കവിത

പനിനീർ പുഷ്പങ്ങൾ

✒️നുസ്രത്ത്, എരുമാട്

(2020-21 OSA വിദ്യാർത്ഥി)


ജീവിതമാം നൗകയിൽ

എന്റുമ്മാന്റെ ഉതരത്തിൽ,

ഒരു കുഞ്ഞു മൊട്ടായ്

വളർന്നു ഞങ്ങൾ...


സ്നേഹമാം പൂന്തോപ്പിൽ,

പൂത്തു തളിർത്തു

പൂവായി വിരിഞ്ഞു...


കാലത്തിൻ കളി തമാശയിൽ,

വാടി തളർന്നൊരാ കൊമ്പിന്റെ ചോട്ടിൽ, കരുണയാം തണ്ണീർകുടമൊഴിച്ചു.....


വേരുറച്ച കൊമ്പിന്റെ ചില്ലയിൽ,

തളരാതെ താങ്ങായി കാത്തു സൂക്ഷിച്ചു...

വിടർന്ന പൂവിന്റെ തേൻ നുകരുവാൻ,

പൂമ്പാറ്റകൾ പറന്നിറങ്ങി...


ഇതളുകൾ വിരിയുവാൻ

നേരമായി..

സ്നേഹമായി പിരിഞ്ഞിന്നു-

ചില്ലയായി വളർന്നു ഞങ്ങൾ...


വാടാതെ കരിയാതെ

കാത്തു സൂക്ഷിച്ചൊരാ കൊമ്പിൽ,

വീണ്ടും

പൂവുകൾ പൂത്തു തളിർത്തു.....