ലേഖനം

കണ്മുന്നിലെ വേർപാട്

✒️ഹംന യു , പുല്ലൂർ

(2020-21 OSA വിദ്യാർത്ഥി)


ആരും കാണാതെ ആ പാതിരാത്രിയിൽ റാഷിദ കരയുകയാണ്. ആരും അറിയുന്നില്ല, ആരും കാണുന്നുമില്ല.എല്ലാം പടച്ചോൻ മാത്രം കാണുന്നുണ്ട്....

അകലെ നിന്നും ഉമ്മ വിളിക്കുന്നു, മോളെ..... നീ കിടന്നിട്ടില്ലേ.... എന്താ ലൈറ്റ് ഓഫ് ചെയ്യാത്തത്?.... ഒന്നുമില്ല ഉമ്മാ.. ഞാൻ എഴുതുകയാണ്.....

മോളെ, നീ ഇത്ര നേരമായിട്ടും എഴുതി തീർന്നില്ലേ?....

എത്ര നേരമായി.....

ഇനി കിടന്നുറങ്ങിക്കോ...

എന്താ ഇത്ര എഴുതാൻ....

നാളെ എഴുതിയാൽ പോരെ?...ഞാൻ സാറിന് വിളിക്കാം......

ഇനി കിടന്നോ....


അവൾ ഒന്നും മിണ്ടാതെ ലൈറ്റ് ഓഫ്‌ ചെയ്തു. കണ്ണിലൂടെ കണ്ണുനീർ ഒഴുകി ചാലായിമാറിയിട്ടുണ്ട്.

എഴുതി എഴുതി പേന പിടിച്ച കൈയെല്ലാം ചുവന്നിട്ടുണ്ട്.

ഒരു നീണ്ട നെടുവീർപ്പിന് ശേഷം

അവൾ കിടന്നു.തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവൾക് ഉറക്കം വരുന്നില്ല.

വീണ്ടും വീണ്ടും ആ ശബ്ദം ചെവിയിൽ അലയടിക്കുകയാണ്.

ഒന്ന് ഇമ വെട്ടുമ്പോയേക്കും കൂട്ടുകാരി ഷംന യുടെ മുഖം കാണുകയാണ്.

റാഷിദ തന്റെ തലയിണയെയും കൂട്ടിപ്പിടിച്ച് കരഞ്ഞു.

ചെവിയിൽ വീണ്ടും വീണ്ടും

ചേക്കേറി വരുന്ന ആ ശബ്ദം.....ഇല്ലാ...നിലക്കുന്നില്ല.

ഒരുപാട് വട്ടം മനസിനെ പലവഴിക്ക് പായിപ്പിച്ചു.

മനസിന് എങ്ങോട്ടും പോവാൻ സാധിക്കുന്നില്ല.

അവൾ എണീറ്റു.

ആ ജനാലക്കരികിൽ ചെന്ന് ഒന്ന് റിലാക്സ് ആവാൻ നോക്കി.ഇല്ലാ... കഴിയുന്നില്ല.

അവൾക്കൊന്നിനും സാധിക്കുന്നേയില്ല.

പുറത്ത് നിന്നും എന്നും എന്നെ തലോടാൻ നോക്കിയിരുന്ന ആ കാറ്റിൽ നിന്നും ഇപ്പോൾ ഒരുതണുപ്പ് പോലും വരുന്നില്ല.

ഓരോരോ കാറ്റും വരുന്നത് ആ അലയടിക്കുന്ന ശബ്ദം മാത്രമായിട്ടാണ്. റാഷിദ അവളുടെ ഡയറി ഒരു വട്ടം കൂടി വായിച്ചു നോക്കി.

രാവിലെ സ്കൂളിൽ പോകുമ്പോൾ എന്ത് രസമായിരുന്നു..

തന്റെ കൂട്ടുകാരിയോടൊപ്പം എത്ര സന്തോഷത്തോടെ നടന്നു നീങ്ങിയതായിരുന്നു...

ഒരിക്കലും വിചാരിക്കാത്ത നിമിഷങ്ങളായിരുന്നു അവിടെ നടന്നത് . അവളുടെ കയ്യും പിടിച്ചു ഞാനാ റോഡിലൂടെ നടക്കുമ്പോൾ ഞാൻ ഓർത്തിരുന്നില്ല ഇങ്ങനെ ഒന്ന് വരാനിരിക്കുന്നുണ്ടെന്ന്....

