MCAcrewz'18

കാലമിനിയുമുരുളും വിഷു വരും

വര്‍ഷം വരും തിരുവോണം വരും

പിന്നെയോരോ തളിരിനും പൂ വരും കായ് വരും

അപ്പോളാരെന്നും എന്തെന്നും ആര്‍ക്കറിയാം

ഇതുവരെ..


2018 ഓഗസ്റ്റ് 9 നു തുടങ്ങിയ നമ്മുടെ വിദ്യയിലെ MCA യാത്രയുടെ അവസാന നിമിഷങ്ങൾ വന്നെത്തിയിരിക്കുന്നു.സന്തോഷവും ദുഃഖവും നിറഞ്ഞ ഒരുപാട് കാര്യങ്ങൾ ഇതിനിടക്ക് സംഭവിച്ചു പോയി. രണ്ട് പ്രളയം നമ്മൾ അതി ജീവിച്ചു. ഇന്ന് നാമിതാ ലോകത്ത് ആകെ പടർന്നു പന്തലിച്ചു കൊണ്ടിരിക്കുന്ന കൊറോണ മഹാ വ്യാധി ക്ക്‌ എതിരെ ഉള്ള പോരാട്ടത്തിൽ ആണ്. നമുക്ക് ഇതും അതി ജീവിച്ചേ തീരൂ. ആദ്യ ഓണം സെലിബ്രേഷൻ വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയപ്പോളും ഇക്കഴിഞ്ഞ കാലങ്ങളിൽ വളരെ മികച്ച രീതിയിൽ ടീച്ചേർസ് ഡേ, KTU ക്കാർക്ക് ഉം കാലിക്കറ്റ്‌ കാർക്കും സെന്റ് ഓഫ്‌ നൽകാനും, മികച്ച രീതിയിൽ തന്നെ ക്രിസ്മസ് ആഘോഷം,വൺ ഡേ ടൂർ, ഇത്തവണതെ ഓണം ആഘോഷം എല്ലാം നടത്താൻ നമുക്ക് സാധിച്ചു. അത് പോലെ തന്നെ അപരിചിതത്വത്തിന്റെ ലാഞ്ഛനകൾ ഒന്നും തന്നെ ഇല്ലാതെ ആദ്യ ടെക് ഫെസ്റ്റ് നു മികച്ച സംഭാവന നൽകാനും നമുക്ക് സാധിച്ചു. ഇത്തവണതെ ടെക്ക് ഫെസ്റ്റ് നമുക്ക് ഏവർക്കും മറക്കാൻ ആകാത്ത അനുഭവം ആയിരുന്നു . വിദ്യ കോളേജ് ൽ ഇന്ന് വരെ നടന്നത് ൽ വച്ചു ഏറ്റവും മികച്ച ടെക് ഫെസ്റ്റ് ആയിരുന്നു ഇത്തവണത്തെ എന്നത് നമുക്ക് അഭിമാന പൂർവ്വം പറയാം നമ്മുടെ എന്ത് കാര്യങ്ങൾ ക്കും പൂർണ പിന്തുണയും സപ്പോർട് ഉം നൽകുന്ന HOD Dr VN കൃഷ്‍ണയ്യർ സർ നോട്‌ എത്ര നന്ദി പറഞ്ഞാലും മതി ആകില്ല. അദ്ദേഹം നൽകുന്ന പ്രോത്സാഹനം മുന്നോട്ട് ഉള്ള പ്രയാണത്തിന് വളരെ ഏറെ ഗുണം നൽകിയിട്ടുണ്ട്. അത് പോലെ ഇത്തവണത്തെ നമ്മുടെ ടെക്ക് ഫെസ്റ്റ് നു മികച്ച രീതിയിൽ നടപ്പാക്കാൻ വേണ്ടി സ്റ്റാഫ് വിഭാഗത്തിൽ നിന്നും റെജി ടീച്ചർ, സ്റ്റുഡന്റസ് വിഭാഗത്തിൽ നിന്നും നസ്രിൻ മൻസൂർ, ജയശ്രീ എന്നിവർ വഹിച്ച പങ്ക് വളരെ വലുത് ആയിരുന്നു. ഓരോ കൂട്ടുകാരെയും മാക്സിമം സപ്പോർട് കൊടുത്തു ടെക് ഫെസ്റ്റ് മനോഹരം ആക്കാൻ ഇവരുടെ നേതൃത്വത്തിന് സാധിച്ചത് നമ്മൾ ഏവരും കണ്ടത് ആണ്. അത് പോലെ തന്നെ നമ്മുടെ ക്ലാസ്സ്‌ ന്റെ നേടും തൂണുകൾ ആയി പ്രവർത്തിച്ച ഡിജേഷ് സർ, സൽക്കല ടീച്ചർ എന്നിവർ നൽകിയ സംഭാവനകൾ വിസ്മരിക്കാതിരിക്കാൻ സാധിക്കില്ല. വളരെ കുറച്ചു ദിനങ്ങൾ കൂടിയേ നമുക്ക് ഇവിടെ ബാക്കി ഉള്ളു.നമ്മുടെ സ്വപ്‌നങ്ങൾ എല്ലാം പൂവിടാൻ വേണ്ടി ഇനിയുള്ള ദിനങ്ങൾ കൈ കോർത്തു കൊണ്ട് നമുക്ക് മുന്നേറാം.

Contact us

MCACrewZ'18

mcacrewz@gmail.com