ഭൂമിയിലെ മുഴുവൻ അവിശ്വാസികളെയും അല്ലാഹു പ്രളയത്തിലൂടെ തുടച്ചുനീക്കിയതിനു ശേഷം, പ്രകൃതിയോട് ശാന്തമാകാൻ അല്ലാഹു കൽപ്പിച്ചു. ആ രംഗം സൂറത്തു ഹൂദിലെ 44-ാം വചനത്തിൽ അല്ലാഹു അതീവ ഗംഭീരമായി വിവരിക്കുന്നുണ്ട്:
പറയപ്പെടുകയും ചെയ്തു."
وَقِيلَ يَا أَرْضُ ابْلَعِي مَاءَكِ وَيَا سَمَاءُ أَقْلِعِي وَغِيضَ الْمَاءُ وَقُضِيَ الْأَمْرُ وَاسْتَوَتْ عَلَى الْجُودِيِّ ۖ وَقِيلَ بُعْدًا لِّلْقَوْمِ الظَّالِمِينَ
"പറയപ്പെട്ടു: ഹേ, ഭൂമി! നിന്റെ വെള്ളം നീ വിഴുങ്ങുക. ഹേ, ആകാശമേ! നീ മഴ നിർത്തുക. അങ്ങനെ വെള്ളം വറ്റിക്കപ്പെടുകയും കാര്യം വിധി നടത്തപ്പെടുകയും ചെയ്തു. കപ്പൽ 'ജൂദി' പർവ്വതത്തിന്മേൽ അമരുകയും ചെയ്തു. അക്രമികളായ ജനങ്ങൾക്ക് നാശം എന്ന് പറയപ്പെടുകയും ചെയ്തു."
കപ്പൽ ചെന്ന് അടുത്തത് ജൂദി പർവ്വതത്തിലാണ്. ഇത് ഇന്നത്തെ തുർക്കിയുടെ അതിർത്തിയോട് ചേർന്നുള്ള ഒരു മലനിരയാണെന്ന് ചരിത്രകാരന്മാർ വ്യക്തമാക്കുന്നു. പ്രളയമെല്ലാം കഴിഞ്ഞ് ഭൂമി പഴയപടിയായപ്പോൾ അല്ലാഹു നൂഹ് നബിയോട് കപ്പലിൽ നിന്നും സമാധാനത്തോടെയും ബറക്കത്തോടെയും ഇറങ്ങാൻ കൽപ്പിച്ചു.
قِيلَ يَـٰنُوحُ ٱهْبِطْ بِسَلَـٰمٍۢ مِّنَّا وَبَرَكَـٰتٍ عَلَيْكَ وَعَلَىٰٓ أُمَمٍۢ مِّمَّن مَّعَكَ ۚ وَأُمَمٌۭ سَنُمَتِّعُهُمْ ثُمَّ يَمَسُّهُم مِّنَّا عَذَابٌ أَلِيمٌۭ
"പറയപ്പെട്ടു: ഹേ നൂഹ്, നമ്മുടെ പക്കൽ നിന്നുള്ള സമാധാനത്തോടും, നിനക്കും നിന്റെ കൂടെയുള്ളവരിൽ നിന്നുള്ള ജനവിഭാഗങ്ങൾക്കും ലഭിക്കുന്ന ബറക്കത്തുകളോടും കൂടി നീ ഇറങ്ങിക്കൊള്ളുക..." (സൂറത്തു ഹൂദ്: 48)
🌍 നൂഹ് നബി: രണ്ടാമത്തെ ആദം
ഈ മഹാപ്രളയത്തിൽ കപ്പലിലുണ്ടായിരുന്ന വിശ്വാസികളായ മനുഷ്യരൊഴികെ ഭൂമിയിലുള്ള മറ്റെല്ലാവരും മരണപ്പെട്ടിരുന്നു. എന്നാൽ അതിലും വലിയൊരു പ്രത്യേകതയുണ്ട്: കപ്പലിൽ രക്ഷപ്പെട്ട മറ്റു വിശ്വാസികൾക്കൊന്നും തന്നെ പിന്നീട് കുട്ടികളുണ്ടായില്ല. നൂഹ് നബിയുടെ മക്കളുടെ പരമ്പരയിലൂടെ മാത്രമാണ് പിന്നീട് ലോകത്ത് മനുഷ്യവംശം വളർന്നത്.
അതുകൊണ്ടാണ് നൂഹ് നബിയെ ചരിത്രത്തിൽ 'രണ്ടാമത്തെ ആദം' എന്ന് വിളിക്കുന്നത്. ഇന്ന് ഭൂമിയിലുള്ള എല്ലാ മനുഷ്യരും നൂഹ് നബിയുടെ മക്കളുടെ തലമുറയിൽ പെട്ടവരാണ്.
