കവിത

ഇടിനാദം

സയ്യിദ് താജുദ്ധീന് കെ.സി

(2020-21 OSA വിദ്യാർത്ഥി)


ചിന്താമണ്ഡലങ്ങളിലെ ഒഴിക്കിനെ മാറ്റി,

തീ ജ്വാലയുടെ വക്രതയാൽ,

എൻ ഹൃദയത്തിലേക്ക് ആഞ്ഞടിച്ച -

ഇടിനാദമേ ...

നിൻ പ്രസരത്താൽ എൻ ഹൃദയം -

ഒരു നിമിശം നിശ്ചലമായോ ...?

നന്മതൻ പ്രഭയാൽ നിറഞ്ഞെന്റെ -

ധന്യമുഹൂർത്തങ്ങൾ,

നിൻ ആഘാതത്താൽ -

തിൻമയിലേക്ക് വഴിതെറ്റി അകന്നോ ...?

അസ്തമയ സൂര്യന്റെ ചുകന്ന അസ്ത്രങ്ങൾ -

പടിഞ്ഞാറിനെ ജ്വലിപ്പിക്കും പോലെ.

നിന്നിലെ ദുർമുഖം എൻ -

നിശ്കളങ്കതയെ ചാരമാക്കിയോ ...?