അനുഭവത്തിലൂടെ
അടുക്കള മതവിദ്യഭ്യാസം സാധ്യമോ?
മറിയം കെ.കെ
(2020-21 OSA വിദ്യാർത്ഥി)
അടുക്കളയിലിരുന്നും മതവിദ്യാഭ്യാസം നേടുക എന്നത് സാധ്യമോ?
✨✨✨✨✨✨✨
അടുക്കളയിൽ ഇരുന്നും മത വിദ്യ നേടുവാൻ സാധ്യമാണ്. കാരണം ചൈനയിൽ പോയിട്ടാണെങ്കിലും വിദ്യ കരസ്ഥമാക്കണം എന്ന് പറഞ്ഞ ഒരേ ഒരു നേതാവ് നമ്മുടെ മുത്ത് മുഹമ്മദ് മുസ്തഫ [സ്വ] തങ്ങൾ മാത്രമാണ്. ആ പുണ്യ റസൂൽ (സ്വ) തങ്ങളുടെ ഉമ്മത്തായ നമുക്ക് അതിനു സാധിച്ചില്ലെങ്കിൽ പിന്നെ ആർക്കാണ് സാധിക്കുക. അതിൻറെ ഏറ്റവും വലിയ ഉദാഹരണമാണ് നമ്മുടെ ഓൺലൈൻ ശരീഅഃ അക്കാദമി. അക്കാദമിയുടെ കീഴിൽ പ്രഗത്ഭരും പണ്ഡിതരുമായ
ഉസ്താദുമാരിൽ നിന്ന്
അവരുടെ
അരുമ ശിഷ്യകളായി അടുക്കളയിൽ നിന്ന് ഉമ്മമാരും ഉമ്മമ്മമാരും സഹോദരിമാരും കുഞ്ഞു മക്കളുമൊക്കെ പഠനം നിറവേറ്റി കൊണ്ടിരിക്കുന്നു ഇന്ന് .
വീട്ടുജോലിക്കിടയിലും കേൾക്കാൻ പറ്റുന്ന തരത്തിലുള്ള ഉസ്താദുമാരുടെ വളരെ ലളിതമായ ക്ളാസുകൾ ...
രാവിലെ നാസ്ത യാക്കുമ്പോൾ , ഉച്ചഭക്ഷണം ഉണ്ടാക്കുന്നതിനിടയിൽ, വൈകുന്നേരം ചായ തിരക്കിനിടയിലും , രാത്രി ഭക്ഷണം ഉണ്ടാക്കുന്നതിനിടയിലുമെല്ലാമായി ക്ളാസുകൾ കേട്ടുകൊണ്ടിരിക്കും.
അതൊന്നും നമ്മുടെ മക്കളുടെയും പേരമക്കളുടെയും ബഹളത്തിനിടയിൽ മനസ്സിലായില്ല എന്ന് തോന്നിയാൽ വീണ്ടും
അവർ ഉണരുന്നതിനുമുമ്പ് സുബഹിക്ക് മുമ്പ് കേൾക്കും. ഇതൊക്കെ പോരാഞ്ഞിട്ട് Covid 9 എന്ന പ്രത്യേക സാഹചര്യത്തിൽ മക്കളുടെ പഠന കാര്യങ്ങളും നമ്മൾ ഏറ്റെടുത്തു അടുക്കളയിൽ നിന്ന് തന്നെ.
ഓൺലൈൻ പഠനങ്ങൾ നമുക്ക് തെളിയിച്ചുകൊണ്ടിരിക്കുന്നു അടുക്കളയിൽ വെച്ചും പഠിക്കാമെന്ന് .. പഠിക്കണമെന്ന് ...
പഠനത്തിന് ഒന്നും തടസ്സമല്ലെന്ന് ....