കവിത

മഴ

സയ്യിദ് താജുദ്ധീന് കെ.സി

(2020-21 OSA വിദ്യാർത്ഥി)


ആകാശ നീലിമയിൽ പാറിക്കളിച്ച നീ -

ഇന്നെന്തെ കണ്ണീരായി ഭൂമിയിലേക്ക് ഒഴുകിയത്?

മനുഷന്റെ ക്രൂരതകൾ കണ്ട് ഹൃദയം വിങ്ങിയതോ?

അല്ല, വറ്റിവരണ്ട മരുഭൂമിക്ക് ജീവൻ നൽകാനോ?

ഒരുതുള്ളി ജലത്തിനായി വിതുമ്പുന്ന -

വേഴാമ്പൽ കിളിയുടെ തേങ്ങൽ,

ആകാശത്തിലേക്ക് ഉയരുന്ന -

നീരാവികൾ നിന്നിലേക്ക് എത്തിച്ചു വോ?

വെട്ടി തിളങ്ങുന്ന നക്ഷത്ര കൂട്ടത്തിനിടയിൽ കൂടി -

ഒഴികി നടന്ന നിന്നെ അവർ കൈ ഒഴിഞ്ഞതോ?

സൂര്യ താപനത്താൽ വെന്തുരുകുന്ന ജീവജാലത്തിൻ

ചുടു കണ്ണീർ നിന്നിലേക്ക് ഉയർന്ന തോ?