കവിത
സമയം
സയ്യിദ് താജുദ്ധീന് കെ.സി
(2020-21 OSA വിദ്യാർത്ഥി)
ആനന്തമാർന്ന ജീവിത നിമിശത്തിൽ
നീയെന്ന സത്യം മറന്നു ഞാൻ
ജീവിത ക്ലേശങ്ങൾ എന്നിലേക്കടുത്തപ്പോൾ
നിന്ന പഴിചൊല്ലി നടന്നു ഞാൻ
എന്റെ ആത്മാവിന് ശാന്തി തേടി അലയുന്ന നേരത്ത്
എനിക്കായിരം വഴികൾ നെൽകി നീ
ദുനിയാവിൻ മരുപച്ചയിൽ മയങ്ങിയ എൻ ജീവിതം
നന്മകൾ പാടെ തിരസ്കരിച്ചു ഞാൻ നീങ്ങി.
റബേ നിൻ സമരണയാൽ നിറക്കേണ്ട -എന്
പാഴായ സമയങ്ങൾ പൊറുക്കേണ യാ -എൻ സുബ്ഹാനെ....