ഖുർആൻ ഇത് സൂറത്തുസ്സ്വാഫ്ഫാത്തിലെ 77-ാം വചനത്തിൽ കൃത്യമായി വ്യക്തമാക്കുന്നുണ്ട്:
وَجَعَلْنَا ذُرِّيَّتَهُۥ هُمُ ٱلْبَاقِينَ
"അദ്ദേഹത്തിന്റെ (നൂഹിന്റെ) സന്തതികളെത്തന്നെയാണ് നാം അവശേഷിക്കുന്നവരാക്കിയത്."
നൂഹ് നബിയുടെ മൂന്ന് മക്കളും പുതിയ വംശങ്ങളും
ഒരു പാട് ചരിത്രഗ്രന്ഥങ്ങളിലും ബൈബിൾ ലും ഇസ്രായേലി കഥകളിലും വന്നതനുസരിച്ച് നൂഹ് നബിക്ക് ഉണ്ടായിരുന്ന മൂന്ന് മക്കളാണ് അവശേഷിച്ചിരുന്നത്. അവരിലൂടെയാണ് ലോകത്തെ ഇന്നത്തെ പ്രധാന വംശങ്ങൾ ഉണ്ടായത്:
സാം (Sam): അറബികൾ, പേർഷ്യക്കാർ, റോമാക്കാർ (യൂറോപ്യന്മാർ) എന്നിവരുടെ മുൻഗാമി സാമിന്റെ പരമ്പരയാണ്.
ഹാം (Ham): ആഫ്രിക്കൻ വംശജർ, സുഡാനികൾ, ഈജിപ്തുകാർ തുടങ്ങിയ കറുത്ത വർഗ്ഗക്കാരുടെ മുൻഗാമി ഹാം ആണ്.
യാഫിഥ് (Yafith): തുർക്കികൾ, ഖസറുകൾ, യാജൂജ്-മാജൂജ്, ഏഷ്യൻ വംശജർ (ചൈന, ജപ്പാൻ തായ്ലൻഡ് തുടങ്ങിയവ) എന്നിവരുടെ മുൻഗാമി യാഫിഥ് ആണ്.
എന്നാൽ ഈ ഒരു വാദം ഖുർആൻ കൊണ്ടോ സുന്നത്തു കൊണ്ട് സ്ഥിരപ്പെട്ടതല്ല, ഇവ ഒരാൾക്ക് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യേണ്ട ബാധ്യത ഇല്ല .
മാത്രവുമല്ല അങ്ങനെ എങ്കിൽ മറ്റൊരു പാട് വംശങ്ങൾ ഉദാഹരണമായി ഇന്ത്യക്കാർ , അമേരിക്കൻ വൻകരയിലെ രാജ്യങ്ങളിലെ ആദിവാസി സമൂഹങ്ങളുടെ എല്ലാം തുടക്കം ചോദ്യചിഹ്നമായി അവശേഷിക്കും.
അത് പോലെ ഇന്ത്യയിലെയും പേർഷ്യയിലെയും ഒരു പാട് പണ്ഡിതന്മാർ പ്രളയം എന്നത് ഭൂമി മൊത്തം ഉണ്ടായിട്ടില്ല എന്നും നൂഹ് നബിയുടെ നാട്ടിൽ മാത്രം ഉണ്ടായ ഒരു ലോക്കൽ പ്രളയം ആണെന്നും വാദിക്കുന്നു , ഇന്ത്യയും പേർഷ്യയും പോലെ 1000 കണക്കിന് വർഷങ്ങൾ ആയ നാഗരികതകൾക്ക് കേട് പാട് ഇല്ല എന്നും വാദിക്കുന്നു, എന്നാൽ ഇതൊക്കെ അസംഭവ്യം ആണ്. കാരണം പ്രളയം ഭൂമിയിലെ സകല ആളുകളിലേക്കും എത്തി എന്ന് ഖുർആൻ കൊണ്ട് സ്ഥിരപ്പെട്ടതു ആണ്. അത് പോലെ പ്രളയം നടന്ന വര്ഷം എന്നത് ഈ നാഗരികതകൾ ഉണ്ടാവുന്നതിനു മുമ്പ് ആയിക്കൂടാ എന്നും ഇല്ല,
അത് കൊണ്ട് തന്നെ ഖുർആൻ കൊണ്ട് സ്ഥിരപ്പെട്ട പ്രളയത്തെ അങ്ങനെ തന്നെ സ്വീകരിക്കുക എന്നതാണ് യഥാർത്ഥ മുസ്ലിമിന് ചേരുന്നതു
തന്റെ ദൗത്യം പൂർണ്ണമായി നിർവ്വഹിച്ച്, ഭൂമിയിൽ തൗഹീദ് വീണ്ടും പുനഃസ്ഥാപിച്ചതിന് ശേഷമാണ് നൂഹ് നബി വഫാത്താകുന്നത്. അദ്ദേഹം എത്ര കാലം ജീവിച്ചു എന്നതിൽ ഖുർആൻ വ്യക്തമാക്കുന്നത് പ്രബോധന കാലം മാത്രം 950 വർഷം എന്നാണ്. പ്രളയത്തിന് മുൻപും പിൻപുമുള്ള കാലഘട്ടങ്ങൾ കൂടി ചേർത്താൽ അദ്ദേഹം ആയിരത്തിലധികം വർഷം ജീവിച്ചിട്ടുണ്ടെന്ന് ഇബ്നു അബ്ബാസ് (റ) പ്രസ്താവിക്കുന്നു.
