കവിത

പൊൻ പുലരി

✒️ഫാത്തിമത്ത് സഹല കെ പി, കൊണ്ടോട്ടി

(2020-21 OSA വിദ്യാർത്ഥി)


കിഴക്കേ ചക്രവാളത്തിലുദിക്കുന്ന

സൂര്യ കിരങ്ങൾക്ക്

മുൻപിൽ തപസ്സു ചെയ്തുവെൻ

ആദ്യമായി കാലെടുത്തു

വെച്ചൊരു പൊൻ പുലരിയിൽ,

നിറമാർന്ന സ്വപ്നത്തിൻ

നിറക്കൂട്ട് ചാർത്തിയെൻ

ജീവിത സാഫല്യമായ്

വിരിയുന്ന പുഷ്പങ്ങളിൽ

കാണുന്നു വെൻ സ്നേഹത്തിൻ നിറമാർന്ന

വർണ്ണങ്ങൾ,

ഇളം തെന്നലിൽ നിറയുന്ന

ഗന്ധത്തിൽ അലിയുന്നു...

എൻ ഹൃദയ വേദന.