എന്റെ ഗുരു എന്നെ പഠിപ്പിച്ചത് പോലെ ഞാൻ വളരെ വിപുലമായി സംഗീതാഭ്യാസം നടത്തുന്നു. ഒരു അവതരണത്തിന് മുമ്പ് എന്ത് ഗാനമാണ് ആലപിക്കേണ്ടത് എന്ന് ഞാൻ ദിവസം മുഴുവൻ ചിന്തിക്കാറുണ്ട്. ഞാൻ മനസ്സിൽ സദാ പാടിക്കൊണ്ടിരിക്കുന്നു. എന്റെ വ്യക്തിത്വം വ്യത്യസ്തമായിരിക്കണമെന്നും ഞാൻ "ഞാൻ തന്നെ"ആവണമെന്നും എനിക്ക് മനസ്സിലാകുന്നു. എന്റെ ഗുരുക്കന്മാർ പകർന്നു തന്നതുപോലെ വ്യാകരണം തികച്ചും സമഗ്രമായിരിക്കണം, എന്നാൽ അനുകരണമായിരിക്കരുത്. പുതിയ സൃഷ്ടികൾ ഞാൻ ചെയ്യേണ്ടിയിരിക്കുന്നു.