എല്ലാ മഹനീയ കലകളും ആനന്ദം തരുന്നത് ഹൃദയത്തെ തൊട്ടുണർത്തിയാണ്, അല്ലാതെ കേവലം മനസ്സിനെ അല്ല. അത് നിങ്ങളെ വളരെ വ്യത്യസ്ത നിലയിലുള്ള നിലനിൽപ്പിലേക്കും, അഭിനന്ദനത്തിലേക്കും ഉയർത്തുന്നു. സംഗീതവും അത് തന്നെയാണ് ചെയ്യുന്നത്. ശ്രവണ പ്രചോദനം ഉള്ളിലേക്ക് ഇറങ്ങുന്നു, അതുകൊണ്ടു തന്നെ ഒരു കലാകാരനെന്ന നിലക്ക് എന്റെ ശ്രോതാക്കളുടെ അശ്രാന്തമായ പങ്കാളിത്തം ആവശ്യമാണ്. അത് കൊണ്ട് ഞാൻ ഹൃദയം തുറന്ന് പാടുന്നു. ഒരു രാഗം സൃഷ്ടിക്കുന്നതിലൂടെ ഒരു മൊട്ട് വിടർന്ന് റോസാപ്പൂവായി പുഷ്പ്പിക്കണം. ഓരോ സ്വരത്തിന്റെ നിറത്തിലും അതിന്റെ ഭാവവും ആർദ്രതയും നിറഞ്ഞിരിക്കണം. സംഗീത മാധ്യമമാണ് നിങ്ങളെ അവിഭാജ്യമായ വികാരം അല്ലെങ്കിൽ രസം അതുമല്ലെങ്കിൽ ഭാവത്തിൽ കൊണ്ടെത്തിക്കുന്നത്.