മുകളിൽ സ്പീഡിൽ ഓടി കൊണ്ടിരിക്കുന്ന ഫാനിന്റെ ശബ്ദവും തേങ്ങലായി മാറിയിട്ടുണ്ട് . അവളുടെ ശബ്ദത്തെ ചെവിയിലേക്കൂതികൊണ്ടിരിക്കുന്നു.

പാതിരാത്രിയിൽ പുറമെ നിന്നും എന്നും പാട്ടുപാടാറുള്ള ആ കിളികൾ ഇപ്പോൾ എന്നെ വിളിച്ചു കൂവുകയാണ്.

അവളുടെ ആ തേങ്ങലുകൾ... ആ കരച്ചിലുകൾ ......

അവളോടൊപ്പം തമാശ പറഞ്ഞും തല്ല് കൂടിയും നടന്ന നിമിഷങ്ങളുണ്ടായിരുന്നു.

ഇന്ന് അതെല്ലാം അസ്തമിച്ചു.

അവളുടെ തേങ്ങൽ ചെവിയിൽ തിരമാലപോലെ ആഞ്ഞു വീശുകയാണ്.

ഇന്ന് ആ റോഡിലൂടെ നീങ്ങിയപ്പോൾ അകലെ നിന്നും ചീറി വരുന്ന ആ കാർ ഞാൻ കണ്ടിരുന്നു.

ആ സമയം എന്റെ കയ്യും പിടിച്ചു നടക്കുന്ന അവൾക് തിരിഞ്ഞു നോക്കാൻ തോന്നിയില്ല.

ചെറുപ്പത്തിലേ കേൾവി ശക്തി നഷ്ടപ്പെട്ട ഷംനക് തുണയായി ഉണ്ടായിരുന്നത് ഞാൻ മാത്രമായിരുന്നു

ഇന്ന് അവൾ എനിക്ക് തന്ന ഓർമ........

ഞാൻ ഇനി നിന്നെ വിട്ട് ഈ സ്കൂളിൽ നിന്നും പോവുകയാണ്.... നീ കാരണം എനിക്കൊന്നും നടക്കുന്നില്ല....എന്ന എന്റെ തമാശ വാക്കിൽ നിന്നും അവൾക് തോന്നിയ സങ്കടം കൊണ്ടോ,

അവൾക് തോന്നിയ വിഷമം കൊണ്ടോ, അവൾ എന്നിൽ നിന്നും കൈ വിട്ട് നിന്നതായിരുന്നു. ഓർത്തില്ല അവളുടെ മാറി നിൽക്കലും ആ കാറിന്റെ വരവും ഒരുമിച്ചായിരിക്കുമെന്ന്..

ആ കാർ വന്നു തട്ടുമ്പോ ....റാഷീ................. എന്ന ആ വിളിയും,

വണ്ടി നിർത്തുമ്പോൾ എന്റെ മുഖത് നോക്കി അവൾ കരഞ്ഞ ആ കരച്ചിലും, അതിനേക്കാളേറെ ആ ആംബുലൻസിൽ കയറ്റിയ സമയം എന്റെ കൈ പിടിച്ചു റാ..ഷീ....ഇനി ഞാൻ ഇല്ല.... ഇനി നിനക്ക് സുഖമാവട്ടെ.... എന്ന് പറഞ്ഞു തേങ്ങി തേങ്ങിയുള്ള ആ ശബ്ദവും മാത്രമാണ് ഇന്നെന്റെ മനസ്സിൽ.

ഒരു വാക്കുകൊണ്ട് ഞാൻ രസപ്പെടുത്തുവൻ ശ്രമിച്ചത് ഇങ്ങനെ മനസ്സിൽ നിന്നും മായാത്ത ഒരു കഥയായി മാറുമെന്ന് ഞാൻ ഓർത്തില്ല.

കാതിൽ ആർത്തു വിളിച്ചുള്ള ആ കരച്ചിലിന്റെ ശബ്ദം ഉയർന്നപ്പോൾ റാഷിദ രണ്ടു കൈകൾ കൊണ്ടും ചെവി പൊത്തി മായാത്ത ഒരു ഓർമ്മയുമായി നിലത്തേക്ക് മറിഞ്ഞു വീണു.........