ഒരു കലാകാരനെന്ന നിലയിൽ, ആരെയും ആസാദിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ അവതരിപ്പിക്കുമ്പോൾ, മറ്റുള്ളവരെ ആസ്വദിപ്പിക്കുന്ന ഒരു അവതാരകനായി ഞാൻ സ്വയം ചിന്തിക്കാറില്ല. സംഗീതം എനിക്ക് പരമമായ ആനന്ദം നൽകുന്നു. ഈ അനുഭവം എന്റെ ശ്രോതാക്കളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു.