بَلۡ هُوَ قُرۡءَانࣱ مَّجِیدࣱ﴿ ٢١ ﴾
فِی لَوۡحࣲ مَّحۡفُوظِۭ﴿ ٢٢
(സത്യത്തിൽ ഇത് മഹത്തായ ഖുർആനാകുന്നു, സംരക്ഷിക്കപ്പെട്ട ഒരു ഫലകത്തിലാണ്(ലൗഹുൽ മഹ്ഫൂളിൽ)അതുള്ളത്.)
(സൂറത്തുൽ ബുറൂജ്: 21, 22)
എന്താണ് ഈ “ലൗഹുൽ മഹ്ഫൂസ്”?
ലളിതമായി പറഞ്ഞാൽ — അല്ലാഹു സൃഷ്ടിക്കാനിരിക്കുന്ന എല്ലാത്തിന്റെയും complete record ഉള്ള ഒരു “Protected Tablet” ആണ് ഇത്. എന്തൊക്കെ അവിടെ എഴുതപ്പെട്ടിട്ടുണ്ട്?
ഈ ലോകം എപ്പോൾ തുടങ്ങും
എപ്പോൾ അവസാനിക്കും
ഓരോ മനുഷ്യനും എപ്പോൾ ജനിക്കും, എപ്പോൾ മരിക്കും
നമ്മൾ എടുക്കുന്ന ഓരോ തീരുമാനവും എന്ന് തുടങ്ങി ഈ പ്രപഞ്ചത്തിന്റെ തുടക്കം മുതൽ അവസാനം വരെ ഉള്ള ഏറ്റവും മൈനൂട്ട് ആയ കാര്യങ്ങൾ വരെ ഇതിനകം തന്നെ എഴുതപ്പെട്ടിരിക്കുന്നു. ഖുർആനിലും ഇത് വ്യക്തമാക്കുന്നുണ്ട്:
“ഭൂമിയിലും നിങ്ങളുടെ ജീവിതത്തിലും സംഭവിക്കുന്ന യാതൊരു ദുരന്തവും, അത് ഉണ്ടാകുന്നതിന് മുമ്പ് ഒരു ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടില്ലാത്തതല്ല…” (Qur’an 57:22)
മറ്റൊരു ഹദീസിൽ നബി ﷺ പറയുന്നു: "അല്ലാഹു സൃഷ്ടികളെ പടക്കുന്നതിന് അമ്പതിനായിരം വർഷങ്ങൾക്ക് മുമ്പ് തന്നെ അവരുടെ ഖദറുകൾ (വിധികൾ) രേഖപ്പെടുത്തിയിട്ടുണ്ട്." (സ്വഹീഹ് മുസ്ലിം)
ഇത് നമ്മളെ ഒരു വലിയ തിരിച്ചറിവിലേക്ക് കൊണ്ടുപോകുന്നു:നമ്മൾ കാണുന്ന ലോകം തുടങ്ങുന്നതിന് മുമ്പേ തന്നെ നമ്മുടെ ജീവിതം എഴുതപ്പെട്ടിരിക്കുന്നു. ഇത് കേട്ടാൽ സ്വാഭാവികമായി ചിലർക്ക് doubt വരും:
“എല്ലാം എഴുതപ്പെട്ടതാണെങ്കിൽ, പിന്നെ നമ്മൾ എന്തിന് ശ്രമിക്കണം????????????????????”