ഇമാം അഹ്മദ് തന്റെ മുസ്നദിൽ നിവേദനം ചെയ്ത സ്വഹീഹായ ഹദീസിൽ നൂഹ് നബി മരണസമയത്ത് തന്റെ മക്കൾക്ക് നൽകിയ വസ്വിയ്യത്ത് (ഉപദേശം) വിവരിക്കുന്നുണ്ട്. റസൂലുള്ളാഹി (സ) പറഞ്ഞു:
മരണസമയം അടുത്തപ്പോൾ നൂഹ് നബി തന്റെ മക്കളെ വിളിച്ച് പറഞ്ഞു: "ഞാൻ നിങ്ങൾക്ക് ചുരുങ്ങിയ വാക്കുകളിൽ ഒരു വസ്വിയ്യത്ത് നൽകാം. രണ്ട് കാര്യങ്ങൾ ചെയ്യാൻ ഞാൻ നിങ്ങളോട് കൽപ്പിക്കുന്നു, രണ്ട് കാര്യങ്ങളിൽ നിന്ന് നിങ്ങളെ വിലക്കുകയും ചെയ്യുന്നു."
വിലക്കിയ രണ്ട് കാര്യങ്ങൾ:
ശിർക്ക് (അല്ലാഹുവിന് പങ്കുകാരെ ചേർക്കൽ): മനുഷ്യനെ നശിപ്പിക്കുന്ന ഏറ്റവും വലിയ പാപം.
കിബർ (അഹങ്കാരം): സത്യത്തെ നിഷേധിക്കാനും മനുഷ്യരെ ചെറുതായി കാണാനും ഇത് കാരണമാകും.
കൽപ്പിച്ച രണ്ട് കാര്യങ്ങൾ:
لَا إِلٰهَ إِلَّا الله :
നൂഹ് നബി പറഞ്ഞു: "തീർച്ചയായും ഏഴാകാശങ്ങളും ഭൂമിയും ഒരു തട്ടിലും 'لَا إِلٰهَ إِلَّا الله എന്നത് മറ്റൊരു തട്ടിലും വെച്ചാൽ لَا إِلٰهَ إِلَّا الله എന്ന തട്ടായിരിക്കും തൂക്കം കൂടുക."
(سُبْحَانَ اللهِ وَبِحَمْدِهِ):
ഇത് പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളുടെയും പ്രാർത്ഥനയാണ്. ഇതിലൂടെയാണ് സൃഷ്ടികൾക്ക് ഭക്ഷണം നൽകപ്പെടുന്നത്.
നൂഹ് നബി യുടെ കബർ എവിടെ ആണ് എന്നതിൽ തർക്കം നിലനിൽക്കുന്നുണ്ട്, ഇബ്ൻ ജരീർ പോലെ ഉള്ള മഹാപണ്ഡിതന്മാർ താബിഈ കലെ ഉദ്ധരിച്ചു റിപ്പോർട്ട് ചെയ്യുന്നത് മക്ക യുടെ പ്രദേശത്തു ആണ് എന്നാണ്, ലെബനൻ ലെ കരക്ക് നൂഹ് എന്ന് അറിയപ്പെടുന്ന സ്ഥലത്തു നൂഹ് നബിയുടെ പേരിൽ ഒരു ശവകുടീരം ഉണ്ടെങ്കിലും അതിനേക്കാൾ വിശ്വാസ യോഗ്യത താബിഈ പറഞ്ഞ മക്ക യിൽ തന്നെ അവൻ ആണ്