇത്രയും ദൃഢമായ ബന്ധങ്ങൾ ഉണ്ടാവണമെങ്കിൽ ആ ബന്ധങ്ങൾക്ക് ഒരു ശക്തിയുണ്ട്.. അറിവെന്ന മഹാമാസ്മരിക ശക്തി...

അല്ലാഹുവിൻ്റെ ദീൻ പഠിക്കാൻ മുന്നിട്ടിറങ്ങിയവരുടെ ഖൽബിലെ വെളിച്ചം ... അല്ലാഹുവി ലേക്കടുക്കാൻ ഒത്ത് കൂടിയ ഒരു സംഘശക്തി..

അതാണ് OSA

നാളെ ജന്നാത്തുൽ ഫിർദൗസിലും നാഥൻ നമ്മെയെല്ലാം ഒരുമിച്ച് കൂട്ടട്ടെ...ആമീൻ


ആരും കാണാതെ പോയ പലരുടെയും കഴിവുകൾ പുറത്തെടുക്കാനുള്ള ഒരു വേദി കൂടിയുണ്ട് അക്കാദമിയിൽ .. സാഹിത്യ സമാജം ..

പാട്ടു പാടിയും കഥ പറഞ്ഞും എഴുതിയും വരച്ചും കളിച്ചും ചിരിച്ചും

റിലാക്സേഷൻ നേടുന്ന ദിവസങ്ങൾ ...

നമ്മെ ,നമ്മുടെ കഴിവുകളെ അംഗീകരിക്കാൻ ആളുണ്ടെന്ന തിരിച്ചറിയലിലൂടെ കിട്ടുന്ന ഊർജം ....

അതൊക്കെ ഒന്ന് വേറെത്തന്നെയാ...


ഒരു വർഷം ഈ ക്യാമ്പസിൽ പഠിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ , ഈ ക്യാമ്പസിനെ നെഞ്ചിലേറ്റിയവരാണ് ഞാനും എൻ്റെ സഹപാഠികളും ..

വല്ലാത്തൊരു മുഹബത്താണ് അക്കാദമിയോട്..


ഇതിനെ മുന്നോട്ട് നയിക്കുന്ന എല്ലാവർക്കും നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ...

പഠനം പൂർത്തിയാക്കാനും

പഠിച്ചതനുസരിച്ച് നടക്കാനും അല്ലാഹു തൗഫീഖ് നൽകട്ടെ

ആമീൻ



പുതുതായി ഈ കുടുംബത്തിലേക്ക് കാലെടുത്ത് വെച്ച ഓരോ സഹോദരിമാർക്കും അഭിവാദ്യങ്ങൾ നേരുന്നു... നമ്മളെല്ലാം ഭാഗ്യവതികളാണ്...

അല്ലാഹു ഖബൂൽ ചെയ്യട്ടെ


പുതിയ എല്ലാ ചെങ്ങായ്ച്ചിമാരോടും ( Friend ൻ്റെ മലപ്പുറം ഭാഷ😉)ഒന്നേ പറയാനുള്ളൂ..


മ്മളെ ഓൺലൈൻ ശരീഅത്ത് അക്കാദമി എന്നത് വേറെ ലെവലാ മക്കളേ....