എന്റെ സംഗീതത്തെ ഞാൻ സ്നേഹിക്കുന്നു, എന്റെ പ്രവൃത്തികളെല്ലാം സംഗീതത്തെ കേന്ദ്രീകരിച്ചാണ്. സംഗീതം എനിക്ക് പൂജയാണ്. ഞാൻ സംഗീതം ആലപിക്കുമ്പോൾ ചുറ്റുമുള്ളതിൽ നിന്നെല്ലാം വേറിട്ട് നിന്ന് എന്റെ അവതരണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എനിക്ക് സംഗീതം ഒരു മഹാ സമുദ്രം പോലെയാണ്, അതിന്റെ നില കാണാത്ത ആഴത്തിൽ പൂർണ്ണമായും അലിഞ്ഞു ചേരാൻ കഴിയണം.